Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനെ കാമുകൻ വിളിച്ചത് 25ലധികം തവണ; ഗതികെട്ട് ഭർത്താവ് കാമുകനെ വെട്ടിക്കൊന്നു; കാമുകൻ മദ്യപിച്ചെത്തിയത് തനിക്കൊപ്പം ജീവിച്ചിരുന്ന യുവതിയെ കാണാതായതോടെ; ആദ്യ ഭർത്താവിനെയും കാമുകനെയും തേച്ച് യുവതി ഒളിച്ചോടിയത് മറ്റൊരു യുവാവിനൊപ്പം; ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ രമ്യയെ പിടികൂടിയത് ബൈദരഹള്ളി പൊലീസ്

ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനെ കാമുകൻ വിളിച്ചത് 25ലധികം തവണ; ഗതികെട്ട് ഭർത്താവ് കാമുകനെ വെട്ടിക്കൊന്നു; കാമുകൻ മദ്യപിച്ചെത്തിയത് തനിക്കൊപ്പം ജീവിച്ചിരുന്ന യുവതിയെ കാണാതായതോടെ; ആദ്യ ഭർത്താവിനെയും കാമുകനെയും തേച്ച് യുവതി ഒളിച്ചോടിയത് മറ്റൊരു യുവാവിനൊപ്പം; ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ രമ്യയെ പിടികൂടിയത് ബൈദരഹള്ളി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഫോൺവിളിച്ച് ശല്യംചെയ്ത കാമുകനെ യുവാവ് വെട്ടിക്കൊന്നു. ഏകദേശം 25ലധികം തവണയാണ് ഇയാൾ യുവതിയുടെ ഭർത്താവിനെ വിളിച്ചത്. ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവറായ തിമ്മഗൗഡ (37) യാണ് മരിച്ചത്. 33വയസുള്ള മണികണ്ഠനാണ് പിടിയിലായത്. നിരന്തരമായി വിളിച്ചതിനെ തുടർന്ന് ക്ഷമ നശിച്ച യുവാവ് കാമുകനെ വിളിച്ചു വരുത്തി കൊല്ലുകയായിരുന്നു. ബെംഗളൂരുവിലെ ബൈദരഹള്ളിയിലാണ് സംഭവം. 11 വർഷം മുമ്പാണ് മണികണ്ഠനും രമ്യ എന്ന യുവതിയും വിവാഹിതരാകുന്നത്. ഇവർക്ക് ഒരു മകളുണ്ട്. സംഭവത്തിൽ ബൈദരഹള്ളി സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.

2018ൽ തിമ്മഗൗഡ ബൈദരഹള്ളിയിൽ മണികണ്ഠന്റെ വീടിനുസമീപത്തേക്ക് താമസം മാറി. തുടർന്ന് അയൽവാസിയായ തിമ്മഗൗഡയുമായി പ്രണയത്തിലായ രമ്യ മണികണ്ഠനെയും മകളെയും ഉപേക്ഷിച്ച് തിമ്മഗൗഡയ്‌ക്കൊപ്പം ഒളിച്ചോടി. തുടർന്ന് തിമ്മഗൗഡയ്‌ക്കൊപ്പം സുങ്കടക്കട്ടെയിലാണ് രമ്യ താമസിച്ചിരുന്നത്.എന്നാൽ അധികം വൈകാതെ, തിമ്മഗൗഡയെയും ഉപേക്ഷിച്ച് രമ്യ ഉല്ലാസിലുള്ള മറ്റൊരാൾക്കൊപ്പം പോയി. എന്നാൽ ഈ സംഭവങ്ങളൊന്നും മണികണ്ഠൻ അറിഞ്ഞിരുന്നില്ല. തിമ്മഗൗഡയ്‌ക്കൊപ്പമാണ് രമ്യ താമസിക്കുന്നതെന്നാണ് മണികണ്ഠൻ കരുതിയിരുന്നത്. അതേസമയം, മണികണ്ഠനടുത്തേക്കാണ് രമ്യ തിരിച്ച് പോയതെന്നാണ് തിമ്മഗൗഡ വിചാരിച്ചത്.

തുടർന്ന് തിങ്കളാഴ്ച രാത്രി അമിതമായി മദ്യപിച്ച തിമ്മഗൗഡ മദ്യലഹരിയിൽ മണികണ്ഠനെ വിളിച്ച് ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. 25 തവണയാണ് തിമ്മഗൗഡ മണികണ്ഠനെ ഖോണിൽ വിളിച്ചത്. തിമ്മഗൗഡയുടെ നിരന്തരമായുള്ള ഫോൺവിളിയിൽ കുപിതനായ മണികണ്ഠൻ നേരിൽ സംസാരിക്കണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. തുടർന്ന് സുങ്കടക്കട്ടെയിലെത്തിയ തിമ്മഗൗഡയെ മണികണ്ഠൻ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

അതുവഴി പോയ യാത്രക്കാർ തിമ്മഗൗഡയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച തിമ്മഗൗഡയുടെ ഫോൺ പരിശോധിച്ചതിലൂടെയാണ് മണികണ്ഠനെ പൊലീസ് പിടികൂടിയത്. മണികണ്ഠനെ കൊലപാതകത്തിലേക്ക് നയിച്ചത് രമ്യയുടെ പ്രവർത്തിയാണെന്ന് ചൂണ്ടികാണിച്ച് മണികണ്ഠന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രമ്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP