Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ വിജയകരമായി ഉപയോഗിച്ചതിനു പിന്നാലെ ഓസ്‌ട്രേലിയയും വിജയിച്ചു; കൊറോണയെ നേരിടാൻ ഏറ്റവും നല്ല മരുന്ന് എച്ച് ഐ വി- മലേറിയ മരുന്നുകൾ; രോഗസൗഖ്യം അതിവേഗത്തിലെന്ന് റിപ്പോർട്ടുകൾ; ബ്രിട്ടനിലെ ഫാർമസികളിൽ നിന്നും മലേറിയ മരുന്നുകൾ വിറ്റുപോയത് ശരവേഗത്തിൽ

അമേരിക്കയിൽ വിജയകരമായി ഉപയോഗിച്ചതിനു പിന്നാലെ ഓസ്‌ട്രേലിയയും വിജയിച്ചു; കൊറോണയെ നേരിടാൻ ഏറ്റവും നല്ല മരുന്ന് എച്ച് ഐ വി- മലേറിയ മരുന്നുകൾ; രോഗസൗഖ്യം അതിവേഗത്തിലെന്ന് റിപ്പോർട്ടുകൾ; ബ്രിട്ടനിലെ ഫാർമസികളിൽ നിന്നും മലേറിയ മരുന്നുകൾ വിറ്റുപോയത് ശരവേഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

സ്‌ട്രേലിയയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ച കൂട്ടത്തിൽ പെട്ട ചിലരെ നിലവിലുള്ള മരുന്നുകൾകൊണ്ട് ചികിത്സിച്ച് പൂർണ്ണമായും ഭേദമാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ലോകം മുഴുവനും ആശ്വസിക്കുകയാണ് ഒപ്പം പ്രതീക്ഷയും ഏറുന്നു. എച്ച് ഐ വി ബാധക്കുള്ള മരുന്നായ കലേട്രയും ആന്റി മലേറിയൽ മരുന്നായ ഹഡ്രോക്‌സി ക്ലോറോക്വിനുമാണ് ഒരു രഹസ്യ പരീക്ഷണത്തിൽ അവർക്ക് നൽകിയത്. ഈ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ 50 ആശുപത്രികളിൽ കൂടി കോവിഡ്19 സ്ഥിരീകരിച്ച രോഗികൾക്ക് ഇത് നൽകും.

ടെസ്റ്റ് ട്യൂബുകളിൽ ശേഖരിച്ച് കൊറോണാ വൈറസുകളിൽ ഈ രണ്ടു മരുന്നുകൾ പരീക്ഷിച്ചപ്പോൾ അവ ഫലപ്രദമാണെന്ന് കണ്ടു. പിന്നീടാണ് രഹസ്യമായി അവ ഒരു കൂട്ടം രോഗികളിൽ പരീക്ഷിച്ചത്. ആ രോഗികൾ മുഴുവനും പൂർണ്ണമായും രോഗവിമുക്തി നേടുകയും ചെയ്തു. യൂണീവേഴ്സിറ്റി ഓഫ് ക്യൂൻസ്ലാൻഡിലെ സെന്റർ ഫോർ ക്ലിനിക്കൽ റിസർച്ച് ഡയറക്ടറായ ഡേവിഡ് പാറ്റേഴ്സൺ പറയുന്നത് ഈ മരുന്ന് നൂറു ശതമാനവും കൊറോണക്കുള്ള മറുമരുന്നാകും എന്നാണ്. അദ്ദേഹവും ഈ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.

ഇനിയുള്ള 50 ആശുപത്രികൾ ഈ മരുന്നുകൾ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല രീതി തീരുമാനിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ രണ്ടു മരുന്നുകൾ തമ്മിലും, ഇവയുടെ സംയുക്തം ഓരോ മരുന്നുമായും തമ്മിലും അവ നൽകുന്ന ഫലത്തിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്തിട്ടായിരിക്കും ഈ തീരുമാനമെടുക്കുക.

ഇതിനിടയിൽ ഫ്രാൻസിൽ, ക്ലോറോക്വിൻ കൊണ്ട് നടത്തിയ പരീക്ഷണത്തിൽ ഈ മരുന്ന് കഴിച്ചവരിൽ 25% പേരിൽ മാത്രമാണ് പിന്നെയും വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. നേരത്തെ ചൈനയിൽ 199 പേരിൽ പരീക്ഷിച്ച കലേട്ര എന്നാൽ തൃപ്തികരമായ ഫലം നൽകിയിരുന്നില്ല. ഗുരുതരമായ രോഗബാധയുള്ളവരിൽ കാര്യമായ വേഗത്തിൽ രോഗമുക്തിക്ക് ഈ മരുന്നിന് സാധിച്ചിരുന്നില്ല എന്നാൽ നേരിയ തോതിൽ മാത്രം രോഗലക്ഷണങ്ങൾ കാണീച്ചവർക്ക് വേഗത്തിൽ സൗഖ്യം നേടാൻ ഈ മരുന്ന് സഹായിച്ചിരുന്നു.

ഇതിനിടയിൽ മലേറിയക്കുള്ള മരുന്നിന് കോവിഡിൽ നിന്നും മുക്തി നൽകാനാകുമെന്ന വാർത്ത പരന്നതോടെ ബ്രിട്ടനിലെ പല ഫാർമസികൾക്കും ഇവയ്ക്ക് ക്ഷാമം നേരിടുകയാണ്. അമേരിക്കയിൽ ഇതിന്റെ ലഭ്യത ഇരട്ടിയാക്കുമെന്നും ഉപയോഗം വർദ്ധിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിനിന് ആവശ്യകതയേറിയത്. അതോടെ ക്ലോറോക്വിൻ കയറ്റുമതി ബ്രിട്ടൻ നിരോധിച്ചിരുന്നു. രാജ്യത്തെ രോഗികൾക്ക് ഇതിന്റെ ലഭ്യത ഉറപ്പ് വരുത്തുവാനാണ് ഇത് നിരോധിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനിൽ ഒരു രോഗിയിലെങ്കിലും പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ പ്രസ്താവിച്ചിരുന്നെങ്കിലും ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ക്ലോറോക്വിൻ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായിരുന്നു എന്നാണ് ട്രംപ് അവകാശപ്പെട്ടത്.

സാധാരണയായി മലേറിയയുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ക്ലോറോക്വിൻ റുമറ്റോയിഡ് അർത്രിറ്റിസ്, ലപ്പസ് തുടങ്ങിയ രോഗങ്ങൾക്കും നൽകുന്നുണ്ട്. ക്ലോറോക്വിൻ, ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്നിവ യു കെ യിൽ ധാരാളമായി കുറിച്ചുകൊടുക്കപ്പെടുന്ന മരുന്നുകളാണ്. ഇത് കോവിഡ് ചികിത്സക്കായി ഉപയോഗിക്കാൻ തുടങ്ങിയാൽ മറ്റ് രോഗികൾക്ക് അത് ലഭിക്കുവാൻ ബുദ്ധിമുട്ടാകുമെന്നും കരുതുന്നുണ്ട്.

ഇതിനിടയിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗവേഷണ കേന്ദ്രങ്ങളും മരുന്നു നിർമ്മാതാക്കളുമായി 35 ഓളം സ്ഥപനങ്ങൾ കൊറോണയ്ക്കുള്ള മരുന്ന് കണ്ടുപിടിക്കുവാനുള്ള ഗവേഷണം തുടരുകയാണ്. കൊറോണക്കുള്ള വാക്‌സിനേഷൻ ഒന്നു രണ്ട് മാസങ്ങൾക്കുള്ളിൽ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് ഒരുങ്ങുമെന്ന് ബ്രിട്ടീഷ് ഗവേഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP