Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അള്ളാഹു മലേഷ്യയെയും രാജാവിനെയും അനുഗ്രഹിക്കട്ടെ; എന്റെ മകൻ രാജാവാകാനായി ജനിച്ചവൻ; കിരിടീം തെറിച്ചതോടെ പിതൃത്വവും തള്ളിപ്പറഞ്ഞ് മുത്തലാഖ് ചൊല്ലിയൊഴിഞ്ഞ മലേഷ്യയുടെ മുൻ രാജാവിനെ പിന്തുടർന്ന് റഷ്യൻ നീലച്ചിത്ര നായിക; സുന്ദരമായ ചിത്രങ്ങളും പുറത്ത്

അള്ളാഹു മലേഷ്യയെയും രാജാവിനെയും അനുഗ്രഹിക്കട്ടെ; എന്റെ മകൻ രാജാവാകാനായി ജനിച്ചവൻ; കിരിടീം തെറിച്ചതോടെ പിതൃത്വവും തള്ളിപ്പറഞ്ഞ് മുത്തലാഖ് ചൊല്ലിയൊഴിഞ്ഞ മലേഷ്യയുടെ മുൻ രാജാവിനെ പിന്തുടർന്ന് റഷ്യൻ നീലച്ചിത്ര നായിക; സുന്ദരമായ ചിത്രങ്ങളും പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ക്വാലാലംപൂർ: ദാമ്പത്യത്തിലെ ഉള്ളറക്കഥകൾ പുറത്തുവിടുമെന്ന ഭീഷണിയുമായി മുൻ ഭാര്യയും റഷ്യൻ നീലച്ചിത്ര നായികയുമായ ഒക്‌സാന വ്യോവോഡിന രംഗത്തുവന്നതോടെ മലേഷ്യയുടെ മുൻ രാജാവ് സുൽത്താൻ മുഹമ്മദിന്റെ ഉറക്കം നഷ്ടമായി. കുഞ്ഞ് ജനിച്ചതോടെയാണ് സുൽത്താൽ ഒക്‌സാനയെ ഉപേക്ഷിച്ചതും പിതൃത്വം തള്ളിപ്പറഞ്ഞതും. എന്നാൽ, കുഞ്ഞ് സുൽത്താന്റേതുതന്നെയാണെന്ന് ആവർത്തിക്കുന്ന ഒക്‌സാന, താനും രാജാവുമൊത്തുള്ള ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഈ ചിത്രം പകർത്തിയത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും, ക്വാലലംപുരിൽനിന്നാണ് പോസ്റ്റ് ചെയ്തതെന്നാണ് ജിയോടാഗ് ചെയ്തിട്ടുള്ളത്. ഒക്‌സാന ഇപ്പോൾ മോസ്‌കോയിലാണ് താമസം. എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് അറിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് തുറന്നുപറയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ആരെയും ഉപദ്രവിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നാൽ, അത് വേദനാജനകമായിരുന്നുവെന്നുമാത്രം ഞാൻ പറയുന്നു-ചിത്രത്തിനൊപ്പം ഒക്‌സാന കുറിച്ചതിങ്ങനെ.

മലേഷ്യയിലെ കെലാന്തൻ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്നു സുൽത്താൻ മുഹമ്മദ്. നവംബറിൽ മോസ്‌കോയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഒക്‌സാനയെ വിവാഹം കഴിച്ചു. രാജസ്ഥാനം തുടരുന്നത് ബുദ്ധിമുട്ടായതോടെ, ഒക്‌സാനയ്‌ക്കൊപ്പം ജീവിക്കുന്നതിനായി ജനുവരിയി്ൽ അദ്ദം സ്ഥാനത്യാഗം സുൽത്താനെ വിവാഹം ചെയ്യുന്നതിനായി ഇസ്ലാമിലേക്ക് മതം മാറിയ ഒക്‌സാന, വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങളും നേത്തെ പോസ്റ്റ് ചെയ്തിരുന്നു.

പൊതുസുഹൃത്തുവഴി പരിചയപ്പെട്ട ഒക്‌സാനയും സുൽത്താനും നവംബറിലാണ് മോസ്‌കോയിൽ നടന്ന ചടങ്ങിൽ വിവാഹിതരായത്. ടിവി റിയൽറ്റി ഷോ താരമായിരുന്നു ഒക്‌സാന. റഷ്യൻ നീലച്ചിത്രങ്ങളിലും ഇവർ അഭിനയിച്ചിരുന്നു. ഒക്‌സാനയുടെ പൂർവകാല ജീവിതത്തിന്റെ കഥകൾ ഗോസിപ്പുകളിൽ നിറഞ്ഞതോടെയാണ് സുൽത്താന് അധികാരത്തിൽനിന്നൊഴിയേണ്ടിവന്നത്. എന്നാൽ, ഒക്‌സാനയുമായുള്ള പ്രണയം തുടർന്ന സുൽത്താൻ അവരെ രാജകുമാരിയെപ്പോലെ കൊട്ടാരത്തിൽ താമസിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മേയിൽ ഇരുവർക്കും ആദ്യകുഞ്ഞ് പിറന്നതോടെ ബന്ധത്തിൽ ഉലച്ചിൽ ആരംഭിച്ചു. ഇസ്മയീൽ ലിയോൺ എന്ന് പേരിട്ട കുഞ്ഞ് ഭാവിയിൽ കെലാന്തണിന്റെ ഭരണാധികാരിയും മലേഷ്യയുടെ രാജാവുമാകുമെന്ന് ഒക്‌സാന പ്രഖ്യാപിച്ചിരുന്നു. ഗർഭിണിയായതുമുതൽക്ക് ഇരുവർക്കുമിടയിൽ അകൽച്ചയുണ്ടായെന്ന രീതിയിൽ റഷ്യൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അതെല്ലാം തുടക്കത്തിൽ ഒക്‌സാന നിരാകരിച്ചു. എന്നാൽ, കുഞ്ഞ് ജനിച്ച് ഏറെത്താമസിയാതെ ഒക്‌സാനയെ രാജാവ് മുത്തലാഖ് ചൊല്ലി ബന്ധമൊഴിഞ്ഞു.

കുട്ടിയുടെ പിതൃത്വമേറ്റെടുക്കാൻ സുൽത്താൻ തയ്യറായില്ല. കുഞ്ഞിന്റെ പിതാവാകാനുള്ള സാധ്യത തീരേയില്ലെന്നുപറഞ്ഞ അദ്ദേഹം വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. ജൂലൈ ഒന്നിനാണ് ഔദ്യോഗികമായി ഇരുവരും പിരിഞ്ഞത്. പിതാവ് സുൽത്താൻ തന്നെയാണെന്ന് ഉറപ്പുവരുത്താൻ ഡി.എൻ.എ. പരിശോധന നടത്താൻ ഒരുക്കമാണെന്ന് ഒക്‌സാന പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് നടപടികളൊന്നും ഉണ്ടായില്ല.

2017-ൽ യൂറോപ്പിൽവച്ചാണ് താനും സുൽത്താനും കണ്ടുമുട്ടിയതെന്ന് ഒക്‌സാന പറഞ്ഞു. ജേക്കബ് അരാബോ എന്ന ജൂവലറിയുടമയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്. മലേഷ്യയുടെ രാജാവെന്ന നിലയിലാണ് സുൽത്താൻ ഒക്‌സാനയ്ക്ക് സ്വയം പരിചയപ്പെടുത്തിയത്. മോസ്‌കോയിലെ രാജ്ഞിയെന്ന പേരിൽ തമാശ പറഞ്ഞുകൊണ്ട് തുടങ്ങിയ സൗഹൃദം വൈകാതെ പ്രണയത്തിലേക്ക് എത്തി. ഫോണിലൂടെ തുടങ്ങിയ ബന്ധം പിന്നീട് അടിക്കടിയുള്ള സമാഗമങ്ങളിലേക്കെത്തി. ഒടുവിൽ വിവാഹത്തിലേക്കും.

ഓക്‌സ്ഫഡിൽ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കിയ ഒക്‌സാന റഷ്യൻ റിയൽറ്റി ഷോ 'സെക്‌സ് ഇൻ ദ പൂൾ' വന്നതോടെയാണ് പ്രശസ്തയായത്. ഒക്‌സാനയുടെ പഴയ ചിത്രങ്ങളും ഗോസിപ്പുകളും പ്രചരിച്ചതോടെ, സുൽത്താനുനേരെ വിമർശനങ്ങളുയർന്നു. ഇതോടെയാണ് സുൽത്താൻ അധികാരമൊഴിഞ്ഞ് ഒക്‌സാനയുമൊത്തു ജീവിക്കാൻ തീരുമാനിച്ചത്. വിവാഹബന്ധം വേർപെടുത്തിയെങ്കിലും രാജാവിനെയും മലേഷ്യയെയും തള്ളിപ്പറയാൻ ഒക്‌സാന ഇപ്പോഴും തയ്യാറല്ല. ഓഗസ്റ്റ് 31-ന് മലേഷ്യൻ ദിനത്തിന്റെ ഭാഗമായി മലേഷ്യക്കും ജനതയ്ക്കും ആശംസകൾ നേർന്ന് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP