Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോഷിയും കൂട്ടരും ശരിക്കും ചതിച്ചത് എന്നെ; 'പൊറിഞ്ചു മറിയം ജോസ്' സിനിമ എന്റെ വിലാപ്പുറങ്ങൾ എന്ന നോവലിന്റെ ഈച്ചക്കോപ്പിയടി; ആദ്യം മമ്മൂട്ടിയെ നായകനാക്കി തയ്യാറാക്കിയ തിരക്കഥ തന്റെ അനുവാദം ഇല്ലാതെ സിനിമയാക്കി ചതിച്ചു; എഴുത്തുകാരി എന്നൊരു പരിഗണന പോലും തരാതെ അവർ എന്നെ കറിവേപ്പിലപോലെ കളഞ്ഞു; ചിത്രത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കും; മറുനാടനോട് മനസ്സുതുറന്ന് കാട്ടാളൻ പൊറിഞ്ചുവിന്റെ യഥാർഥ സൃഷ്ടാവ് ലിസി ജോയ്

ജോഷിയും കൂട്ടരും ശരിക്കും ചതിച്ചത് എന്നെ; 'പൊറിഞ്ചു മറിയം ജോസ്' സിനിമ എന്റെ വിലാപ്പുറങ്ങൾ എന്ന നോവലിന്റെ ഈച്ചക്കോപ്പിയടി; ആദ്യം മമ്മൂട്ടിയെ നായകനാക്കി തയ്യാറാക്കിയ തിരക്കഥ തന്റെ അനുവാദം ഇല്ലാതെ സിനിമയാക്കി ചതിച്ചു; എഴുത്തുകാരി എന്നൊരു പരിഗണന പോലും തരാതെ അവർ എന്നെ  കറിവേപ്പിലപോലെ കളഞ്ഞു; ചിത്രത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കും; മറുനാടനോട് മനസ്സുതുറന്ന് കാട്ടാളൻ പൊറിഞ്ചുവിന്റെ യഥാർഥ സൃഷ്ടാവ് ലിസി ജോയ്

സുവർണ്ണ പി.എസ്

കൊച്ചി: തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. നീണ്ട വർഷങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തെ വലിയ വരവേൽപ്പോടുകൂടെയാണ് പ്രേക്ഷകർ സ്വീകരിച്ചതും. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ തിരക്കഥ മോഷണ വിവാദത്തിൽ പെടുകയും ചെയ്തു. വിലാപ്പുറങ്ങൾ എന്ന തന്റെ നോവലാണ് പൊറിഞ്ചു മറിയം ജോസ് എന്ന പേരിൽ ചിത്രീകരിച്ച് പുറത്തിറക്കിയതെന്ന് പറഞ്ഞ് ജോഷിക്കും കൂട്ടർക്കുമെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ലിസി ജോയിയാണ് രംഗത്തെത്തിയത്.

മറ്റൊരു പ്രോജക്ടിന്റെ ഭാഗമായി മമ്മൂട്ടിയെ നായകനാക്കി കാട്ടാളൻ പൊറിഞ്ചു എന്ന പേരിൽ സിനിമയാക്കാൻ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോൾ ജോഷിയും കൂട്ടരും ഉപയോഗിച്ചിരിക്കുന്നതെന്നുമെല്ലാം ലിസി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ലിസി കേടതിയിൽ കേസും കൊടുത്തിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് സിനിമ ചിത്രീകരിച്ചതും പ്രദർശിപ്പിച്ചതെന്നും ലിസി ആരോപിക്കുന്നുണ്ട്. തന്റെ നോവൽ സിനിമയാക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് തന്നെ ഡേവിഡ് കാച്ചപ്പിള്ളി സമീപിച്ചിരുന്നുവെന്നും അതിനായ് തന്നെക്കൊണ്ട് പല തവണ തിരക്കഥ മാറ്റി എഴുതിച്ചെന്നും എന്നാൽ പിന്നീട് ആ സിനിമ നടക്കാതെ പോയെന്നും.

അതിന് ശേഷമാണ് തന്നെ ഒഴിവാക്കി ജോഷിയുമായി ചേർന്ന് പൊറിഞ്ചു മറിയം ജോസ് എന്ന പേരിൽ സിനിമ വരുന്നു എന്ന വാർത്ത അറിഞ്ഞതെന്നും, അത് തന്നെ ഒരുപാട് വിഷമിപ്പിച്ചെന്നും ലിസി മറുനാടൻ മലയാളിയോട് പറഞ്ഞു. പുതിയ സാഹചര്യത്തിൽ തന്റെ നോവലിലെയും സിനിമയിലെയും സാമ്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.ലിസി പറയുന്നത് ഇങ്ങനെ: 2012 ൽ വിലാപ്പുറങ്ങൽ എന്ന പേരിൽ താൻ എഴുതി പൂർത്തിയാക്കിയ നോവൽ 2013 ൽ പ്രസിദ്ധീകരിച്ച് വരുകയും പിന്നീട് 2014 ൽ മാതൃഭൂമി അത് ബുക്ക് ആക്കുകയും ചെയ്തു. അന്ന് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

അതിന് ശേഷം 2017 ജൂണിൽ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ ടോം ഇമ്മട്ടിയും ഡാനി പ്രൊഡക്ഷന്റെ ജോണി വട്ടക്കുഴിയും വിലാപ്പുറങ്ങളിലെ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അതിനും തിരക്കഥ എഴുതാമോ എന്നവാശ്യപ്പെട്ട് തന്നെ സമീപിക്കുന്നത്. അങ്ങനെ നോവൽ സിനിമയാക്കാൻ തീരുമാനിക്കുകയും ചെയ്‌തെന്ന് ലിസി പറയുന്നു. അതിന് വേണ്ടി അവരുടെ ആവശ്യ പ്രകാരം പല തവണ തിരക്കഥ മാറ്റി എഴുതുകയും ചെയ്തു. ഡാനി പ്രൊഡക്ഷന്റെ ജോണി വട്ടക്കുഴിയായിരുന്നു നേരത്തെ ഈ പ്രോജക്ടിന്റെ നിർമ്മാതാവ്. ഇവർ ഒരുമിച്ചായിരുന്നു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസും ഡാനി പ്രൊഡക്ഷൻസും തമ്മിൽ ഉണ്ടായ വിയോജിപ്പ് കാരണം അന്ന് ആ പ്രോജക്ട് നടന്നില്ല. ഇതിന് ശേഷം പെട്ടെന്ന് ഒരു സുപ്രഭാതത്തിലാണ് തന്റെ നോവൽ പൊറിഞ്ചു മറിയം ജോസ് എന്ന പേരിൽ സിനിമയാക്കാൻ പോകുന്നുവെന്ന കാര്യം അറിയുന്നതും അതിന്റെ ചതി മനസിലാക്കുന്നതെന്നും ലിസി പറയുന്നു. അതുകൊണ്ട് തന്നെ ഇവരുമായി ബന്ധപ്പെട്ടങ്കിലും അവർ തന്നെ നിരാകരിക്കുകയായിരുന്നെന്നും. ഇത് തന്നെ വിഷമിപ്പിച്ചുവെന്നും തന്റെ ആ വേദനയാണ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചതെന്നും ലിസി വ്യക്തമാക്കുന്നു.

എഴുത്തുകാരി എന്നൊരു പരിഗണന പോലും തരാതെ അവർക്ക് ആവശ്യമുള്ള തിരക്കഥ ലഭിച്ചപ്പോൾ അവർ തന്നെ ഒഴിവാക്കിയതിനാൽ തന്നെ അതിന്റെ പ്രതികരണം എന്നോളം കഴിഞ്ഞ മാർച്ചിൽ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്‌തെന്നും ലിസി പറയുന്നു. തന്റെ നോവലാണ് പോറിഞ്ചു മറിയം ജോസ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത് എന്നതിന്റെ തെളിവുകളെല്ലാം കൈയിലുണ്ടെന്നും ലിസി പറയുന്നുണ്ട്. ഇങ്ങനെ താൻ നേരത്തെ പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ട് തന്നെ താൻ തിരക്കഥ തയ്യാറാക്കി കൊടുത്തതിന്റെ തെളിവുകളെല്ലാം തന്റെ കൈയിൽ ഉണ്ടെന്നും ലിസി പറയുന്നു.

ഇക്കാര്യം ശ്രദ്ധയിൽ ്െപടുത്തിയിട്ടും ജോഷിയും തീർത്തും വിചിത്രമായാണ് പ്രതികരിച്ചത്. അതേതസമയം താൻ സിനിമയ്‌ക്കെതിരെ കോടതിയിൽ കേസ് കൊടുത്തതിനാൽ തന്നെ സിനിമയുടെ ചിത്രീകരണവും പ്രദർശനവും നിർത്തിവെച്ചുകൊണ്ടുള്ള താൽക്കാലിക നിരോധനാ ഉത്തരവ് കോടതി പുറത്തിറക്കുകയും ചെയ്തിരുന്നു . എന്നാൽ ഇതെല്ലാം അവഗണിച്ചാണ് സിനിമാ ചിത്രീകരണവുമായി അവർ മുന്നോട്ട് പോയതെന്നും . ഇത് താൻ പലരിൽ നിന്നും അറിഞ്ഞിരുന്നെന്നും. തുടർന്ന് കോടതിയെ സമീപിച്ചുവെന്നും. കോടതി വച്ച കമ്മീഷൻ ഇത് അന്വേഷിച്ച് അതിന് തെളിവ് എടുക്കുകയും ചെയ്‌തെന്നും ലിസി പറയുന്നു.

കേസിൽ രണ്ടാമത്തെ വന്ന ജഡ്ജിയുടെ നിർദ്ദേശ പ്രകാരം കോംപ്രമൈസിന് തയ്യാറായെങ്കിലും ഡേവിഡ് കാച്ചപ്പിള്ളിയും കൂട്ടരും തയ്യാറായില്ല. പിന്നീട് നിരോധന ഉത്തരവ് പിൻവലിക്കപ്പെടുകയും ചിത്രം പ്രദർശനത്തിന് എത്തുകയും ചെയ്തു. എങ്കിലും എന്തൊക്കെയായാലും നിയമ നടപടിയുമായി താൻ മുന്നോട്ട് തന്നെ പോകുമെന്നാണ് ലിസി പറയുന്നത്. കാരണം താൻ എഴുതിയ തിരക്കഥ തന്റെ അനുവാദമില്ലാതെ സിനിമയാക്കിയതും. അതും തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കി തനിക്ക് പകരം മറ്റ് പലരേയും കൊണ്ടുവന്ന് സിനിമ ചിത്രീകരിച്ച് ചതിക്കപ്പെട്ടതിനുള്ള പ്രതികരണമാണ് ഈ കേസെന്നാണ് ലിസി പറയുന്നത്.

അതുകൊണ്ട് തന്നെയാണ് സിനിമ പ്രദർശനത്തിന് എത്തുന്നതിന് മുമ്പ് തന്നെ തന്റെ വേദന പങ്കുവെച്ചുകൊണ്ട് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതെന്നും. പോസ്റ്റിന് പിന്നാലെ താൻ പ്രതീക്ഷിച്ചതിലും അപ്പുറം പിന്തുണ ലഭിച്ചെന്നും ലിസി കൂട്ടി ചേർക്കുന്നു. സിനിമ കണ്ടതിന് ശേഷം തന്റെ നോവലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അങ്ങനെ തന്നെ സിനിമയിലും ഉണ്ടെന്ന് പലരും പറഞ്ഞു. ഇതെല്ലാം തെളിവുകളാണെന്നും ലിസി പറയുന്നു.

പൊറിഞ്ചുവായി ജോജു ജോർജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസും എത്തിയ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസാണ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ നിർമ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിങ് ശ്യാം ശശിധരൻ. ജോസഫിലെ ടൈറ്റിൽ കഥാപാത്രത്തിന് ശേഷം ജോജു ജോർജ്ജ് നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പൊറിഞ്ചു മറിയം ജോസിനുണ്ട്. ചാന്ദ് വി ക്രിയേഷൻസിനായിരുന്നു കേരളത്തിലെ വിതരണ അവകാശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP