Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓരോ മിനിറ്റിലും ഓരോരുത്തർ രോഗ കിടക്കയിലാകുന്ന ന്യൂയോർക്കിൽ ചികിൽസിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ; 15 മിനിറ്റിനകം ഫലം അറിയുവാൻ കഴിയുന്ന കൊറോണാ പരിശോധനയുമായി അമേരിക്ക; 2211 മരണങ്ങളും 123,428 രോഗബാധിതരുമായി അമേരിക്കയുടെ സമാനതകളില്ലാത്ത കുതിപ്പ് തുടരുന്നു

ഓരോ മിനിറ്റിലും ഓരോരുത്തർ രോഗ കിടക്കയിലാകുന്ന ന്യൂയോർക്കിൽ ചികിൽസിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ; 15 മിനിറ്റിനകം ഫലം അറിയുവാൻ കഴിയുന്ന കൊറോണാ പരിശോധനയുമായി അമേരിക്ക; 2211 മരണങ്ങളും 123,428 രോഗബാധിതരുമായി അമേരിക്കയുടെ സമാനതകളില്ലാത്ത കുതിപ്പ് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഒരു ജീവനെ ഏതുവിധേനയും രക്ഷിക്കുവാൻ പരമാവധി ശ്രമിക്കുക എന്നാതാണ് വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന ധർമ്മബോധം. എന്നാൽ ചികിത്സയും മരണവുമെല്ലാം നിശ്ചയിക്കുന്നത് 'ഭാഗ്യം' ആകുന്ന ഒരു കാലത്തിലേക്കാണ് ആധുനിക അമേരിക്കയുടെ പോക്ക്.

സമ്പത്തിലും, ആയുധശക്തിയിലും, സാങ്കേതികവിദ്യയിലും ഏറെ അഭിമാനം കൊണ്ടിരുന്ന അമേരിക്കക്കാർ ഇപ്പോൾ ആവശ്യമായ ചികിത്സ ലഭിക്കാൻ തങ്ങളുടെ ഭാഗ്യത്തെ ആശ്രയിക്കുന്ന കാലം വന്നിരിക്കുന്നു. രോഗബാധിതരുടെ എണ്ണം കണക്കില്ലാതെ വർദ്ധിച്ചപ്പോൾ, രാജ്യത്തെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ തികയാതെ വന്നപ്പോൾ, ആർക്കൊക്കെ പൂർണ്ണ ചികിത്സ നൽകണം എന്ന കാര്യം നറുക്കെടുത്ത് തീരുമാനിക്കുവാനാണ് അമേരിക്കയിപ്പോൾ പരിപാടിയിടുന്നത്. മാത്രമല്ല, കാൻസർ, മാനസിക രോഗം തുടങ്ങിയവയുള്ളവർക്ക് ഇതൊക്കെ നിഷേധിക്കുകയും ചെയ്യും.

വലിയൊരു പകർച്ച വ്യാധി പടരുന്ന സമയത്ത്, വെന്റിലേറ്റർ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ, രോഗത്തെ അതിജീവിക്കുവാൻ ഏറ്റവും അധികം സാധ്യതയുള്ള രോഗിക്ക് ലഭ്യമാക്കണം എന്നതാണ് അലിഖിത നിയമം. എന്നാൽ രക്ഷപ്പെടുവാൻ ഒരുപോലെ സാധ്യതകളുള്ള രണ്ട് രോഗികൾ എത്തുകയും ഉപകരണങ്ങൾ ആവശ്യത്തിനു ലഭ്യമല്ലാതെയിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ റാൻഡം തിരഞ്ഞെടുപ്പ് (നറുക്കെടുപ്പ് പോലുള്ളവ) നടത്തി ഇവ ആർക്ക് നൽകണമെന്ന കാര്യം തീരുമാനിക്കുമെനാണ് ന്യൂയോർക്കിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നത്.

ഇപ്പോഴും കടുത്ത ദുരന്തമനുഭവിക്കുകയാണ് ന്യൂയോർക്ക് നഗരം. നഗരത്തിലെ തന്നെ ക്യൂൻസ് മേഖലയാണ് കൊറോണാ ബാധ ഏറ്റവുമധികം ദുരിതത്തിലാക്കിയ പ്രദേശം. ശനിയാഴ്‌ച്ച ഉച്ചവരെ മാത്രം 517 പേരാണ് ഇവിടെ മരിച്ചുവീണത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഓരോ 9.5 മിനിറ്റിലും ഓരോ മരണം സംഭവിക്കുന്നു. അമേരിക്കയിലെ മൊത്തം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലുമധികമായപ്പോൾ ന്യൂയോർക്ക് നഗരത്തിൽ മാത്രം 29,158 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നഗരത്തിലെ വിവിധ ബറോകളിൽ ക്യൂൻസിലാണ് ഏറ്റവും അധികം മരണം രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറവ് മാൻഹാട്ടനിലും.

ന്യൂയോർക്ക് നഗരത്തിലാകെ യുദ്ധസമായമായ അന്തരീക്ഷമാണ്. ഏതാണ്ട് ശൂന്യമായ നിരത്തുകളിലൂടെ ഓടുന്നത് ആംബുലൻസും പൊലീസ് വാഹനങ്ങളും മാത്രം. അടിയന്തരഘട്ടങ്ങളിൽ വിളിക്കേണ്ട 911 എന്ന നമ്പറിന് വിശ്രമമില്ലാതെയായിരിക്കുന്നു. തികഞ്ഞ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ഈ നമ്പറിൽ വിളിക്കാവൂ എന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആശുപത്രികളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ജാവിറ്റ് സെന്റർ ഒരു താത്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്.

ഇതിനിടയിൽ 15 മിനിറ്റിനുള്ളിൽ കോവിഡ്19 സ്ഥിരീകരിക്കാൻ കഴിവുള്ള പരിശോധനാ സംവിധാനത്തിന് അമേരിക്കൻ സർക്കാരിന്റെ മാർക്കറ്റിങ് അനുമതി ലഭിച്ചെന്ന് ഉദ്പ്പാദകരായ അബോട്ട് ലബോറട്ടറീസ് പറഞ്ഞു. ഇല്ലിനോയിസിലെ ലേക്ക് ബ്ലഫ് ആസ്ഥാനമായ കമ്പനി പറയുന്നത് ഇത് ഫിസിഷ്യൻ ഓഫീസ്, അർജന്റ് കെയർ ക്ലിനിക് എന്നിവയിലും ആശുപത്രികളിലും ഉപയോഗിക്കാനാകും എന്നാണ്. എമർജൻസി യൂസ് ഓഥറൈസേഷൻ എന്നതിന് കീഴിലാണ് എഫ് ഡി എ ഇതിന് അംഗീകാരം നൽകിയിരിക്കുന്നത്. ഒരു ദിവസം 50,000 പരിശോധനകൾ വരെ നടത്താൻ ഇതിനു കഴിയും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. റിസൽട്ട് പോസിറ്റീവ് ആണെങ്കിൽ 5 മിനിറ്റിനുള്ളിലും നെഗറ്റീവ് ആണെങ്കിൽ 13 മിനിറ്റിനുള്ളിലും ലഭിക്കും എന്നാണ് അവർ പറയുന്നത്.

ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് നടപ്പിലാക്കണമെന്ന ആവശ്യത്തിന് ചെവികൊടുക്കാൻ തയ്യാറാകാതിരുന്ന പ്രസിഡണ്ട് അവസാനം അതിനു സമ്മതിച്ചിരിക്കുന്നു. ഇതനുസരിച്ച് ജനറൽ മോട്ടോഴ്സിനോട് ശ്വസന സഹായികൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുവരെ ചൈനീസ് വൈറസ് എന്ന് ഉറക്കെ പറഞ്ഞിരുന്ന ട്രംപ് അക്കാര്യത്തിലും നിലപാട് തിരുത്തിയിരിക്കുകയാണ്, ചൈനയിലാണ് ഇത് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് എന്നതിനാൽ ചൈനക്ക് ഈ വൈറസിനെ കുറിച്ച് ഏറെ ധാരണകളുണ്ടെന്നും അതിനാൽ ഈ മഹാമാരിയെ തുരത്തുവാൻ ചൈനയുമായി കൈകോർത്ത് പ്രവർത്തിക്കുമെന്നാണ് ഇന്നലെ പ്രസിഡണ്ട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP