Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീറാം വെങ്കിട്ടരാമന്റെ കാറിന്റെ വേഗത എത്രയെന്ന് കണ്ടെത്താനാകില്ല; വാഹനത്തിന്റെ നിയന്ത്രണ സംവിധാനം ഉപയോഗിച്ച് വേഗത കണ്ടെത്താനുള്ള നീക്കവും പാളി; വിവരം അന്വേഷണ സംഘത്തിനെ അറിയിച്ച് ഫോക്‌സ്‌വാഗൻ കമ്പനി അധികൃതർ; ഫോറൻസിക് പരിശോധനാഫലം ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം

ശ്രീറാം വെങ്കിട്ടരാമന്റെ കാറിന്റെ വേഗത എത്രയെന്ന് കണ്ടെത്താനാകില്ല; വാഹനത്തിന്റെ നിയന്ത്രണ സംവിധാനം ഉപയോഗിച്ച് വേഗത കണ്ടെത്താനുള്ള നീക്കവും പാളി; വിവരം അന്വേഷണ സംഘത്തിനെ അറിയിച്ച് ഫോക്‌സ്‌വാഗൻ കമ്പനി അധികൃതർ; ഫോറൻസിക് പരിശോധനാഫലം ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ കാറിന്റെ വേഗത എത്രയായിരുന്നു എന്ന് സംബന്ധിച്ച് വിവരം കിട്ടില്ല. കാറിന്റെ നിയന്ത്രണ സംവിധാനം പ്രയോജനപ്പെടുത്തി വേഗപരിതി ഫോക്‌സവാഗൻ കമ്പനിയുടെ സഹായത്തോടെ കണ്ടെത്താം എന്നായിരുന്നു അന്വേഷണ സംഘം കരുതിയത്. ഇതിനായി ഫോക്സ് വാഗൺ കമ്പനിയിൽനിന്നുള്ള വിദഗ്ദ്ധർ അപകടത്തിൽപ്പെട്ട കാർ പരിശോധിച്ചു. എന്നാൽ വേഗത്തെക്കുറിച്ചുള്ള വിവരം കിട്ടാൻ സാധ്യതയില്ല എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വിവരം.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്ന് ആവർത്തിച്ച് ശ്രീറാം വെങ്കിട്ടരാമൻ കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് വന്നിരുന്നു. വാഹനമോടിച്ചിരുന്ന വഫാ ഫിറോസ് ആയിരുന്നിവെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ ശ്രീറാം പറയുന്നു. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി 60 ദിവസത്തേക്ക് കൂടി സർക്കാർ നീട്ടിയിരുന്നു. കാർ ഓടിച്ചിരുന്നത് വഫ ഫിറോസ് ആണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം തള്ളി അവർ രംഗത്ത് എത്തിയിരുന്നു.

മദ്യപാനശീലമില്ലാത്തയാളാണ് താനെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നുമാണ് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരണക്കുറിപ്പിൽ അവകാശപ്പെടുന്നത്. മനഃപൂർവമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടത്തിൽപ്പെട്ട കെ.എം.ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. മദ്യപിച്ചിരുന്നതായ ദൃക്സാക്ഷി മൊഴികൾ തള്ളിക്കളയുന്ന ശ്രീറാം രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. തന്റെ വാദങ്ങൾ കേട്ട്, സർവീസിൽ തിരിച്ചെടുക്കണമെന്നാണ് വിശദീകരക്കുറിപ്പിലെ ആവശ്യം.

ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിനുസമീപം പബ്ലിക് ഓഫീസിന് മുൻവശത്തായിരുന്നു അപകടം. അതിവേഗത്തിൽവന്ന കാർ ബഷീർ സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. കവടിയാർ ഭാഗത്തുനിന്നാണ് വാഹനം വന്നത്. എന്നാൽ കവടിയാർമുതൽ മ്യൂസിയംവരെയുള്ള ഭാഗത്തെ ക്യാമറകൾ കേടായിരുന്നതിനാൽ കാറിന്റെ വേഗം വ്യക്തമാക്കുന്നതിനുള്ള ദൃശ്യങ്ങൾ പൊലീസിന് കിട്ടിയതുമില്ല.

ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ.എം.ബഷീർ മരിക്കുന്നതെന്നാണ് കേസ്. അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകി. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സർക്കാർ സസ്പെൻഡ് ചെയ്തു. ശ്രീരാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ സർക്കാർ നൽകിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാം മറുപടി നൽകിയത്. ഇതിൽ വഫയാണ് വണ്ടി ഓടിച്ചതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ടിക് ടോക് വീഡിയോയിലൂടെ വഫ കാര്യങ്ങൾ വിശദീകരിക്കുന്നത്. ഞാൻ ആർക്കു വേണ്ടിയും സത്യം മൂടി വയ്ക്കില്ലെന്നാണ് വഫ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP