Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൃദയാഘാതം പ്രമേഹം നട്ടെല്ലിന് വേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ; 110 കിലോഗ്രാം ശരീരഭാരം കുറഞ്ഞത് 42 കിലോയായി; ജാമ്യത്തിലെങ്കിലും ബാംഗ്ലൂർ വിട്ടുപോകാൻ കഴിയാത്തിനാൽ മനോവിഷമവും; ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ പത്ത് വർഷം ജയിലിൽ കിടന്ന മഅദനി നേരിടുന്നത് നിരവധി ബുദ്ധിമുട്ടുകൾ; പിഡിപി നേതാവിന്റെ അവസ്ഥയിൽ പ്രതിഷേധ പരിപാടികൾക്കൊരുങ്ങി സേവ് മ്അദനി ഫോറവും

ഹൃദയാഘാതം പ്രമേഹം നട്ടെല്ലിന് വേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ; 110 കിലോഗ്രാം ശരീരഭാരം കുറഞ്ഞത് 42 കിലോയായി; ജാമ്യത്തിലെങ്കിലും ബാംഗ്ലൂർ വിട്ടുപോകാൻ കഴിയാത്തിനാൽ മനോവിഷമവും; ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ പത്ത് വർഷം ജയിലിൽ കിടന്ന മഅദനി നേരിടുന്നത് നിരവധി ബുദ്ധിമുട്ടുകൾ; പിഡിപി നേതാവിന്റെ അവസ്ഥയിൽ പ്രതിഷേധ പരിപാടികൾക്കൊരുങ്ങി സേവ് മ്അദനി ഫോറവും

ജംഷാദ് മലപ്പുറം

മലപ്പുറം: 110 കിലോ ശരീരഭാരമുണ്ടായിരുന്ന മഅദനിയുടെ തൂക്കം ഇപ്പോൾ 42 കിലോ മാത്രമാണ്. ഹൃദയാഘാതം, പ്രമേഹം, നട്ടെല്ലിനു വേദന തുടങ്ങി നിരവധി ഗുരുതര രോഗങ്ങൾ പിടിപ്പെട്ട് നിലവിൽ ദയനീയാവസ്ഥയിലാണ്. ബംഗളൂരു ബോംബ് സ്‌ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട് 10 കൊല്ലം ജയിലിൽ കഴിഞ്ഞത് അന്യായമായി. ഇപ്പോൾ ജാമ്യത്തിലാണെങ്കിലും നഗരം വിട്ടുപോകാൻ അനുവാദമില്ലാത്തതിനാൽ കടുത്ത വിഷമത്തിൽ. സേവ് മഅദനി ഫോറം പ്രതിഷേധ റാലിയും പൊതുസമ്മേളനവും നവംബർ 4ന് തിരൂരിൽ സേവ് മഅദനി ഫോറം കേരള ഘടകം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും നവംബർ 4 ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് തിരൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വികലാംഗൻ കുടിയായി അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സക്ക് അവസരമില്ലാത്ത അവസ്ഥയുമുണ്ട്. നേരത്തെ കോയമ്പത്തൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നീണ്ട ഒമ്പതര വർഷം ജയിലിൽ കിടന്ന ശേഷം കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. കൃത്രിമ തെളിവുകളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂർ സ്‌ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട മഅ്ദനിയെ ബാംഗ്ലൂർ പ്രത്യേക കോടതിയും വെറുതെ വിടുമെന്ന കാര്യം തീർച്ചയാണ്. നൂറുകണക്കിന് അഡീഷണൽ സാക്ഷിപട്ടിക കോടതിയിൽ സമർപ്പിച്ച് വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് കർണ്ണാടക സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

നാലു വർഷം മുമ്പ് നാലു മാസം കൊണ്ട് ഈ കേസ് വിചാരണ പൂർത്തിയാക്കണമെന്ന് സൂപ്രീം കോടതി ഉത്തരവിട്ടതാണ്. അതും പാലിക്കപ്പെട്ടിട്ടില്ല. മഅ്ദനിയെ മരണം വരെ ജയിലിലിടുക എന്ന ഗൂഢ ഉദ്ദേശ്യമാണ് ഫാസിസ്റ്റ് ശക്തികൾ അധികാരത്തിന്റെ ബലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് സേവ് മഅദനി ഫോറവും പിഡിപിയും ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടികളും വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കുന്നതിനായി സംസ്ഥാനാടിസ്ഥാനത്തിൽ രൂപംകൊണ്ട കൂട്ടായ്മയാണ് സേവ് മഅ്ദനി ഫോറം.എല്ലാ ജില്ലകളിലും ഫോറം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരുകയാണ്.

നവംബർ നാലിന് തിരൂരിൽ നടക്കുന്ന പൊതുസമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ബാദുഷ മൗലവി ഇടുക്കി മുഖ്യ പ്രഭാഷണം നടത്തും. ഇ.ടി. മുഹമ്മദ് ബഷീർ എം പി, സി. മമ്മുട്ടി എം എൽ എ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഗ്രോ വാസു, നാസർ ഫൈസി കൂടത്തായി, സി.രാധാകൃഷ്ണൻ, കെ പി രാമനുണ്ണി, ഫിറോസ് കുന്നുംപറമ്പിൽ,കെ എം മുഹമ്മദ് ഷമീർ തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ സേവ് മഅ്ദനി ഫോറം മലപ്പുറം ജില്ലാകമ്മിറ്റി പ്രസിഡന്റ് അലി കാടാമ്പുഴ, ജനറൽ സെക്രട്ടറി കെ പി. ഒ റഹ്മത്തുല്ല, സെക്രട്ടറി പ്രഭാകരൻ നമ്പിടിവീട്ടിൽ, അബ്ദുറഹിമാൻ ഹാജി തിരൂർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP