Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യാജപ്രചാരകൻ ജീവനെടുത്തത് 300 ഇറാനികളുടെ; മദ്യം നിരോധിച്ച ഇറാനിൽ കൊറോണ ഭേദമാക്കുമെന്ന് കരുതി മെത്തനോൾ വാങ്ങിക്കഴിച്ച് ഇറാനികൾ കൂട്ടത്തോടെ ആശുപത്രിയിലേക്ക്; 1000 ത്തിൽ ഏറെപ്പേരുടെ നില ഗുരുതരം; രോഗബാധിതരുടെ എണ്ണം 30,000 കടക്കുകയും മരണം 2640 ആവുകയും ചെയ്തതോടെ ഇറാനിൽ സംഭവിച്ചത്

വ്യാജപ്രചാരകൻ ജീവനെടുത്തത് 300 ഇറാനികളുടെ; മദ്യം നിരോധിച്ച ഇറാനിൽ കൊറോണ ഭേദമാക്കുമെന്ന് കരുതി മെത്തനോൾ വാങ്ങിക്കഴിച്ച് ഇറാനികൾ കൂട്ടത്തോടെ ആശുപത്രിയിലേക്ക്; 1000 ത്തിൽ ഏറെപ്പേരുടെ നില ഗുരുതരം; രോഗബാധിതരുടെ എണ്ണം 30,000 കടക്കുകയും മരണം 2640 ആവുകയും ചെയ്തതോടെ ഇറാനിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: മഞ്ഞൾ മുതൽ മയിലാഞ്ചിവരെ കൊറോണക്കുള്ള മരുന്നായി നിർദ്ദേശിക്കുന്ന വാട്ട്സപ് വൈദ്യന്മാരെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഞങ്ങൾ മുന്നറിയിപ്പ് തന്നത്. ഇന്നിതാ, ഈ മുറിവൈദ്യചികിത്സയുടെ ഒരു ഞെട്ടിക്കുന്ന കഥ ഇറാനിൽ നിന്നും പുറത്ത് വരുന്നു. കൊറോണയ്ക്കുള്ള മരുന്നായി ആരോ സോഷ്യൽ മീഡിയയിൽ കൂടി നിർദ്ദേശിച്ച മെത്തനോൾ കഴിച്ച് ഇന്നലെ 300 പേരാണ് ഇറാനിൽ മരിച്ചത്. ആയിരത്തിലേറെ പേർ ആശുപത്രികളിൽ കഴിയുന്നു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

ഇന്നലെ പുതിയതായി 2901 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇറാനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 38,309 ആയിരിക്കുകയാണ്. 2640 പേർ ഇതിനോടകം മരണത്തെ പുൽകുകയും ചെയ്തിരിക്കുന്നു. ഈ ദാരുണമായ സാഹചര്യം ജനങ്ങൾക്ക് സർക്കാർ നടപടികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് മാത്രമല്ല അവിടവിടന്നായി സർക്കാരിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇത്തരമൊരു അവസ്ഥയിൽ ജനങ്ങൾ, രോഗ ശമനത്തിനായി എന്തിലും ഏതിലും പ്രതീക്ഷയർപ്പിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് ഇറാനിലുള്ളത്. ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും എന്നതുപോലെ ഇറാനിലും സഹായ വാഗ്ദാനവുമായി നിരവധി മുറിവൈദ്യന്മാർ സോഷ്യൽ മീഡിയയിൽ കളംനിറഞ്ഞാടുന്നുമുണ്ട്. ഇവരിലാരോ നിർദ്ദേശിച്ച മരുന്നായിരുന്നു മെത്തനോൾ.

ഇറാനിൽ മദ്യം നിരോധിച്ചിരിക്കുകയാണെങ്കിലും അനധികൃത മദ്യനിർമ്മാണവും വില്പനയും കാര്യമായി തന്നെ നടക്കുന്നുണ്ട്. അവരിൽ നിന്നും മെത്തനോൾ വാങ്ങി കഴിച്ചത് നിരവധിപേരാണ്.ഔദ്യോഗിക കണക്കനുസരിച്ച് 1000 ത്തിൽ അധികം പേർ മെത്തനോൾ കഴിച്ചതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നണ് റിപ്പോർട്ട്.

വിസ്‌കിയും ബ്രാൻഡിയും വാങ്ങിക്കഴിച്ച് കൊറോണാ ബാധയിൽ നിന്നും രക്ഷപ്പെട്ട ഒരു ബ്രിട്ടീഷ് അദ്ധ്യാപകന്റെയും സുഹൃത്തുക്കളുടെയും കഥ മേമ്പൊടിയായി ചേർത്തും, ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ അണുനശീകരണം നടത്തുന്ന ശാസ്ത്രസത്യം തെളിവായി ചേർത്തുമാണ് സോഷ്യൽ മീഡിയയിൽ ഈ പുതിയ മരുന്ന് പ്രചരിച്ചിട്ടുള്ളത്. ഇത് വിശ്വസിച്ച് വാങ്ങിക്കഴിച്ചവരാണ് ഇപ്പോൾ ഗുരുതരാാവസ്ഥയിൽ ആശുപത്രിയിൽ ഉള്ളത്. ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നാൽ ഇന്നലെ കൊറോണ ബാധയിൽ 123 പേരാണ് ഇറാനിൽ മരിച്ചതെങ്കിൽ, ഈ മറുമരുന്ന് കഴിച്ച് മരിച്ചവർ 300 ആണ് എന്നതാണ്.

മദ്യത്തിൽ കാണുന്നതരം ആൽക്കഹോൾ എത്തനോൾ ആണ്. ഇതിന്റെ നിർമ്മാണം ഇറാനിൽ നിരോധിച്ചിരിക്കുകയാണ്. താരതമ്യേന വിഷാംശം കൂടുതലുള്ള മെത്തനോളിൽ പല ചേരുവകളും ചേർത്ത് ഇറാനിലെ കള്ളവാറ്റുകാർ ഇത് മദ്യമായി വിൽക്കുന്നുണ്ട്. ഇത് എഴുതുന്ന നിമിഷം വരെ കൊറോണയെ ചെറുക്കാൻ ശാസ്ത്രീയമായ മരുന്നുകൾ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. ഏതെങ്കിലും ഒറ്റമൂലികൾക്ക് ഇതിന് കഴിവുണ്ട് എന്ന കാര്യവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

അതിനാൽ തന്നെ കിംവദന്തികൾക്ക് പുറകേ പോകാതെ രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള പരിശോധനകൾക്ക് വിധേയരാവുകയും രോഗം തെളിഞ്ഞാൽ, ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്യുക എന്നത് മാത്രമാണ് ഇപ്പോൾ കൊറോണയെ ചെറുക്കാനുള്ള ഏക സുരക്ഷിതമാർഗ്ഗം. ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്‌പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിലാണ്. ലോകത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP