Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജീവ് ദേവരാജനും സനീഷും ലല്ലുവും കുഴപ്പക്കാർ! ദലിത് പീഡനക്കേസിലെ പ്രതികൾക്കൊപ്പം വേദി പങ്കിടരുത്; ന്യൂസ് 18 റൈസിങ് കേരളയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്; അംബാനിയുടെ ചാനലിന്റെ പ്രസ്റ്റീജ് പരിപാടി അവതാളത്തിൽ; പിണറായിയുടെ ഓഫീസിനെ സ്വാധീനിച്ച് അംബാനിഫിക്കേഷന് കരുക്കളുമായി ചാനൽ ഉന്നതരും

രാജീവ് ദേവരാജനും സനീഷും ലല്ലുവും കുഴപ്പക്കാർ! ദലിത് പീഡനക്കേസിലെ പ്രതികൾക്കൊപ്പം വേദി പങ്കിടരുത്; ന്യൂസ് 18 റൈസിങ് കേരളയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്; അംബാനിയുടെ ചാനലിന്റെ പ്രസ്റ്റീജ് പരിപാടി അവതാളത്തിൽ; പിണറായിയുടെ ഓഫീസിനെ സ്വാധീനിച്ച് അംബാനിഫിക്കേഷന് കരുക്കളുമായി ചാനൽ ഉന്നതരും

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലെ കേസ് ഒതുക്കി തീർക്കാനുള്ള അംബാനിഫിക്കേഷനായിരുന്നു ന്യൂസ് 18 കേരള ചാനലിന്റെ റെയ്‌സിങ് കേരള. മുഖ്യമന്ത്രിയെ വേദിയിലെത്തിച്ച് കേരളത്തിലെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കാനായിരുന്നു രാജീവ് ദേവരാജനും സംഘവും ശ്രമിച്ചത്. ഇത് ഏതാണ്ട് വിജയിച്ചെന്ന വിലയിരുത്തലും ചാനലിൽ നിറഞ്ഞു.

എന്നാൽ അപ്രതീക്ഷിത വില്ലനായി ഇന്റലിജൻസ് ബ്യൂറോ എത്തുകയാണ്. ന്യൂസ് 18 കേരളയുടെ റൈസിങ് കേരളയുടെ മുന്നണിയിലെ പ്രമുഖർ ദലിത് പീഡനക്കേസിലെ പ്രതികളാണെന്നും ഇവർക്കൊപ്പം വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നും കാട്ടി ഇന്റലിജൻസ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകി. പ്രതികൾ ഒഴിഞ്ഞു നിന്നാൽ മാത്രം വേദിയിൽ എത്തൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും നിലപാട്.

കുറ്റരോപിതർ മാറി നിന്നാൽ മാത്രമേ കേരളത്തെ ഉയർത്തിയെടുക്കാനുള്ള അംബാനി ചാനലിന്റെ പരിപാടിക്ക് മുഖ്യമന്ത്രി എത്തൂവെന്നാണ് ലഭിക്കുന്ന സൂചന. അതിനിടെ ഇ സനീഷിനേയും ലല്ലു ശശിധരൻ പിള്ളയേയും രാജീവ് ദേവരാജിനേയും ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്മർദ്ദവും ഉണ്ട്. നേരത്തെ മുതിർന്ന മാധ്യമ പ്രവർത്തകനായ ബിആർപി ഭാസ്‌കർ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ രംഗത്ത് വന്നതായി സൂചനയുണ്ടായിരുന്നു. ന്യൂസ് 18 കേരളയിലെ ദലിത് പീഡനത്തെ വേണ്ട ഗൗരവത്തോടെ കാണണമെന്ന് ബിആർപി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. പ്രതികളുമായി വേദി പങ്കിടുമ്പോൾ സർക്കാർ ഇരയ്‌ക്കൊപ്പമല്ലെന്ന തോന്നൽ പൊതു സമൂഹത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് കേരള 18ലെ പീഡനത്തിൽ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. എത്ര ഉന്നതരായാലും സ്ത്രീകൾക്ക് നേരെയുള്ള പീഡനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതിനിടെ വിഷയത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുക്കുകയും ചെയ്തു. പ്രോസിക്യൂഷന്റെ ഇടപെടൽ കാരണം കേസിന് ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. ഇത് സർക്കാരിലെ സ്വാധീനത്തിന്റെ ഫലമാണെന്ന വിലയിരുത്തലും ഉയർന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് ന്യൂസ് 18 കേരളയുടെ പരിപാടിയിൽ നിന്ന് മാറി നിൽക്കാൻ ഇന്റലിജൻസ് റിപ്പോർട്ട് നൽകുന്നത്. ചാനൽ മേധാവിയായ രാജീവ് ദേവരാജ് കേസിൽ പ്രതിയാണ്. സനീഷും ലല്ലുവും വേദിയിൽ നിറഞ്ഞു നിൽക്കുകയും ചെയ്യും. ഇത് ഇരയെ വേദനിപ്പിക്കാനും സാധ്യതയുണ്ട്. കേസിൽ ഒത്തുകളി ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇനി മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാകും. സാധാരണ മുഖ്യമന്ത്രിയുടെ പരിപാടികളിലെ ക്രിമിനൽ സാന്നിധ്യത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയാൽ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരിക്കുന്നതാണ് കീഴ് വഴക്കം.

ഇത് അംബാനിയുടെ ചാനലിന് വലിയ ക്ഷീണമുണ്ടാക്കും. മാധ്യമ പ്രവർത്തകയുടെ പീഡനത്തെ തുടർന്നുള്ള ആത്മഹത്യാ ശ്രമം കേരളത്തിൽ ചർച്ചയായില്ലെന്നാണ് അംബാനിയെ കേരളത്തിലെ ചാനലിലെ പ്രമുഖർ അറിയിച്ചിട്ടുള്ളത്. റെയ്‌സിങ് കേരളയിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നാൽ ഈ വാദം പൊളിയും. ചാനലിന് പുതിയ നേതൃത്വം എത്താൻ പോലും സാധ്യതയുണ്ട്. ഇങ്ങനെ എത്തുന്നവർ സംഘപരിവാരുകാരാകുമെന്നും അതിനാൽ രാജീവിനേയും സംഘത്തേകും മുഖ്യമന്ത്രി കൈവിടരുതെന്നും ചില കേന്ദ്രങ്ങൾ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഏതായാലും മുഖ്യമന്ത്രിയാകും അന്തിമ തീരുമാനം എടുക്കുക. നേരത്തെ പീഡനത്തിന് ഇരയായ യുവതി മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നീതി ഉറപ്പു നൽകുകയായിരുന്നു ജയരാജൻ നൽകിയത്. ദേശാഭിമാനിയിലെ പ്രധാന വഴിയാണ് മുഖ്യമന്ത്രിയെ എത്തിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നത്. നാല് മണിക്ക് താജ് വിവാന്തയിലാണ് പരിപാടി.

യുവതിയെ മാനസികമായി തകർക്കാൻ രാജീവ് ദേവരാജും ലല്ലു ശശിധരനും സനീഷും ഉൾപ്പെടെയുള്ളവർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം. മാനേജ്മെന്റിന്റെ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയെ ജോലി ചെയ്യാൻ അംബാനിയുടെ ചാനൽ അനുവദിച്ചുമില്ല. പ്രശ്ന പരിഹാരം ഉണ്ടാകും വരെ ശമ്പളത്തോടെ അവധി നൽകിയിരിക്കുകയാണ് ന്യൂസ് 18 കേരളം. തീർത്തും അസാധാരണ നടപടിയാണ് ചാനലിൽ ഉണ്ടാകുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടവരെ ജോലിക്ക് പ്രവേശിപ്പിച്ച ചാനലാണ് ഇരയെ ഓഫീസിൽ നിന്ന് മാറി നിൽക്കുന്നത്. ഇര ജോലിക്കെത്തിയാൽ ഓഫീസിലെ അന്തരീക്ഷത്തിന് കുഴപ്പമാകുമെന്നാണ് വിലയിരുത്തൽ. ഇത് ചൂണ്ടിയാണ് ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയുമുള്ള അവധി മാധ്യമ പ്രവർത്തകയ്ക്ക് നൽകുന്നത്. ഇതോടെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ന്യൂസ് 18 കേരള തുടരുന്നതെന്ന വിലയിരുത്തൽ സജീവമാകുകയാണ്.

ദളിത് പീഡനം ന്യൂസ് 18 കേരളയിൽ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മാധ്യമ പ്രവർത്തകയുടെ മൊഴി. കേസിൽ നിന്ന് പിന്മാറില്ലെന്ന് മാധ്യമ പ്രവർത്തക വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷൻ ഒ്ത്തുകളിയിൽ കേസിന് സ്റ്റേ വന്നു. ഇതോടെ പ്രതികളെല്ലാം ഓഫീസിൽ തിരിച്ചെത്തി. ചികിൽസ കഴിഞ്ഞ് വീട്ടിലെത്തിയ മാധ്യമ പ്രവർത്തകയും ജോലിക്ക് എത്തി. എന്നാൽ ഇവർ ഓഫീസിൽ വരുന്നത് പ്രശ്നമുണ്ടാക്കുമെന്നാണ് അംബാനിയുടെ ചാനൽ എടുത്ത നിലപാട്. പരാതി പിൻവലിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും സൂചനയുണ്ട്. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്. ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുമെന്ന ഭീഷണിപ്പെടുത്തലാണ് പ്രശ്നങ്ങൾക്ക് കാരണമായത്്.

ചാനലിൽ നിന്നും വനിതകൾ ഉൾപ്പെടെയുള്ള പല മാധ്യമപ്രവർത്തകരെയും കഴിവില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസമായി പുറത്തു വന്നു. പലരോടും ഫോണിൽ വിളിച്ച് രാജിവയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യശ്രമവും എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP