Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാർസ്...സ്വിനെ ഫ്ലൂ...എബോള... ലോകത്തിന്റെ ഉറക്കം കെടുത്തിയ ഈ രോഗങ്ങളേക്കാൾ എന്തു കൊണ്ടാണ് കൊറോണയെ ഭയപ്പെടുന്നത്...? 60,000 പേരെ ഇതുവരെ ബാധിച്ച ഈ മഹാവ്യാധി എത്ര നാൾ തുടരും...? പകർച്ചവ്യാധികൾ ഉറക്കം കെടുത്തുന്ന ലോകത്തിന്റെ കഥയിങ്ങനെ

സാർസ്...സ്വിനെ ഫ്ലൂ...എബോള... ലോകത്തിന്റെ ഉറക്കം കെടുത്തിയ ഈ രോഗങ്ങളേക്കാൾ എന്തു കൊണ്ടാണ് കൊറോണയെ ഭയപ്പെടുന്നത്...? 60,000 പേരെ ഇതുവരെ ബാധിച്ച ഈ മഹാവ്യാധി എത്ര നാൾ തുടരും...? പകർച്ചവ്യാധികൾ ഉറക്കം കെടുത്തുന്ന ലോകത്തിന്റെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിന് മുമ്പ് മനുഷ്യരാശിയെ മരണഭീതിയുടെ മുൾമുനയിൽ നിർത്തിയ സാർസ്...സ്വിനെ ഫ്ലൂ...എബോള... എന്നീ മഹാരോഗങ്ങളേക്കാൾ കൊറോണയെ ലോകം ഭയക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി പുതിയ ഇന്ററാക്ടീവ് മാപ്പ് പുറത്ത് വന്നു. ലോകത്തിന്റെ ഉറക്കം കെടുത്തിയ മഹാരോഗങ്ങളെ താരതമ്യം ചെയ്താണീ മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. ലോകമാകമാനം വിവിധ രാജ്യങ്ങളിലായി 60,000 പേരെ ബാധിക്കുകയും 1300 പേരുടെ മരണത്തിന് വഴിയൊരുക്കുകയും ചെയ്തിരിക്കുന്ന കൊറോണ ഇനിയുമെത്ര നാൾ തുടരുമെന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്. പകർച്ചവ്യാധികൾ ഉറക്കെ കെടുത്തുന്ന ലോകത്തിന്റെ കഥ ആരെയും അസ്വസ്ഥമാക്കുന്നതാണ്.

പകർച്ചാനിരക്കിന്റെ കാര്യത്തിലും മരണസംഖ്യയിലും കൊറോണ 2003ൽ പടർന്ന് പിടിച്ച സാർസിനെ മറി കടന്നിരിക്കുന്നുവെന്നാണ് മാപ്പ് എടുത്ത് കാട്ടുന്നത്. അതായത് അന്ന് സാർസ് 18 മാസങ്ങൾക്കിടെ വെറും 8098 പേരെ ബാധിക്കുകയും 774 പേർ മാത്രം മരിക്കുകയുമേ ചെയ്തിരുന്നുള്ളൂ. എന്നാൽ പുതിയ വൈറസായ കൊറോണ വെറും എട്ടാഴ്ചക്കകം ഇരട്ടി ആളുകളുടെ മരണത്തിന് കാരണമാവുകയും സാർസ് ബാധിച്ചതിനേക്കാൾ ഏഴിരട്ടി ആളുകളെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ മാപ്പ് വെളിപ്പെടുത്തുന്നു. 2009ൽ പടർന്ന എബോള ബാധിച്ച് കൂടുതൽ പേർ മരിച്ചിരുന്നുവെങ്കിലും എബോളയേക്കാൾ വ്യാപകമായ തോതിൽ കൊറോണ പടരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. എബോള ബാധിച്ച് 11,300 പേരായിരുന്നു അന്ന് മരിച്ചിരുന്നത്.

എന്നാൽ കൊറോണ ലോകമെമ്പാടും പടർന്ന് പിടിക്കുന്ന അപകടകരമായ പ്രവണത പ്രകടിപ്പിക്കുമ്പോൾ എബോള പ്രധാമായും ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സിയറ ലിയോൺ തുടങ്ങിയിടങ്ങളിലായിരുന്നു പടർന്നിരുന്നത്. പക്ഷേ കൊറോണ ലോകമെമ്പാടുമുള്ള 28 രാജ്യങ്ങളിലും ടെറിട്ടെറികളിലുമാണ് നിലവിൽ പടർന്ന് പിടിച്ചിരിക്കുന്നത്. 2009ൽ സ്വിനെ ഫ്ലൂ പടർന്ന് പിടിക്കുന്നതിന് മുമ്പുള്ള ഒരു അവസ്ഥയിലാണ് നിലവിൽ കൊറോണയെത്തിയിരിക്കുന്നത്. അന്ന് സ്വിനെ ഫ്ലൂ ബാധിച്ച് ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്തോളം പേർ കൊല്ലപ്പെടുകയും മില്യൺ കണക്കിന് പേരെ ഇത് ബാധിക്കുകയും ചെയ്തിരുന്നു.

എന്നാൽ സ്വിനെ ഫ്ലൂവിനേക്കാൾ മരണനിരക്ക് കൂടുതൽ കൊറോണക്കാണെന്നും ഈ മാപ്പ് എടുത്ത് കാട്ടുന്നു. അതായത് സ്വിനെ ഫ്ലൂവിന്റെ മരണ നിരക്ക് വെറും 0.2 ശതമാനമായിരുന്നുവെങ്കിൽ നിലവിൽ കൊറോണ കാരണമുള്ള മരണ നിരക്ക് രണ്ട് ശതമാനമാണ്. അതായതുകൊറോണ ബാധിതരിൽ രണ്ട് ശതമാനം പേരും മരിക്കുമ്പോൾ സ്വിനെ ഫ്ലൂ ബാധിച്ചിരുന്ന വെറും 0.2 ശതമാനം പേർ മാത്രമേ മരിച്ചിരുന്നുള്ളൂ. പുതിയ മാപ്പിൽ ലോകമെമ്പാടുമുള്ള കൊറോണ വൈറസ് ബാധയെ തുടർന്നുള്ള കേസുകളും മരണങ്ങളും അടയാളപ്പെടുത്താൻ റെഡ് സർക്കിളുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

ഇതൊരു ഇന്ററാക്ടീവ് ടൂളാണ്. ഇതിലൂടെ യൂസർമാർക്ക് ഐക്കണുകളിൽ ക്ലിക്ക് ചെയ്താൽ ബ്ലൂ, പർപ്പിൾ, ഗ്രീൻ എന്നീ നിറങ്ങളിൽ മറ്റ് മഹാരോഗങ്ങളുടെയും സ്ഥിതി ഈ മാപ്പിലൂടെ മനസിലാക്കാനും അവയെ കൊറോണയുമായി താരതമ്യപ്പെടുത്താനും സാധിക്കും.കൊറോണ മറ്റ് രോഗങ്ങളേക്കാൾ വ്യാപകവും അപകടകാരിയുമാണെന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും.കൊറോണ ശ്വാസോച്ഛ്വാസത്തിലൂടെയും ചുമയിലൂടെയും മൂക്ക് ചീറ്റലിലൂടെയും പടരാമെന്നും ഗവേഷകർ മുന്നറിയിപ്പേകുന്നു.രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും ഇത് പകരുമെന്നുറപ്പാണ്.

നിലവിൽ ചൈനയിൽ 59,822 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ജപ്പാനിൽ 236 കേസുകളും ഹോംഗ് കോംഗിൽ 51 കേസുകളും തായ്‌ലാൻഡിൽ 33 കേസുകളും സൗത്തുകൊറിയയിൽ 28 കേസുകളും തായ് വാനിൽ 18 കേസുകളും മലേഷ്യയിൽ 18 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ 15ഉം വിയറ്റ്‌നാമിൽ 16ഉം ജർമനിയിൽ 16ഉം യുഎസിൽ 14ഉം ഫ്രാൻസിൽ 11ഉം മക്കാവുവിൽ 10ഉം യുകെയിൽ ഒമ്പതും യുഎഇയിൽ എട്ടും കാനഡയിൽ ഏഴും ഇന്ത്യയിൽ മൂന്നും ഫിലിപ്പീൻസിൽ മൂന്നും ഇറ്റലിയിൽ മൂന്നും റഷ്യയിൽ രണ്ടും സ്‌പെയിനിൽ രണ്ടും ബെൽജിയം, സ്വീഡൻ, ഫിൻലാൻഡ്, നേപ്പാൾ, ശ്രീലങ്ക, കംബോഡിയ എന്നിവിടങ്ങളിൽ ഓരോ കൊറോണ കേസുകളുമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP