Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ ബ്രിട്ടീഷ് കുടുംബത്തിലെ രണ്ടു യുവതികൾ ഗുജറാത്തിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടു; ബന്ധുവിന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാനുള്ള യാത്ര ദുരന്തമായതിങ്ങനെ

പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ ബ്രിട്ടീഷ് കുടുംബത്തിലെ രണ്ടു യുവതികൾ ഗുജറാത്തിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടു; ബന്ധുവിന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാനുള്ള യാത്ര ദുരന്തമായതിങ്ങനെ

സ്വന്തം ലേഖകൻ

ഗുജറാത്തിലെ ഹോട്ടലിലുണ്ടായ ഗ്യാസ് ചോർച്ചയെ തുടർന്ന് ബ്രിട്ടീഷ് കുടുംബത്തിലെ രണ്ട് യുവതികൾ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. പാക്കിസ്ഥാനിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗങ്ങളാണിവർ. 17ഉം 25ഉം വയസുള്ള യുവതികളാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ബന്ധുവിന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാനുള്ള ഇവരുടെ യാത്ര ഇത്തരത്തിൽ ദുരന്തമായിത്തീരുകയായിരുന്നു. ഗ്യാസ് ചോർച്ചയുണ്ടായതിനെ തുടർന്ന് ഗുജറാത്തിലെ ഹോട്ടലിലെ ബാത്ത് റൂമിൽ ഇവർ ബോധരഹിതരായി വീഴുകയും ഹോസ്പിറ്റലിൽ വച്ച് മരിക്കുകയുമായിരുന്നു.

മരിച്ച സഹോദരിമാരുടെ അപ്പൂപ്പന്റെ സംസ്‌കാരത്തൽ പങ്കെടുക്കാനായി തങ്ങളുടെ അച്ഛനമ്മമാരോടൊപ്പമാണ് ഈ സഹോദരിമാർ ഗുജറാത്തിലെത്തിയിരുന്നത്. ഇതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തുകയും ഇത് സംബന്ധിച്ച റിപ്പോർട്ട് അധികൃതർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ജനുവരി 12നാണ് ദാരുണമായ ഈ മരണങ്ങൾ നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ മരണം ഒരു അപകടമാണെന്ന് വ്യക്തമായതിനാൽ ഇതുമായി ബന്ധപ്പെട്ട് തങ്ങൾ നിയമനടപടികൾക്ക് പോകുന്നില്ലെന്നാണ് ഇവരുടെ മാതാപിതാക്കൾ പറയുന്നത്.

മുംബൈയിലെ 16കാരിയായ മറ്റൊരു പെൺകുട്ടി ഇന്നലെയാണ് കാർബൺ മോണോക്സൈഡ് വിഷബാധയെ തുടർന്ന് മരിച്ചത്. ബാത്ത് റൂമിൽ ഘടിപ്പിച്ചിരുന്ന ഗ്യാസ് ഗേസറിന്റെ പിഴവായിരുന്നു അപകടകാരണം. സമാനമായ അപകടമാണ് ബ്രിട്ടീഷുകാരികൾക്കും ഗുജറാത്തിൽ സംഭവിച്ചതെന്ന് സൂചനയുണ്ട്. ബാത്ത് റൂമിലെ ഷവറിലേക്കായി ചൂടുവെള്ളമുണ്ടാക്കാനാണ് ഗേസറുകൾ ഫിറ്റ് ചെയ്യാറുള്ളത്. ഇതുപയോഗിക്കുമ്പോൾ ഓക്സിജൻ ആവശ്യമായതിനാൽ വിൻഡോകൾ തുറന്നിടണമെന്നാണ് വിദഗ്ദ്ധർ കടുത്ത നിർദ്ദേശം നൽകാറുള്ളത്.

ഇതിൽ പിഴവ് വരുത്തിയതിനെ തുടർന്നാണ് ഇത്തരം അപകടങ്ങൾ അരങ്ങേറുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ഓക്സിജൻ ലഭിക്കാത്ത സാഹര്യമുണ്ടായാൽ അതിനെ തുടർന്ന് ഈ വിധത്തിലുള്ള കടുത്ത അപകടമുണ്ടാകുമെന്നതിന് വിവിധ അപകടങ്ങൾ ഉദാഹരണമായി ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാരികളുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് വക്താവ് പറയുന്നത്. ഈ കുടുംബത്തിന് കോൺസുലാർ പിന്തുണയേകി വരുന്നുവെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP