Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാൻ ഏഴ് ദിവസം എടുക്കുമെന്നതിനാൽ ഉപയോഗ ശൂന്യമായി കിടന്ന ഒരു കൂറ്റൻ കെട്ടിടം രണ്ട് ദിവസം കൊണ്ട് പുത്തൻ ആശുപത്രിയാക്കി മാറ്റി ചൈന; ഞൊടിയിടയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറിയ കെട്ടിടത്തിലേക്ക് രോഗികളേയും നീക്കി: വേഗതയിൽ ലോകത്തെ അതിശയിപ്പിക്കുന്ന ചൈനയുടെ ആദ്യത്തെ കൊറോണ ആശുപത്രിയിലെ ദൃശ്യങ്ങൾ കാണാം

കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാൻ ഏഴ് ദിവസം എടുക്കുമെന്നതിനാൽ ഉപയോഗ ശൂന്യമായി കിടന്ന ഒരു കൂറ്റൻ കെട്ടിടം രണ്ട് ദിവസം കൊണ്ട് പുത്തൻ ആശുപത്രിയാക്കി മാറ്റി ചൈന; ഞൊടിയിടയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറിയ കെട്ടിടത്തിലേക്ക് രോഗികളേയും നീക്കി: വേഗതയിൽ ലോകത്തെ അതിശയിപ്പിക്കുന്ന ചൈനയുടെ ആദ്യത്തെ കൊറോണ ആശുപത്രിയിലെ ദൃശ്യങ്ങൾ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാൻ ഏഴ് ദിവസം എടുക്കുമെന്നതിനാൽ ഉപയോഗ ശൂന്യമായി കിടന്ന ഒരു കൂറ്റൻ കെട്ടിടം രണ്ട് ദിവസം കൊണ്ട് പുത്തൻ ആശുപത്രിയാക്കി മാറ്റി ചൈനീസ് മാജിക്. ഇന്നലെ വുഹാനിലാണ് ചൈനയുടെ ആദ്യത്തെ കൊറോണ വൈറസ് ബാധിതർക്ക് വേണ്ടിയുള്ള ആശുപത്രി കണ്ണടച്ചു തുറക്കം വേഗത്തിൽ തുറന്നത്. തൊഴിലാളികളും വൊളന്റിയർമാരും ആഞ്ഞുപിടിച്ചതോടെ രണ്ട് ദിവസം കൊണ്ട് ഉപയോഗ ശൂന്യമായി കിടന്ന കെട്ടിടം ആശുപത്രിയാക്കി മാറ്റുക ആയിരുന്നു. 1,000 പേരെ കിടത്തി ചികിത്സിക്കാൻ പറ്റുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് കണ്ണടച്ചു തുറക്കും വേഗത്തിൽ ചൈന പണിതുയർത്തിയത്.

ഇന്നലെ രാത്രി 10.30ഓടെ ആദ്യ ബാച്ച് കൊറോണ വൈറസ് രോഗികളെ അങ്ങോട്ടേയ്ക്ക് മാറ്റുകയും ചെയ്തു. ദാബി മൗണ്ടെയ്ൻ റീജിയണൽ മെഡിക്കൽ സെന്റർ എന്ന് പേരിട്ടിരിക്കുന്ന ആശുപത്രി 48 മണിക്കൂറിനുള്ളിലാണ് പണി പൂർത്തിയാക്കിയത്. കൺസ്ട്രക്ഷൻ ഫേം, യൂട്ടിലിറ്റി കമ്പനി, പാരാമിലിട്ടറി പൊലീസ് എന്നിവരുടെ കൂട്ടായ പ്രയത്നമാണ് മണിക്കൂറുകൾക്കുള്ളിൽ ഒഴിഞ്ഞു കിടന്ന കെട്ടിടത്തെ ആശുപത്രിയാക്കി മാറ്റാൻ സഹായിച്ചത്. കൊറോണ സ്പെഷ്യലിസ്റ്റ് ആശുപത്രി പണിയാൻ ഏഴ് ദിവസം എടുക്കുമെന്നതിനാൽ ഉപയോഗ ശൂന്യമായി കിടന്ന ഞൊടിയിടയിൽ ആശുപത്രിയായി മാറിയത്.

ഹാങ്സോ ജില്ലയിൽ ഹുവാങ് ഹോസ്പിറ്റലിന്റെ പുതിയ ബ്രാഞ്ചിന് വേണ്ടി പണി കഴിപ്പിച്ച കെട്ടിടം ആണ് അതിവേഗം കൊറോണ ബാധിതർക്ക് വേണ്ടിയുള്ള ആശുപത്രി ആക്കി മാറ്റിയത്. മെയ്യിൽ ഈ ആശുപത്രി തുറക്കാൻ പദ്ധതിയിട്ടിരിക്കെയാണ് പൊടുന്നനെ ഇത് രണ്ട് ദിവസം കൊണ്ട് കൊറോണ വൈറസ് ബാധിതർക്ക് വേണ്ടിയുള്ള ആശുപത്രിയായി മാറിയത്. ശനിയാഴ്ചയാണ് ഇത് ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. തിങ്കളാഴ്ചയായപ്പോൾ രോഗികൾക്ക് കിടക്കാനുള്ള ബെഡ് അടക്കം എല്ലാ സൗകര്യങ്ങളും ഇവിടെ സ്ഥാപിച്ചു. വെള്ളം, ഇന്റർനെറ്റ്, വൈദ്യുതി അടക്കം എല്ലാം തിങ്കളാഴ്ച തന്നെ റെഡിയാക്കിയാണ് ചൈന ലോകത്തെ തന്നെ അമ്പരപ്പിച്ചത്.

500ൽ അധികം തൊഴിലാളികളും ഒരു ഡസനിലധികം ഹെവി വെയിക്കിളുമാണ് രാവും പകലും ഇല്ലാതെ ആശുപുത്രി സജ്ജമാക്കാനായി പ്രവർത്തിച്ചത്. വുഹാനിൽ നിന്നും 75 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി. കൊറോേണ വൈറസ് ബാധിച്ച് ഇതുവരെ 131 പേരാണ് ചൈനയിൽ മരണമടഞ്ഞത്. 5500ഓളം പേർ രോഗത്തിന്റെ പിടിയിലുമാണ്.

കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ഇന്ത്യക്കും യുഎസിനും പിന്നാലെ ഫ്രാൻസും ജപ്പാനും ചൈനയിൽ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ ആളുകളെ ഒഴിപ്പിക്കുന്നത് അഭിലഷണീയമല്ലെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. മറ്റു രാജ്യങ്ങൾ ആശങ്കപ്പെടാതിരിക്കണമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.

ചൈനയുടെ അനുമതി ലഭിച്ചാൽ പ്രത്യേക വിമാനം അയയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ, ചൈനയുടെ നിലപാടും ലോകാരോഗ്യസംഘടനയുടെ ഉപദേശവും നിർണായകമാണ്. ഇതേസമയം, ഹോങ്കോങ് ചൈനയിലേക്കുള്ള യാത്രാമാർഗങ്ങൾ അടയ്ക്കാൻ തീരുമാനിച്ചു. റഷ്യ അതിർത്തി അടച്ചു. ജർമനിയിലും കാനഡയിലും രോഗം സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തായ്ലൻഡ് സ്വദേശിനി മരിച്ചതുകൊറോണ വൈറസ് ബാധിച്ചാണോ എന്ന് സംശയിക്കുന്നു. നവംബറിൽ തായ്ലൻഡിൽ നിന്നു തിരിച്ച ഇവർ നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തിയത്.

തായ്ലൻഡിലും നേപ്പാളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരിന്ത്യക്കാരനും ഇതുവരെ കൊറോണ ബാധിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. കേരളത്തിൽ 633 പേർ നിരീക്ഷണത്തിലാണെന്നു മന്ത്രി കെ.കെ. ശൈലജ. ഇതിൽ 7 പേർ ചികിൽസലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP