Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

74-ാം വയസ്സിൽ അമ്മയായി ലോകചരിത്രം തിരുത്തിക്കുറിച്ച് ആന്ധ്രയിലെ വീട്ടമ്മ; 56 വർഷം കാത്തിരുന്ന് ലഭിച്ച ഇരട്ടക്കുഞ്ഞുങ്ങളെ തേടി ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ; ഹൈദരാബാദിൽ പിറന്ന ഉണ്ണികളുടെ ആരോഗ്യത്തിനായി ഉറക്കമിളച്ചത് പത്ത് ഡോക്ടർമാർ; 30 വവർഷം മുമ്പ് ആർത്തവം അവസാനിച്ച മങ്കമ്മയും ഇരട്ടകളും ചർച്ചയാകുമ്പോൾ

74-ാം വയസ്സിൽ അമ്മയായി ലോകചരിത്രം തിരുത്തിക്കുറിച്ച് ആന്ധ്രയിലെ വീട്ടമ്മ; 56 വർഷം കാത്തിരുന്ന് ലഭിച്ച ഇരട്ടക്കുഞ്ഞുങ്ങളെ തേടി ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ; ഹൈദരാബാദിൽ പിറന്ന ഉണ്ണികളുടെ ആരോഗ്യത്തിനായി ഉറക്കമിളച്ചത് പത്ത് ഡോക്ടർമാർ; 30 വവർഷം മുമ്പ് ആർത്തവം അവസാനിച്ച മങ്കമ്മയും ഇരട്ടകളും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: അസാധ്യമായൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശിലെ അമരാവതി സ്വദേശി മങ്കയമ്മ. 74-ാം വയസ്സിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ഏറ്റവും പ്രായംചെന്ന അമ്മയായി മാറിയിരിക്കുകയാണവർ. കൃത്രിമ ഗർഭധാരണത്തിലൂടെ ഗർഭിണിയായ അവർ ഇതോടെ ഗിന്നസ് ബുക്കിലും ഇടം നേടി. 2006-ൽ 66-ാം വയസ്സിൽ ഇരട്ടകൾക്ക് ജന്മം നൽകിയ സ്‌പെയിനിലെ മരിയ ഡെൽ കാർമന്റെ പേരിലുള്ള റെക്കോഡാണ് മങ്കയമ്മ തന്റെ പേരിലാക്കിയത്.

അയൽക്കാരിയാണ് മങ്കയമ്മയ്ക്ക് പ്രചോദനമായത്. മങ്കമ്മയും ഭർത്താവ് രാജാറാവുവും കുട്ടികളില്ലാത്തതിന്റെ സങ്കടവുമായി ജീവിച്ചത് 56 വർഷമാണ്. അയൽപക്കത്തുള്ള 55 വയസ്സുകാരി കൃത്രിമഗർഭഘാരണത്തിലൂടെ ഗർഭിണിയായതോടെയാണ് അവർക്ക് പ്രതീക്ഷ ജനിച്ചത്. മുപ്പതുവർഷം മുമ്പ് ആർത്തവം നിലച്ചെങ്കിലും അവർ പ്രതീക്ഷയോടെ ഡോക്ടറെ സമീപിച്ചു. ചന്ദ്രബാബു നായിഡു മന്ത്രിസഭയിലംഗമായിരുന്ന ഡോ. അരുണ മങ്കയമ്മയുടെ ആഗ്രഹം സഫലമാക്കാൻ പരീക്ഷണത്തിന് തയ്യാറാവുകയും ചെയ്തു.

കൃത്രിമ ഗർഭധാരണ മാർഗമായ ഇൻവിട്രോ ഫെർട്ടിലൈസേഷൻവഴിയാണ് മങ്കയമ്മ ജനുവരിയിൽ ഗർഭിണിയായത്. ഗുണ്ടൂരിലെ അഹല്യ നഴ്‌സിങ് ഹോമിൽ പത്ത് ഡോക്ടർമാരാണ് മങ്കയമ്മയെ പരിചരിച്ചത്. പൂർണമായും ബെഡ് റെസ്റ്റ് നിർദ്ദേശിച്ച ഡോ. അരുണയും അവർക്കൊപ്പമുണ്ടായിരുന്നു. ഇരട്ടകളാണെന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷവും അവരെ ആരോഗ്യത്തോടെ കൈകളിലേക്ക് കിട്ടിയപ്പോഴുണ്ടായ സാഫല്യവും മങ്കയമ്മയ്ക്കും രാജാറാവുവിനും പറഞ്ഞറിയാക്കാനാവുന്നില്ല.

വാർധക്യത്തിലെത്തിയെങ്കിലും കാര്യമായ അസുഖങ്ങളില്ലാതിരുന്നതാണ് മങ്കയമ്മയെ തുണച്ചത്. പ്രമേഹവും രക്തസമ്മർദവും പോലുള്ള അസുഖങ്ങളില്ലാതിരുന്നത് ഗർഭകാല പരിചരണവും പ്രസവവും എളുപ്പമാക്കിയെന്ന് ഡോ. അരുണ പറഞ്ഞു. മങ്കയമ്മ ഗർഭിണിയായതുമുതൽ, വലിയൊരു ചരിത്രമാണ് തങ്ങൾ തിരുത്താൻ പോകുന്നതെന്നത് ഡോക്ടർമാരെയും ആവേശഭരിതരാക്കിയിരുന്നു. എല്ലാത്തിനും മേൽനോട്ടം വഹിച്ച ഡോക്ടർമാർ, ഗർഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങുവരെ ആശുപത്രിയിൽ ആഘോഷമാക്കി.

തന്റെ വികാരങ്ങളെന്താണെന്ന് പറഞ്ഞറിയിക്കാനാവുന്നില്ലെന്ന് മങ്കയമ്മ പറഞ്ഞു. ഈ കുഞ്ഞുങ്ങളാണ് എന്റെ ജീവിതം പൂർണതയിലെത്തിച്ചത്. ആറു പതിറ്റാണ്ടായി ഇതുപോലൊരു നിമിഷത്തിനായി കാത്തിരിക്കുന്നു. ഗർഭിണിയാകാൻ കഴിയാത്തവളെന്ന് ഇനിയാരും എന്നെ വിളിക്കില്ല-വിദേശത്തുനിന്നുൾപ്പെടെ ആശുപത്രിയിൽ തന്നെ തേടിയെത്തുന്ന മാധ്യമങ്ങളോടായി അവർ പറയുന്നു.

ലോകത്തെ ഏറ്റവും പ്രായംചെന്ന അമ്മയെന്ന അവകാശവാദം ഉത്തർപ്രദേശിലെ ഓംകാരി പൻവാർ എന്ന 70-കാരിയുടെ പേരിലാണ്. ആ റെക്കോഡും ഇതോടെ മങ്കയമ്മയുടെ പേരിലാകും. 2008-ലാണ് ഇരട്ടകളെ ഓംകാരി പൻവാർ പ്രസവിച്ചത്. എന്നാൽ, തനിക്ക് 70 വയസ്സായെന്ന് തെളിയിക്കാൻ അവർക്ക് സാധിക്കാത്തതിനാൽ അവരുടെ പേരിലല്ല ഗിന്നസ് ബുക്ക് റെക്കോഡ്. ബ്രിട്ടനിലെ ഏറ്റവും പ്രായംചെന്ന ്അമ്മയെന്ന പദവി സഫോൾക്കിൽനിന്നുള്ള എലിസബത്ത് ആഡെനിയുടെ പേരിലാണ്. 2009 മെയ് മാസത്തിൽ അവർ ഒരാൺകുഞ്ഞിനെ പ്രസവിച്ചു.

ആർത്തവവിരാമത്തിനുശേഷവും ഒരു സ്ത്രീക്ക് ഐ.വി.എഫ്. മുഖേന ഗർഭിണിയാകാൻ കഴിയുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഇവരെല്ലാം. ആദ്യശ്രമത്തിൽത്തന്നെ മങ്കയമ്മ ഗർഭിണിയായതായി ഡോ. അരുണ പറയുന്നു. ഇരട്ടകളെ പ്രസവിക്കാനായെങ്കിലും, അവർക്ക് മുലയൂട്ടാനാകില്ലെന്ന സങ്കടം മങ്കയമ്മയ്ക്കുണ്ട്. മുലപ്പാലില്ലാത്തതാണ് പ്രശ്‌നം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP