Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തുതന്നെ ഏറ്റവും നന്നായി വലയ സൂര്യഗ്രഹണം കാണാനാവുക വയനാട് കൽപറ്റയിൽ; രാവിലെ 8.05ന് ഗ്രഹണം ആരംഭിച്ച് 9.27ന് കൽപറ്റയ്ക്കു മുകളിലെത്തുമ്പോഴാണ് ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുക; ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗികമായി നിരീക്ഷിക്കാൻ സാധിക്കുകയെന്ന് വലയ ഗ്രഹണത്തിന്റെ പ്രത്യേകത; ഡിസംബർ 26ന് നടക്കുന്ന അപൂർവ പ്രതിഭാസം കാണാൻ സഞ്ചാരികളുടെ ഒഴുക്കുകാത്ത് വയനാട്

ലോകത്തുതന്നെ ഏറ്റവും നന്നായി വലയ സൂര്യഗ്രഹണം കാണാനാവുക വയനാട് കൽപറ്റയിൽ; രാവിലെ 8.05ന് ഗ്രഹണം ആരംഭിച്ച് 9.27ന് കൽപറ്റയ്ക്കു മുകളിലെത്തുമ്പോഴാണ് ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുക; ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗികമായി നിരീക്ഷിക്കാൻ സാധിക്കുകയെന്ന് വലയ ഗ്രഹണത്തിന്റെ പ്രത്യേകത; ഡിസംബർ 26ന് നടക്കുന്ന അപൂർവ പ്രതിഭാസം കാണാൻ സഞ്ചാരികളുടെ ഒഴുക്കുകാത്ത് വയനാട്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ഡിസംബർ 26ന് നടക്കുന്ന വലയ ഗ്രഹണം ലോകത്ത് ഏറ്റവും നന്നായി കാണാൻ കഴിയുന്ന സ്ഥലങ്ങളിൽ ഒന്നായി വയനാട്. ലോകത്തുതന്നെ ഏറ്റവും നന്നായി വലയ സൂര്യഗ്രഹണം കാണാനാവുക വയനാട് കൽപറ്റയിൽവച്ചാണെന്ന് സൂര്യഗ്രഹണ മാപ്പിൽ വ്യക്തമാകുന്നു.ക്രിസ്മസ് അവധിദിവസം കൂടിയായ അന്ന് കാർമേഘം കാഴ്ച മറച്ചില്ലെങ്കിൽ വലയ സൂര്യഗ്രഹണ കാഴ്ച ആഘോഷമാക്കാനാണ് ജില്ലയിലെ ശാസ്ത്ര കുതുകികളുടെ തീരുമാനം. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും ശാസ്ത്ര പ്രേമികളും വിദ്യാർത്ഥികളും അപൂർവ കാഴ്ച കാണാൻ ഡിസംബർ 26ന് വയനാട്ടിലേക്കെത്തും

ചില സന്ദർഭങ്ങളിൽ ചന്ദ്രന് ഭൂമിയിൽനിന്നും സൂര്യനെ പൂർണമായി മറയ്ക്കാനാകില്ല. അപ്പോൾ ഒരു വലയം ബാക്കിയാകും. ഇതാണ് വലയ സൂര്യഗ്രഹണം. അപൂർവമായി സംഭവിക്കുന്ന ഈ പ്രതിഭാസം വരുന്ന ഡിസംബർ 26ന് രാവിലെ 9.27ന് മാനത്ത് കാണാം. അന്നേ ദിവസം രാവിലെ 8.05ന് ഗ്രഹണം ആരംഭിച്ച് 9.27ന് കൽപറ്റയ്ക്കു മുകളിലെത്തുമ്പോഴാണ് ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുക. 26 ന് വൈകുന്നേരം നാലു മണിയോടെ ഏകദേശം മൂന്ന് മിനിട്ടും ഭാഗിക ഗ്രഹണം കാണാൻ സാധിക്കുന്നത് . അപൂർവ്വ ദിവസമായ അന്ന് നിരവധി ശാസ്ത്ര- സാമൂഹ്യ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്ത്, ആസ്‌ട്രോ കേരളാ എസൈൻസ് ഗ്ലോബൽ തുടങ്ങിയ സംഘടനകൾ.

ഇത്തവണത്തെ സൂര്യഗ്രഹണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുകയെന്ന് ഉജ്ജയിനിലെ വാനനിരീക്ഷണകേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ നാമക്കലിലാണു ഭൂമിയിൽ തന്നെ കൂടുതൽ സമയം ഗ്രഹണം ദൃശ്യമാകുക. ഇവിടെ 4 മിനിറ്റ് വരെ നീളാം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ എന്നീ ജില്ലകളിൽ 2 മിനിറ്റ് വരെ ദൈർഘ്യമുണ്ടാകും. രാവിലെ 9.04 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകുക എന്നു പാലക്കാട് ഐഐടി ഡയറക്ടർ ഡോ. പി.ബി. സുനിൽ കുമാർ വ്യക്തമാക്കി. ഇതിൽ വയനാട്ടിലാണ് ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും സ്പഷ്ടമായി കാണാൻ കഴിയുക എന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത്.

സൗദി അറേബ്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 2010 ജനുവരി 15നാണ് ഇന്ത്യയിൽ ഏറ്റവുമൊടുവിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമായത്. പൂർണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റും 31 സെക്കൻഡുമാണ്. ഇതിൽ കൂടുതൽ ദൈർഘ്യമുണ്ടാകുന്നതു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം. ഏറ്റവുമൊടുവിൽ അതു സംഭവിച്ചത് 1973 ജൂൺ 30ന് ആയിരുന്നു

ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ പൂർണമായും വരുമ്പോഴുള്ള ദൃശ്യവും കാണാനാകും. 87% വരെ സൂര്യൻ മറയ്ക്കപ്പെടും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തു ചേരുന്ന കറുത്ത വാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം എന്ന് അറിയപ്പെടുന്നത്. ഒരു വലയ സൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗികമായി നിരീക്ഷിക്കാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP