Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

978 കോടി രൂപ വെറുതെയായെന്ന് ആരാണ് പറഞ്ഞത്? ചന്ദ്രയാൻ 2 പരാജയപ്പെട്ടത് വെറും അഞ്ച് ശതമാനം മാത്രം; പദ്ധതിയുടെ 95 ശതമാനവും വിജയം; ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങൾ പകർത്തി അയച്ച് ഒരു വർഷം എങ്കിലും ഇന്ത്യയുടെ അഭിമാനഗ്രഹം ജോലി ചെയ്യും

978 കോടി രൂപ വെറുതെയായെന്ന് ആരാണ് പറഞ്ഞത്? ചന്ദ്രയാൻ 2 പരാജയപ്പെട്ടത് വെറും അഞ്ച് ശതമാനം മാത്രം; പദ്ധതിയുടെ 95 ശതമാനവും വിജയം; ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങൾ പകർത്തി അയച്ച് ഒരു വർഷം എങ്കിലും ഇന്ത്യയുടെ അഭിമാനഗ്രഹം ജോലി ചെയ്യും

ന്യൂസ് ഡെസ്‌ക്‌

ന്ത്യയുടെ സ്വപ്ന പദ്ധതിയായ ചാന്ദ്രയാൻ 2 ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം അവസാന നിമിഷം നഷ്ടപ്പെട്ടതിനെ തുടർന്ന് പൂർണമായും വിജയിക്കാത്തതിന്റെ നിരാശ രാജ്യമാകമാനം അലയടിക്കുന്നുണ്ട്. എന്നാൽ ഈ പദ്ധതിക്ക് വേണ്ടി മുടക്കിയ 978 കോടി രൂപ വെറുതെയായില്ലെന്നും മറിച്ച് ഈ പദ്ധതി പരാജയപ്പെട്ടത് വെറും അഞ്ച് ശതമാനം മാത്രമാണെന്നും അവകാശപ്പെട്ട് ഒരു ഐഎസ്ആർഒ ഒഫീഷ്യൽ രംഗത്തെത്തി. അതായത് ഈ ദൗത്യത്തിന്റെ 95 ശതമാനവും വിജയമായിരുന്നുവെന്നും ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങൾ പകർത്തി അയച്ച് ഒരു വർഷമെങ്കിലും ചന്ദ്രയാൻ 2 ജോലി ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

വിക്രം ദി ലാൻഡറും പ്രഗ്യാൻ ദി റോവറും വേണ്ടത്ര വിജയിച്ചില്ലെങ്കിലും ഇവയുടെ പരാജയം പദ്ധതിയുടെ വെറും അഞ്ച് ശതമാനമാണെന്നും മറിച്ച് ചന്ദ്രയാൻ 2 ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ ചലിക്കുന്നതിൽ വിജയിച്ചതിനാൽ പദ്ധതിയുടെ 95 ശതമാനവും വിജയമാണെന്ന് കണക്കാക്കാമെന്നുമാണ് ഈ ഒഫീഷ്യൽ അവകാശപ്പെടുന്നത്. ഈ ഓർബിറ്ററായിരിക്കും ഇന്ത്യയുടെ അഭിമാനഗ്രഹമായി ഒരു വർഷത്തോളം ചന്ദ്രന്റെ നിർണായകമായ ചിത്രങ്ങൾ പകർത്തി ഇന്ത്യൻ ശാസ്ത്രജ്ഞന്മാർക്ക് എത്തിക്കാൻ പോകുന്നതെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഐഎസ്ആർഒ ഒഫീഷ്യൽ സ്ഥിരീകരിച്ചിരിക്കുന്നത്.

ലാൻഡറിന്റെ സ്റ്റാറ്റസ് വ്യക്തമാക്കുന്ന ചിത്രങ്ങളും ഈ ഓർബിറ്റർ ഐഎസ്ആർഒയ്ക്ക് അയച്ച് കൊടുക്കുന്നതായിരിക്കുമെന്ന് സ്പേസ് ഏജൻസിയുടെ ഒഫീഷ്യൽ വ്യക്തമാക്കുന്നു.ചന്ദ്രയാൻ 2 സ്പേസ് ക്രാഫ്റ്റിന് മൂന്ന് ഭാഗങ്ങളാണുണ്ടായിരുന്നത്. 2379 കിലോഗ്രാം തൂക്കമുള്ള ഓർബിറ്ററാണ് ഇതിലൊന്ന്. ഇതിന് എട്ട് പേലോഡുകളുണ്ട്. 1471 കിലോഗ്രാം തൂക്കമുള്ള വിക്രമാണ് രണ്ടാമത്തെ ഭാഗം. 27കിലോ ഗ്രാം തൂക്കമുള്ള പ്രഗ്യാൻ ആണ് മൂന്നാമത്തെ ഭാഗം. ഇതിന് രണ്ട് പേലോഡുകളാണുള്ളത്.സെപ്റ്റംബർ രണ്ടിനായിരുന്നു വിക്രം ഓർബിറ്ററിൽ നിന്നും വേർപെട്ടിരുന്നത്.

ജൂലൈ 22നായിരുന്നു 978 കോടി രൂപ മുതൽമുടക്കുള്ള ചാന്ദ്രയാൻ 2 ലോഞ്ച് ചെയ്തിരുന്നത്. ഇന്ത്യയുടെ വലിയ റോക്കറ്റ് ജിയോസിക്രോനസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് III (ജിഎസ്എൽവി എംകെ III) ആയിരുന്നു ഇതിനെ വഹിച്ച് കൊണ്ട് മുകളിലേക്ക് പോയിരുന്നത്. അഞ്ച് എർത്ത് ബോണ്ട് ഓർബിറ്റ് റൈസിങ് ആക്ടിവിറ്റികൾക്ക് ശേഷമായിരുന്നു ചന്ദ്രയാൻ 2 ലൂണാൽ ഓർബിറ്റിലേക്ക് ഇൻസേർട്ട് ചെയ്തിരുന്നത്. ശനിയാഴ്ച പുലർച്ചെ അവസാന ഘട്ടത്തിൽ ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന വേളയിൽ ലാൻഡറും ഓർബിറ്ററും തമ്മിലുള്ള ആശയവിനിമയ സംവിധാനം നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു ദൗത്യം പൂർണമായും വിജയിക്കാതെ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP