Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

14 കാരിയുടെ മരണത്തിന് കാരണം ഷിഗല്ല ബാക്ടീരിയ എന്ന് സംശയം; പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്; സമാന രോഗലക്ഷണങ്ങളുമായി പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിൽ; രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത് മരിച്ച സനുഷയുടെ മുത്തച്ഛനും സഹോദരിയും; നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര പുതിയ ഭീഷണിയിൽ; എന്താണ് ഷിഗല്ല ബാക്ടീരിയ?

14 കാരിയുടെ മരണത്തിന് കാരണം ഷിഗല്ല ബാക്ടീരിയ എന്ന് സംശയം; പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്; സമാന രോഗലക്ഷണങ്ങളുമായി പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിൽ; രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത് മരിച്ച സനുഷയുടെ മുത്തച്ഛനും സഹോദരിയും; നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര പുതിയ ഭീഷണിയിൽ; എന്താണ് ഷിഗല്ല ബാക്ടീരിയ?

കെ വി നിരഞ്ജൻ

പേരാമ്പ്ര: കേരളത്തെ ഞെട്ടിച്ച നിപാ വൈറസ് ബാധയിൽ പതിനെട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് സർക്കാർ പിന്നീട് സ്ഥിരീകരിച്ചു. പിന്നീട് ഏറെക്കാലം ഭീതിയുടെ മുൾ മുനയിലായിരുന്നു പേരാമ്പ്ര പ്രദേശത്തുകാർ. ഇപ്പോൾ മറ്റൊരു രോഗ ഭീതിയിലാണ് ഈ പ്രദേശം.കഴിഞ്ഞ ദിവസം മരണപ്പെട്ട പെൺകുട്ടിയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. കൂത്താളി പഞ്ചായത്തിലെ ആവടുക്കയിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനി വയറിളക്കവും ശ്വാസതടസവും കാരണം മരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വിഭാഗം പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തി.

ആവടുക്ക കൂളികെട്ടും പാറ സനുഷ (14) യ്ക്ക് ഞായറാഴ്ചയാണ് വയറിളക്കവും ശ്വാസതടവും അനുഭവപ്പെട്ടത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ച വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ സഹോദരിയെയും മുത്തച്ഛനെയും വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സമാന രോഗ ലക്ഷണങ്ങളോടെയാണ് ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷിഗല്ല ബാധ സംശയിക്കുന്നതിനാൽ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഷിഗല്ല ലക്ഷണങ്ങളാണ് കുട്ടിയിൽ കണ്ടതെന്നാണ് മെഡിക്കൽ കോളെജ് അധികൃതർ വ്യക്തമാക്കുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രം അസുഖം സ്ഥിരിരീകരിക്കാൻ കഴിയുകയുള്ളു. ഇതേ സമയം രണ്ടുപേർക്ക് കൂടി രോഗം ബാധിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.

കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ആശ പ്രവർത്തകർ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പനി സർവ്വേയും ക്ലോറിനേഷൻ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസ്സൻകുട്ടി, വാർഡു മെബർ ഇ വി മധു, ഹെൽത്ത് ഇൻസ്‌പെകർ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 65 വീടുകൾ സന്ദർശിക്കുകയും 30 വീടുകളിലെ കിണറുകളും മറ്റു വീടുകളിലേക്ക് വെള്ളം നൽകുന്ന ജലനിധിയുടെ കിണറും ക്ലോറിനേറ്റു ചെയ്തു. മരണപ്പെട്ട കുട്ടിയുടെ വീട്ടിലെ കിണർ വെള്ളം പരിശോധനയ്ക്കായി കോഴിക്കോട് റീജിനൽ അനലെറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പനിയുള്ളതായി കണ്ടെത്തിയ നാലു പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വയറിളക്ക രോഗങ്ങൾ ആർക്കും ഉള്ളതായി കണ്ടെത്തിയിട്ടില്ല.

എന്താണ് ഷിഗല്ല വയറിളക്കം?

സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തിൽ മലവിസർജനം ഉണ്ടാവുകയാണെങ്കിൽ അതിനെ വയറിളക്കം എന്ന് പറയാം. വൈറസുകൾ, ബാക്ടീരിയകൾ, പരാദജീവികൾ തുടങ്ങിയ ജൈവാണുക്കൾ കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്ത് എത്തുന്നതിലൂടെയാണ് വയറിളക്കം ഉണ്ടാവുന്നത്. അത്തരത്തിലുള്ള വയറിളക്കത്തിന്റെ ഒരു കാരണമാണ് ഷിഗല്ല ബാക്ടീരിയ.

എന്തുകൊണ്ടാണ് ഷിഗല്ല വയറിളക്കം അപകടകാരിയായി മാറുന്നത്?

വയറിളക്കം മൂലം ശരീരത്തിൽ നിന്ന് ജീവൻ നിലനിൽക്കുന്നതിന് ആവശ്യമായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. ജലാംശനഷ്ടവും ലവണനഷ്ടവുമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. തുടർച്ചയായ വയറിളക്കം മൂലം രോഗികളുടെ ശരീരത്തിൽ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയെയാണ് നിർജലീകരണം എന്ന് പറയുന്നത്. ജലാംശത്തോടൊപ്പം സോഡിയം പൊട്ടാസിയം, ബൈകാർബണൈറ്റ് തുടങ്ങിയ ലവണഘടകങ്ങളും നഷ്ടപ്പെടുന്നു. ഷിഗല്ല ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ഷിഗ ട്ടോക്സിൻ കുടലിനേയും മറ്റവയവങ്ങളേയും ബാധിക്കുകയും അത് മരണകാരമാവുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP