Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോർന്നൊലിക്കുന്ന വീടുകൾ; ചുമരിൽ തൊട്ടാൽ ഷോക്കടിക്കുന്ന അവസ്ഥ; കോൺക്രീറ്റ് മേൽക്കൂരക്ക് മരത്തടികൊണ്ട് താങ്ങ്; കോൺക്രീറ്റ് മേൽക്കൂരയുള്ളതിനാലും ചുറ്റും ചുമരുള്ളതിനാലും ലൈഫ് മിഷനിൽ ഉൾപെടുത്താനും കഴിയില്ല; നവകേരളത്തിലെ ആദിവാസി കോളനികളിൽ ഇപ്പോഴും മനുഷ്യർ അന്തിയുറങ്ങുന്നത് മഴ നനഞ്ഞും ജീവഭയത്തിലും തന്നെ; വയനാട് തരിയോട് ആദിവാസി ഊരുകളിൽ മറുനാടൻ കണ്ട കാഴ്ചകൾ

ചോർന്നൊലിക്കുന്ന വീടുകൾ; ചുമരിൽ തൊട്ടാൽ ഷോക്കടിക്കുന്ന അവസ്ഥ; കോൺക്രീറ്റ് മേൽക്കൂരക്ക് മരത്തടികൊണ്ട് താങ്ങ്; കോൺക്രീറ്റ് മേൽക്കൂരയുള്ളതിനാലും ചുറ്റും ചുമരുള്ളതിനാലും ലൈഫ് മിഷനിൽ ഉൾപെടുത്താനും കഴിയില്ല; നവകേരളത്തിലെ ആദിവാസി കോളനികളിൽ ഇപ്പോഴും മനുഷ്യർ അന്തിയുറങ്ങുന്നത് മഴ നനഞ്ഞും ജീവഭയത്തിലും തന്നെ; വയനാട് തരിയോട് ആദിവാസി ഊരുകളിൽ മറുനാടൻ കണ്ട കാഴ്ചകൾ

ജാസിം മൊയ്ദീൻ

കൽപറ്റ: കേരളത്തിലെ ആദിവാസി കോളനികൾ ഇപ്പോഴും ദുരിതത്തിലാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയനാട് തരിയോട് പഞ്ചായത്തിലെ ശാന്തിനഗർ ഗ്രാമത്തിൽ നിന്നും പങ്കുവെക്കാനുള്ളത്. ശാന്തിനഗറിൽ 38 കുടുംബങ്ങൾക്കായി 28 കോൺക്രീറ്റ് വീടുകളും 3 കുടിലുകളുമാണുള്ളത്. ഇതിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപെട്ട 6 വീടുകളും ബ്ലോക്ക് പഞ്ചായത്തിന്റെ ഭവനപദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച 2 വീടുകളുമാണ് പുതിയതായിട്ടുള്ളത്. ഈ 8 വീടുകൾ മാത്രമാണ് ഇവിടെ വാസയോഗ്യമായിട്ടുള്ളതും. ബാക്കി വരുന്ന 23 വീടുകളുടെയും സ്ഥിതി കേരളീയരെ ലജ്ജിപ്പിക്കുന്നതാണ്. ഈ പുതിയ കാലത്തും ഇത്തരം അവസ്ഥയിൽ മനുഷ്യർ അന്തിയുറങ്ങുന്നു എന്നത് അൽപം ആശ്ചര്യത്തോടെയല്ലാതെ നമുക്ക് കാണാനാകില്ല.

23 വീടുകൾ മുഴുവനായും ചോർന്നൊലിക്കുന്ന അവസ്ഥയാണ്. വീടിനകത്ത് മുഴുവനായും ചോർച്ചയിൽ നിന്ന് രക്ഷനേടാൻ പാത്രങ്ങൾ വെച്ചിരിക്കുന്നു. ചുമരുകളെല്ലാം നനഞ്ഞതിനാൽ തന്നെ എവിടെ തൊട്ടാലും കരണ്ടടിക്കുകയും ചെയ്യും. മൺകട്ടകൾ കൊണ്ടുണ്ടാക്കിയ ചുമരുകൾ നനഞ്ഞ് ഓരോ ദിവസവും ഓരോ ഭാഗം അടർന്ന് വീണുകൊണ്ടിരിക്കുകയാണ്. തറമെഴുകുകയോ, ചുമരുകൾ തേക്കുകയോ ചെയ്തിട്ടില്ല. വൈദ്യുതിയുണ്ടായിട്ടും ഇവിടെ വിദ്യാർത്ഥികൾ മെഴുകുതിരിയുടെയും മണ്ണണ്ണ വിളക്കിന്റെയും വെളിച്ചത്തിൽ പഠിക്കുന്നവരാണ്.

മഴ നനഞ്ഞ് സ്വിച്ച് ബോർഡുകളെല്ലാം ഉപയോഗിക്കാൻ പറ്റാതായി. കരണ്ടടിക്കുമെന്ന പേടിയിൽ ലൈറ്റിടാത്ത രാത്രികൾ. ഏത് നിമിഷവും തകർന്ന് വീഴാറായ മേൽക്കൂരകളാണ്. കോൺക്രീറ്റിന്റെ കമ്പികളെല്ലാം പുറത്ത് കാണം. കോൺക്രീറ്റ് മേൽക്കൂരകൾക്ക് മരത്തടികൾ കൊണ്ട് താങ്ങ് നൽകിയിരിക്കുന്നു. ഓരോ മഴ പെയ്യുമ്പോഴും കോൺക്രീറ്റ് വീടിനകത്ത് കുടചൂടിനിൽക്കുന്ന മനുഷ്യർ. കാറ്റടിക്കമ്പോൾ അകത്ത് നിന്ന് പേടിയോടെ പുറത്തേക്കിറന്നവർ. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച കൂരകളിൽ അകമെന്നോ പുറമെന്നോ വ്യത്യാസമില്ലാതെ വെള്ളവും ചളിയും തളം കെട്ടിനിൽക്കുന്നു.

ഇതൊക്കെയാണ് ശാന്തിനഗർ കോളനിയിലെ നിത്യകാഴ്ച. പല തവണ പല ഓഫീസുകൾ കയറിയിറങ്ങി ഇവർ മടുത്തു. ചോർന്നൊലിക്കുന്ന, തകർന്നു വീഴാറായ ഈ വീടുകളൊന്ന് പുതുക്കിപ്പണിയാൻ. ആരും തിരിഞ്ഞ് നോക്കിയില്ല. ഇതിനിടയിലും കോളനിയിലേക്ക് ഒരു കോടി രൂപ ഫണ്ടനുവദിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാളുണ്ടാക്കാനും വഴിയിൽ ഇന്റർലോക്ക് പാകാനും. അത്യാവശ്യമായി മഴ നനയാതെ കിടന്നുറങ്ങാനുള്ള വീടാണ് വേണ്ടതെന്ന് പറഞ്ഞവരെ പരിഹസിക്കുന്ന നിലപാടാണ് നിങ്ങളുടെ വഴി ഇന്റർലോക്ക് പാകിത്തരാം എന്ന് പറയുന്നത്. നിലവിൽ കേരളത്തിലെ സർക്കാർ സഹായത്തോട് കൂടി നടക്കുന്ന പ്രധാനപ്പെട്ട ഭവന നിർമ്മാണ പദ്ധതിയാണ് ലൈഫ് മിഷൻ.

എന്നാൽ ഈ പദ്ധതിയിലൂടെ ശാന്തിനഗറിലുള്ളവർക്ക് പുതിയ വീടുകിട്ടുമെന്ന പ്രതീക്ഷയില്ല. കാരണം അത്തരത്തിലാണ് ഈ പദ്ധതിയിൽ ഉൾപെടാനുള്ള മാനദണ്ഢങ്ങൾ. ആ മാനദണ്ഢങ്ങൾ പ്രകാരം ഇപ്പോഴും ചോർന്നൊലിക്കുന്ന മേൽക്കൂരക്ക് താഴെ അന്തിയുറങ്ങുന്ന ശാന്തിനഗറിലുള്ളവർ പദ്ധതിക്ക് പുറത്താണ്. ഉറപ്പുള്ള തറയോ, കോൺഗ്രീറ്റ് മേൽക്കൂരയോ ഉള്ള ഭവനങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം പുതുക്കിപ്പണിയാൻ സഹായം ലഭിക്കില്ല എന്നാണ് വാർഡ് മെമ്പറും എസ്ടി പ്രമോട്ടറും പറയുന്നത്. ഈ നിയമം മാറാതെ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും വാർഡ് മെമ്പർ ബിന്ദു മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP