Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോർച്ചുഗലിലെ 14 കാരൻ യൂറോപ്പിലെ കൊറോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇര; ലണ്ടനിലെ 19 കാരനായ ഇറ്റാലിയൻ ഷെഫിന്റെ മരണം സകലരേയും ഞെട്ടിച്ച്; ചികിത്സ കിട്ടാതേയും രോഗം തിരിച്ചറിയാതെയും യൂറോപ്പിൽ മരിക്കുന്നവരിൽ കൗമാരക്കാർ വരെ; വൃദ്ധരുടെ ജീവൻ എടുത്ത് തുടങ്ങിയ കൊറോണയുടെ തേരോട്ടം സകലരേയും തൂത്തുവാരുമ്പോൾ

പോർച്ചുഗലിലെ 14 കാരൻ യൂറോപ്പിലെ കൊറോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇര; ലണ്ടനിലെ 19 കാരനായ ഇറ്റാലിയൻ ഷെഫിന്റെ മരണം സകലരേയും ഞെട്ടിച്ച്; ചികിത്സ കിട്ടാതേയും രോഗം തിരിച്ചറിയാതെയും യൂറോപ്പിൽ മരിക്കുന്നവരിൽ കൗമാരക്കാർ വരെ; വൃദ്ധരുടെ ജീവൻ എടുത്ത് തുടങ്ങിയ കൊറോണയുടെ തേരോട്ടം സകലരേയും തൂത്തുവാരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊറോണയ്ക്ക് ഒരാളെ ആക്രമിക്കാൻ പ്രായം ഒരു തടസ്സമേയല്ലെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുന്നു. യൂറോപ്പിലാകെ കൊറോണ തന്റെ താണ്ഡവം തുടരുമ്പോൾ പോർച്ചുഗലിലെ ഓവർ സ്വദേശി വിക്ടർ ഓഡിഞ്ഞോ കൊറോണക്ക് കീഴടങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ യൂറോപ്പ്കാരനാകുന്നു.

14 വയസ്സുകാരനായ ഈ വിദ്യാർത്ഥിക്ക് സോറിയാസിസ് രോഗം ഉണ്ടായിരുന്നെങ്കിലും , ആരോഗ്യത്തിന് ഭീഷണിയാകുന്ന മറ്റൊരു പ്രശ്‌നങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടത് തന്നെയാണ് ലണ്ടനിലെ പൂർണ്ണ ആരോഗ്യവാനായ ഇറ്റാലിയൻ ഷെഫിന്റെ കഥയും.

19 കാരനായ ഇയാൾ തീർത്തും ആരോഗ്യവാനായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പെട്ടെന്ന് രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

സ്വപ്നങ്ങൾ ഒരുപാട് ബാക്കിവച്ച് മരണത്തിനു കീഴടങ്ങിയ കൗമാരക്കാരൻ

സംഗീതവും നൃത്തവുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന വിക്ടർ ഒഡിഞ്ഞോക്ക് ഏറെ പ്രിയം പക്ഷെ സോക്കറിനോടായിരുന്നു. ഒരു ലോകോത്തര ഫുട്‌ബോൾ കളിക്കാരനാകണമെന്ന ആഗ്രഹം മനസ്സിലിട്ട് നടന്ന വിക്ടർ മാസിഡ കൾച്ചറൽ ആൻഡ് റിക്രയേഷണൽ സെന്ററിന് വേണ്ടി ഫുട്സാൽ (ഒരു ടീമിൽ അഞ്ചംഗങ്ങൾ ഉള്ള ഫുട്‌ബോൾ) കളിക്കുന്നുമുണ്ടായിരുന്നു. തികഞ്ഞ ആരോഗ്യവാനായിരുന്ന വിക്ടറിന് മരണമടയുവാൻ തക്കമുള്ള ഒരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നു എന്ന് അയാളുടെ സഹപാഠികളും ടീമിലെ സഹകളിക്കാരും ഉറപ്പിച്ചു പറയുന്നു.

ഇന്നലെ അതിരാവിലെ രോഗലക്ഷണങ്ങൾ കാണിച്ചതുടങ്ങിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയ ഉടനെ വിക്ടർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജൂലി അലിയോട്ട് എന്ന 16 വയസ്സുള്ള ഫ്രഞ്ചുകാരിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകൾ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ മരണവും സ്ഥിരീകരിച്ചത്.

പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ വിക്ടറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. വിങ്ങുന്ന മനസ്സുമായി എന്റെ അനുശോചനം വിക്ടറിന്റെ കുടുംബത്തേയും, സുഹൃത്തുക്കളേയും, സഹപാഠികളേയും സഹപ്രവർത്തകരേയും അറിയിക്കുന്നു എന്നാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് ഫെർണാണ്ടോ ഗോമസ് തന്റെ അനുശോചന കുറിപ്പിൽ അറിയിച്ചത്. പോർച്ചുഗലിൽ ഇതുവരെ 119 കോവിഡ്19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 5962 പേർക്ക് രോഗബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്.

ഏവരേയും ഞെട്ടിച്ചുകൊണ്ട് പൂർണ്ണാരോഗ്യവാനായ 19 കാരന്റെ മരണം

ഇതിനിടയിൽ ലണ്ടനിലെ 19 കാരനായ ഇറ്റാലിയൻ ഷെഫിന്റെ മരണം പലരേയും ഞെട്ടിച്ചു. വടക്കൻ ലണ്ടനിലെ എൻഫീൽഡിൽ തന്റെ മാതാവി ക്ലാരിസ്സയും പങ്കാളിയായ വിൻസെസോയും ചേർന്ന് നടത്തുന്ന ഫാമിലി റെസ്റ്റോറന്റിൽ അസിസ്റ്റന്റ് ഷെഫ് ആയി പ്രവർത്തിച്ചു വരികയായിരുന്നു 19 കാരനായ ലൂക്ക ഡി നിക്കോള.

മരിക്കുന്നതിന് ഒരാഴ്‌ച്ച മുൻപ് ലൂക്കയ്ക്ക് പനിയും ചുമയും ഉണ്ടായിരുന്നു എന്ന് ഇറ്റലിയിൽ താമസിക്കുന്ന ലൂക്കായുടെ പിതൃസഹോദരി പറയുന്നു. ഇത് ലൂക്കയുടെ മാതാവിനും ബിസിനസ്സ് പങ്കാളിക്കും ഉണ്ടായിരുന്നത്രെ! തുടർന്ന് ലൂക്ക ലണ്ടനിലെ ഒരു ഡോക്ടറെ കാണുകയും ഡോക്ടർ പാരസിറ്റമോൾ നൽകുകയും ചെയ്തു. എന്നാൽ മാർച്ച് 23 ന് ലൂക്കയുടെ അവസ്ഥ കൂടുതൽ വഷളാവുകയും വീട്ടിൽ എത്തിയ ഡോക്ടർ ലൂക്ക ആരോഗ്യവാനായതിനാൽ കൊറോണ ബാധിക്കുകയില്ലെന്ന് ആശ്വസിപ്പിക്കുകയും ചെയ്തതായി അവർ കൂട്ടിച്ചേർത്തു.

തൊട്ടടുത്ത ദിവസം ലൂക്കക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധം മറയുകയും ചെയ്തതോടെയാണ് ആംബുലൻസ് വിളിച്ച് ലൂക്കയെ ആശുപത്രിയിൽ എത്തിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം കൊറോണയാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP