Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീ സ്വാതന്ത്ര്യവും സിനിമാശാലകളും പാശ്ചാത്യ ജീവിത രീതികളും ഒക്കെ ആവിഷ്‌കരിച്ചെങ്കിലും വധശിക്ഷയുടെ കാര്യത്തിൽ ഒരു ഇളവും നൽകാതെ സൗദി ഭരണകൂടം; ഈ വർഷം ഇതുവരെ കൊന്നൊടുക്കിയത് അറസ്റ്റ് ചെയ്തപ്പോൾ കുട്ടികളായിരുന്ന ആറ് പേർ ഉൾപ്പെടെ 134 പേരെ; വധശിക്ഷ നടപ്പിലാക്കുന്നത് തല വെട്ടിയും കുരിശിൽ തറച്ചും പരമാവധി ക്രൂരമായി; മുഹമ്മദ് ബിൻ സൽമാന്റെ കണ്ണ് തുറക്കാൻ ലോകത്തിന്റെ പ്രാർത്ഥന

സ്ത്രീ സ്വാതന്ത്ര്യവും സിനിമാശാലകളും പാശ്ചാത്യ ജീവിത രീതികളും ഒക്കെ ആവിഷ്‌കരിച്ചെങ്കിലും വധശിക്ഷയുടെ കാര്യത്തിൽ ഒരു ഇളവും നൽകാതെ സൗദി ഭരണകൂടം; ഈ വർഷം ഇതുവരെ കൊന്നൊടുക്കിയത് അറസ്റ്റ് ചെയ്തപ്പോൾ കുട്ടികളായിരുന്ന ആറ് പേർ ഉൾപ്പെടെ 134 പേരെ; വധശിക്ഷ നടപ്പിലാക്കുന്നത് തല വെട്ടിയും കുരിശിൽ തറച്ചും പരമാവധി ക്രൂരമായി; മുഹമ്മദ് ബിൻ സൽമാന്റെ കണ്ണ് തുറക്കാൻ ലോകത്തിന്റെ പ്രാർത്ഥന

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സൗദി അറേബ്യയെ തീവ്രമായ മുസ്ലിം ചിട്ടകളിൽ നിന്നും മോചിപ്പിക്കാനും മിതവാദ രാജ്യമാക്കുന്നതിനുമായി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് വിപ്ലവകരമായ പരിഷ്‌കാരങ്ങളാണ് സമീപകാലത്ത് പ്രാബല്യത്തിൽ വരുത്തിയിരുന്നത്.ഇതിന്റെ ഭാഗമായി സ്ത്രീകൾക്ക് കാറോടിക്കുന്നതിനുള്ള അവകാശം തിരിച്ച് കൊണ്ട് വന്നതടക്കം സ്ത്രീ സ്വാന്ത്ര്യം ഉറപ്പ് വരുത്തുന്ന നിരവധി പ്രവൃത്തികൾ അദ്ദേഹം നടപ്പിലാക്കിയിരുന്നു. ഇതിന് പുറമെ സിനിമാ ശാലകൾക്കും പാശ്ചാത്യ ജീവിത രീതികൾക്കും അദ്ദേഹം പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു.

എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും വർഷാവർഷം നടപ്പിലാക്കുന്ന വധശിക്ഷകളുടെ കാര്യത്തിൽ സൗദി ഭരണകൂടം യാതൊരു വിധത്തിലുള്ള ഇളവും നൽകുന്നില്ലെന്നാണ് പുതിയ കണക്കുകളും വെളിപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെയുള്ള മാസങ്ങൾക്കിടെ സൗദി വധിച്ചിരിക്കുന്ന 134 പേരെയാണ്. അറസ്റ്റ് ചെയ്തപ്പോൾ കുട്ടികളായിരുന്ന ആറ് പേരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. തലവെട്ടിയും കുരിശിൽ തറച്ചും മറ്റ് മനുഷ്യത്വരഹിതമായ വഴികളിലൂടെയുമാണ് ഇവരെയെല്ലാം വധിച്ചിരിക്കുന്നത്. അതിനാൽ ഇത്തരം വധശിക്ഷകൾ നിരോധിച്ച് സൗദിയെ പ്രാകൃതാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ കൂടി എംബിഎസിന്റെ കണ്ണ് തുറക്കാൻ ലോകം പ്രാർത്ഥിക്കുകയാണിപ്പോൾ.

വധശിക്ഷ കുറച്ച് കൊണ്ടു വരുമെന്ന് എംബിഎസ് വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും അത് പ്രാവർത്തികമായിട്ടില്ലെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. സൗദിയിലെ വധശിക്ഷയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ ജനീവയിലെ യുഎൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. 2018ൽ സൗദി 149 പേരെയായിരുന്നു വധശിക്ഷക്ക് വിധേയരാക്കിയിരുന്നത്. ഇതിന് പുറമെ 2018 അവസാനത്തോടെ 46 പേരെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു. ഇവരെയടക്കമുള്ളവരെയാണ് ഈ വർഷം വധിച്ചിരിക്കുന്നത്.അന്താരാഷ്ട്ര നിയമമനുസരിച്ച് 18 വയസിന് താഴെ പ്രായമുള്ളവരെ വധശിക്ഷക്ക് വിധേയരാക്കരുതെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.

എന്നാൽ സൗദി ഇതെല്ലാം കാറ്റിൽ പറത്തിയാണ് അനുസ്യൂതം കുട്ടികളടക്കമുള്ളവരുടെ വധശിക്ഷ തുടരുന്നത്. ചിലരെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോട് കാണിക്കേണ്ടുന്ന ആദരവ് പുലർത്താതെ ഇവ ദീർഘകാലം പരസ്യമായി പ്രദർശിപ്പിക്കുന്ന പതിവുമുണ്ട്.ബരോനെസ് ഹെലെന കെന്നഡി തയ്യാറാക്കിയ ഇത് സംബന്ധിച്ച റിപ്പോർട്ട് ഡെത്ത് പെനാൽറ്റി പ്രൊജക്ട് എന്ന മനുഷ്യാവകാശ സംഘടന സംഘടിപ്പിച്ച ഇവന്റിൽ വച്ച് പുറത്ത് വിട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ 37 പേരെ കൂട്ടത്തോടെ പരസ്യമായി സൗദി വധശിക്ഷക്ക് വിധേയമാക്കിയത് ഈ റിപ്പോർട്ടിൽ എടുത്ത് കാട്ടപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തിൽ സൗദി മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്നും നിയമം ലംഘിച്ച് വധശിക്ഷകൾ നടപ്പിലാക്കുന്നുവെന്നും ഈ റിപ്പോർട്ട് ആരോപിക്കുന്നു. കുറ്റവാളികളെ പരിധിയില്ലാതെ തടവിൽ പാർപ്പിക്കുകയും മറ്റ് പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്ത് നീതിരഹിതമായി വിചാരണക്ക് വിധേയമാക്കിയാണ് വധശിക്ഷക്ക് വിധിക്കുന്നതെന്നും ഈ റിപ്പോർട്ട് സൗദിയെ കുറ്റപ്പെടുത്തുന്നുണ്ട്. ഈ വർഷം കൊല്ലപ്പെട്ടവരിൽ രണ്ട്പേർ ടീനേജർമാരാണ്.

അബ്ദുൽകരീം അൽ ഹവാജ് , മുജ്ടാബ അൽ സ്വീകാറ്റ് എന്നിവർ അറസ്റ്റിലാകുമ്പോൾ യഥാക്രമം 16ഉം 17ഉം വയസായിരുന്നു ഇവർക്കുണ്ടായിരുന്നത്.ഈ വർഷം വധശിക്ഷക്ക് വിധേയരായവരിൽ ചുരുങ്ങിയത് 58 പേർ വിദേശികളാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP