Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂസ് 18 കേരളയിലെ ദളിത് പീഡന കേസിലെ അന്വേഷണത്തിന്റെ സ്റ്റേ നീക്കി ഹൈക്കോടതി; പ്രതികളായ ലല്ലുവും രാജീവും അടക്കം നാല് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് അന്വേഷണം തുടരാം; ഈ മാസം 23 വരെ അറസ്റ്റു ചെയ്യരുതെന്നും ജസ്റ്റിസ് സുനിൽ തോമസിന്റെ ഇടക്കാല ഉത്തരവ്

ന്യൂസ് 18 കേരളയിലെ ദളിത് പീഡന കേസിലെ അന്വേഷണത്തിന്റെ സ്റ്റേ നീക്കി ഹൈക്കോടതി; പ്രതികളായ ലല്ലുവും രാജീവും അടക്കം നാല് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് അന്വേഷണം തുടരാം; ഈ മാസം 23 വരെ അറസ്റ്റു ചെയ്യരുതെന്നും ജസ്റ്റിസ് സുനിൽ തോമസിന്റെ ഇടക്കാല ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിലെ ദളിത് മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ മുതിർന്ന നാലു മാധ്യമപ്രവർത്തകർക്കെതിരായ അന്വേഷണത്തിനുള്ള സ്‌റ്റേ ഹൈക്കോടതി നീക്കി. കേസിൽ പ്രതികളായ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിൽ നിന്നും പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈമാസം 23 ന് കോടതി കേസ് വീണ്ടും പരിഗണിക്കും അതുവരെ പ്രതിസ്ഥാനത്തുള്ളവരെ അറസ്റ്റു ചെയ്യരുതെന്നും നിർദ്ദേശിച്ചു.

ചാനലിന്റെ എഡിറ്റർ രാജീവ് ദേവരാജ്, സീനിയർ അസോസിയേറ്റ് എഡിറ്റർ ബി ദിലീപ് കുമാർ, സീനിയർ ന്യൂസ് എഡിറ്റർ ലല്ലു ശശിധരൻ പിള്ള, സിഎൻ പ്രകാശ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി തുമ്പ പൊലീസിന് കൈമാറിയിരിക്കുകയാണ്. അന്വേഷണ ചുമതല കഴക്കൂട്ടം സിഐക്കാണ്. കോടതി ഉത്തരവ് പ്രകാരം അന്വേഷണം വീണ്ടും ആരംഭിക്കാനാണ് പൊലീസിന്റെ തീരുമാനം.

നേരത്തെ കേസിൽ ഒരു മാസത്തേയ്ക്ക് യാതൊരു നിയമനടപടികളും കൈക്കൊള്ളരുതെന്ന് ഹൈക്കോടതി ഉത്തരവ് സമ്പാദിച്ചിരുന്നു. ഇങ്ങനെ ഉത്തരവ് സമ്പാദിച്ചതിന് പിന്നിലുള്ള കള്ളക്കളിയുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. ആത്മഹത്യ നടക്കാതെ എങ്ങനെ ആത്മഹത്യാ വകുപ്പുകൾ ചുമത്തുമെന്ന കാര്യം ചോദിച്ചാണ് മാധ്യമപ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി ഒരു മാസത്തേക്ക് മരവിപ്പിച്ചത്. ഇങ്ങനെ വിധി സമ്പാദിക്കാൻ വേണ്ടി കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചു എന്നാണ് വ്യക്തമായത്.

ദളിത് പീഡന നിരോധന വകുപ്പുകൾ എഫ്ഐആറിൽ ഉണ്ടെന്ന വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയോ ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തുകയോ ചെയ്തിരുന്നില്ല. നാല് മാധ്യമപ്രവർത്തകരും താൽക്കാലികമായെങ്കിലും സേഫായത്. പൊലീസ് ചേർത്ത എഫ് ഐ ആറിലെ ദളിത് പീഡന വകുപ്പ് കോടതിയിൽ നിന്ന് പ്രതിഭാഗവും സർക്കാർ വക്കീലും മറച്ചു വെക്കുകയാണ് ഉണ്ടായത്.

പ്രതിസ്ഥാനത്തുള്ളവരിൽ നിന്നും കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് അറിഞ്ഞ് ഓടിയെത്തിയ സഹപ്രവർത്തകരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ എത്തിയ ചാനലിലെ മുതിർന്ന ജീവനക്കാർ ഭക്ഷ്യവിഷബാധയെന്നാണ് ഡോക്ടറോട് പറഞ്ഞത്. അത്തരത്തിൽ കേസ് ഒഴിവാക്കാൻ തെറ്റിധരിപ്പിക്കൽ ശ്രമം പോലും നടന്നു.

ആശുപത്രിയിലെ ചെലവെല്ലാം ചാനൽ കൊടുത്തുവെങ്കിലും ആരോഗ്യം വീണ്ടെടുത്ത മാധ്യമ പ്രവർത്തകയെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. പ്രശ്നമെല്ലാം തീർന്ന ശേഷം ജോലിക്ക് വന്നാൽ മതിയെന്ന കത്താണ് കൊടുത്തത്. ശമ്പളം നൽകാമെന്നും പറഞ്ഞു. എന്നാൽ യുവതി പരാതിയിൽ ഉന്നയിച്ചവർക്ക് പട്ടു മെത്തയൊരുക്കി സ്വീകരണവും നൽകി. കേരളാ റെയ്സിങ് എന്ന പരിപാടിയൊരുക്കി മുഖ്യമന്ത്രിയെ സ്വാധീനിക്കാനും അവസരമൊരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP