Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോ എൻആർസി, നോ സിഎഎ..... സ്വന്തം വിവാഹ വേദിയിൽ പൗരത്വ നിയമത്തിനെതിരെ പ്ലക്കാർഡുമേന്തി വധുവും വരനും; വിപ്ലവാത്മക കവിതകളേന്തിയ പ്ലക്കാർഡുമായി ബന്ധുക്കളും: പൗരത്വ നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ജാമിയ മിലിയ വിദ്യാർത്ഥിനി

നോ എൻആർസി, നോ സിഎഎ..... സ്വന്തം വിവാഹ വേദിയിൽ പൗരത്വ നിയമത്തിനെതിരെ പ്ലക്കാർഡുമേന്തി വധുവും വരനും; വിപ്ലവാത്മക കവിതകളേന്തിയ പ്ലക്കാർഡുമായി ബന്ധുക്കളും: പൗരത്വ നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ജാമിയ മിലിയ വിദ്യാർത്ഥിനി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വന്തം വിവാദ വേദിയും പൗരത്വത്തിനെതിരെയുള്ള പ്രതിഷേധ സ്വരമാക്കി മാറ്റി ജാമിയ മിലിയ വിദ്യാർത്ഥിനി. ആമിന സക്കിയ എന്ന ജാമിയ വിദ്യാർത്ഥിനിയാണ് തന്റെ വിവാഹ വേദിയിൽ അൽപം രാഷ്ട്രീയം കലർത്തിയത്. താലി കെട്ട് നടന്നതിന് തൊട്ടു പിന്നാലെ വരനും വധുവും ബന്ധുക്കളും ചേർന്ന് പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സ്വരം കൂടി ആക്കി മാറ്റുക ആയിരുന്നു വിവാഹ വേദി.

നോ സിഎഎ, നോ എൻആർസി എന്നീ പ്ലക്കാർഡുമകളുമേന്തി വരനവും വധുവും വിവാഹ വേദിയിൽ നിന്നപ്പോൾ അബുൾ ഫൈസിയുടെയും മറ്റും വിപ്ലവാത്മക കവിതകൾ പ്ലക്കാർഡുകളിലാക്കിയാണ് ബന്ധുക്കൾ അണിനിരന്നത്. ജാമിയ മിലയ സർവ്വകലാശാലയിൽ നടക്കുന്ന പൗരത്വത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരെ സജീവമായിരുന്നു ആമിന. ആമിനയുടെ മാതാപിതാക്കൾ ജാമിയ മിലിയയിലെ പ്രൊഫസർമാരാണ്.

ഒരു ഇന്ത്യക്കാരി എന്ന നിലയിലും ജാമിയയിലെ വിദ്യാർത്ഥി എന്ന നിലയിലും ഞാൻ തന്റെ പ്രതിഷേധം അറിയിക്കാൻ വിവാഹ വേദിയെ ഉപയോഗിക്കുക ആയിരുന്നെന്ന് ആമിന പറഞ്ഞു. ഞായറാഴ്ചയാണ് വരന്റെ വീട്ടുകാരുമായി വിവാഹ വേദിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആമിനയും വീട്ടുകാരും ചർച്ച ചെയ്തത്. വരനും വീട്ടുകാരും സമ്മതിച്ചതോടെ വിവാദ വേഹി പ്രതിഷേധക്കടലായി മാറുക ആയിരുന്നു.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടങ്ങുന്ന സമയത്ത് ഇവരുടെ കുടുംബം വിവാഹ തിരക്കിലായിരുന്നു. അവസാന വട്ട ഒരുക്കം നടക്കുമ്പോഴാണ് പ്രതിഷേധം കയ്യാങ്കളിയിലേക്ക് മാറിയത്. ഇതോടെ വിവാഹത്തിന്റെ മൂഡ് തന്നെ മാറി. വിവാഹ തിരക്കിനിടയിലും തങ്ങൾ കുടുംബത്തോടെ പ്രതിഷേധ പരിപാടികളിലും പങ്കെടുത്തിരുന്നതായി ആമിനയുടെ സഹോദരി മരിയം സാക്കിയ പറഞ്ഞു.

ജാമിയ നഗറിലെ താമസക്കാരും സർവ്വകലാശാലയ്ക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധം നടത്തുന്നുണ്ട്. ഡിസംബർ 15ന് ജാമിയയിൽ പ്രതിഷേധവും പൊലീസ് ലാത്തി ചാർജും നടന്ന സമയത്ത് ആമിനയുടെ കുടുംബം വിവാഹ ആവശ്യങ്ങൾക്കായി ഷോപ്പിംഗിന് പോയിരിക്കുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP