Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് ഉണ്ടായത് വുഹാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ; വവ്വാലുകളും മൃഗങ്ങളും വൈറസ് പരത്തുന്നതിനെ കുറിച്ചുള്ള ഗവേഷണശാലയിലെ പിശകിന് ലോകം വില കൊടുക്കേണ്ടി വരുമെന്ന് തന്നെ സൂചന; എല്ലാം അതീവ രഹസ്യമാക്കി വച്ച് സ്ഥിതിഗതികൾ വഷളാക്കിയതും ചൈനീസ് അധികൃതർ; കൊലയാളി വൈറസ് പടർന്നതിന്റെ ഉത്തരവാദിത്വം ചൈനയ്ക്ക് മാത്രം

കൊറോണ വൈറസ് ഉണ്ടായത് വുഹാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ; വവ്വാലുകളും മൃഗങ്ങളും വൈറസ് പരത്തുന്നതിനെ കുറിച്ചുള്ള ഗവേഷണശാലയിലെ പിശകിന് ലോകം വില കൊടുക്കേണ്ടി വരുമെന്ന് തന്നെ സൂചന; എല്ലാം അതീവ രഹസ്യമാക്കി വച്ച് സ്ഥിതിഗതികൾ വഷളാക്കിയതും ചൈനീസ് അധികൃതർ; കൊലയാളി വൈറസ് പടർന്നതിന്റെ ഉത്തരവാദിത്വം ചൈനയ്ക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

വുഹാൻ: ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊലയാളി കോറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇത്രയും നാളും ഊഹാപോഹങ്ങളായിരുന്നു നിലനിന്നിരുന്നത്. എന്നാൽ അക്കാര്യത്തിലുള്ള അവ്യക്തത നീങ്ങിയെന്നും കൊറോണ വൈറസ് ഉണ്ടായത് വുഹാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെയാണെന്നും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. വവ്വാലുകളും മൃഗങ്ങളും വൈറസ് പരത്തുന്നതിനെ കുറിച്ചുള്ള ഗവേഷണശാലയിലെ പിശകിന് ലോകം വില കൊടുക്കേണ്ടി വരുമെന്ന് തന്നെ സൂചനയുണ്ട്.

എല്ലാം അതീവ രഹസ്യമാക്കി വച്ച് സ്ഥിതിഗതികൾ വഷളാക്കിയതും ചൈനീസ് അധികൃതർ തന്നെയാണെന്ന ആരോപണവും ശക്തമാണ്. കൊലയാളി വൈറസ് പടർന്നതിന്റെ ഉത്തരവാദിത്വം ചൈനയ്ക്ക് മാത്രമാണെന്നും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.വുഹാനിലെ ഫിഷ് മാർക്കറ്റിൽ നിന്നും 300 യാർഡുകൾ മാത്രം അകലത്തുള്ള വുഹാൻ സെന്റർ ഫോർ ഡീസീസ് കൺട്രോളിൽ നിന്നാണ് ഈ വൈറസ് ഉത്ഭവചിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവിടെ നിന്നും ഇത് ഹുബെയ് പ്രൊവിൻസിലേക്ക് വ്യാപിച്ചിരിക്കാമെന്നു കണക്കാക്കപ്പെടുന്നു.

ഈ ഗവേഷണ ശാലയിൽ സൂക്ഷിച്ചിരുന്ന വവ്വാൽ ഇവിടെയുള്ള ഒരു ഗവേഷകനെ ആക്രമിക്കുകയും അത് വഴി കൊറോണ അയാളുടെ ശരീരത്തിലെത്തുകയും അത് മറ്റുള്ളവരിലേക്ക് പടരുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കൊറോണ ബാധിച്ച രോഗികളിൽ നിന്നെടുത്ത ജെനോം സീക്വൻസുകളും ഈ വവ്വാലുകളിലെ ജെനോം സ്വീക്വൻസുകളും ഭൂരിഭാഗവും പൊരുത്തമുള്ളവയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വുഹാനിലെ സീഫുഡ് മാർക്കറ്റിൽ നിന്നും 600 മൈൽ അകലത്താണ് നാറ്റീവ് വവ്വാലുകളെ കാണപ്പെടുന്നുള്ളുവെന്നും അവ ഇത്രയും ദൂരം താണ്ടി ഇവിടേക്ക് പറന്നെത്താൻ യാതൊരു സാധ്യതയും ഇല്ലെന്നിരിക്കെ പ്രസ്തുത ഗവേഷണ ശാലയിലെ വവ്വാലുകളിൽ നിന്ന് തന്നെയാണ് കൊറോണ പടർന്നതെന്നുറപ്പാണെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.

അതിനിടെ കൊറോണ പടരുന്നത് നേരത്തെ അറിഞ്ഞിട്ടും ചൈനീസ് പ്രസിഡന്റ് ജിൻ പിൻഗ് അടക്കമുള്ളവർ ഇക്കാര്യം മറച്ച് വയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്നും അതിനാൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ കാരണമായെന്നുമുള്ള ആരോപണവും ശക്തമാണ്. താൻ വളരെ നേരത്തെ തന്നെ കൊറോണയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും അതിനെതിരെ പ്രവർത്തിക്കുന്നതിന് നേതൃത്വവും നിർദ്ദേശവുമേകിയിരുന്നുവെന്നും ഫെബ്രുവരി മൂന്ന് നടത്തിയ ഒരു പ്രസംഗത്തിലൂടെ ജിൻപിൻഗ് വെളിപ്പെടുത്തിയതാണ് അദ്ദേഹത്തിന് തന്നെ വിനയായിരിക്കുന്നത്.

ഇത്തരത്തിൽ കൊറോണയെക്കുറിച്ച് നേരത്തെ അറിഞ്ഞിട്ടും ഇതിനെക്കുറിച്ച് ജനത്തോട് വെളിപ്പെടുത്താത്ത പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും നടപടിയെയാണ് ലോകം ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. ജനുവരി ഏഴിന് തന്നെ വൈറസിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ താൻ ഉത്തരവിട്ടിരുന്നുവെന്നും ജനുവരി 23ന് തന്നെ കൊറോണ ബാധിച്ച നഗരങ്ങൾ അടച്ച് പൂട്ടാൻ ഉത്തരവിട്ടിരുന്നുവെന്നും ജിൻപിൻഗ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സ്റ്റേറ്റ് മീഡിയയിൽ ഇത് സംബന്ധിച്ച ജിൻപിൻഗിന്റെ പ്രസ്താവനകൾ പ്രസിദ്ധീകരിച്ചിരുന്നത്.ഇതോടെ അദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങളും ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP