Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിയേയും സ്‌പെയിനിനേയും പിടികൂടിയ ഭൂതം ഇപ്പോൾ ഫ്രാൻസിലും എത്തിയിരിക്കുന്നു; ഇന്നലെ മാത്രം ഫ്രാൻസിൽ കൊല്ലപ്പെട്ടത് 499 കൊറോണ രോഗികൾ; 3523 മരണങ്ങളുമായി ചൈനയെ അഞ്ചാം സ്ഥാനത്താക്കി കുതിക്കുന്ന ഫ്രാൻസിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 52,128 പേർക്ക്; മരണത്തിലേക്കുള്ള കുതിപ്പിൽ തകർന്നടിയുന്ന ഫ്രഞ്ച് സ്വപ്നങ്ങൾ

ഇറ്റലിയേയും സ്‌പെയിനിനേയും പിടികൂടിയ ഭൂതം ഇപ്പോൾ ഫ്രാൻസിലും എത്തിയിരിക്കുന്നു; ഇന്നലെ മാത്രം ഫ്രാൻസിൽ കൊല്ലപ്പെട്ടത് 499 കൊറോണ രോഗികൾ; 3523 മരണങ്ങളുമായി ചൈനയെ അഞ്ചാം സ്ഥാനത്താക്കി കുതിക്കുന്ന ഫ്രാൻസിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 52,128 പേർക്ക്; മരണത്തിലേക്കുള്ള കുതിപ്പിൽ തകർന്നടിയുന്ന ഫ്രഞ്ച് സ്വപ്നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പാരീസ്: ഇന്നലെയായിരുന്നു ഫ്രാൻസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനം. 499 പേരാണ് ഇന്നലെമാത്രം കൊറോണയെന്ന ഭീകരന് കീഴടങ്ങി ജീവൻ വെടിഞ്ഞത്. ഇതോടെ ഫ്രാൻസിലെ മൊത്തം മരണസംഖ്യ 3523 ആയി.

3305 പേർ മരണമടഞ്ഞ ചൈനയേക്കാൾ മുന്നിലെത്തി കൊറോണാ മരണങ്ങളുടെ എണ്ണത്തിൽ ഫ്രാൻസ്. എന്നാൽ ഈ മരണസംഖ്യ ആശുപത്രികളിൽ മരിച്ചവരുടേത് മാത്രമാണ്. വീടുകളിൽ ഉണ്ടായ മരണങ്ങളുടെ എണ്ണം ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 52,128 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 22,257 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 5565 പേർ ഇന്റൻസീവ് കെയറിലുമാണ്.

മറ്റ് പല വികസിത രാജ്യങ്ങളേയും പോലെതന്നെ, വ്യാപ്തിയേറിയ രോഗബാധകൾ തടയുവാനുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അഭാവമാണ് ഫ്രാൻസിനേയും കുഴയ്ക്കുന്നത്. ആധുനിക മെഡിക്കൽ സൗകര്യങ്ങൾ ഉള്ള മിക്ക വികസിത രാജ്യങ്ങളും എപ്പോഴും പരിമിതമായി എണ്ണത്തിൽ മാത്രമേ രോഗികളെ ചികിത്സിച്ചിരുന്നുള്ളു. എന്നാൽ കൊറോണയെന്ന ഭീകരൻ മനുഷ്യരുടെയും ആധുനിക ശാസ്ത്രത്തിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് അഴിഞ്ഞാടിയപ്പോൾ, മറ്റു പല രാജ്യങ്ങളേയും പോലെ ഫ്രാൻസും തങ്ങളുടെ ദൗർബല്യം തിരിച്ചറിയുകയായിരുന്നു. അതുകൊണ്ട് തന്നെയാണ്, രോഗബാധയെ ചെറുക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമ്പോഴും, ഭാവിയിൽ ഇത്തരത്തിലുള്ള ഒരു അവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ കൂടി ഫ്രഞ്ച് സർക്കാർ സ്വീകരിക്കുന്നത്.

ഈ ഭീകരനെ തളയ്ക്കുവാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുക്കുകയാണ് ഫ്രഞ്ച് ഭരണകൂടം. ലക്ഷക്കണക്കിന് ഫേസ് മാസ്‌ക്കുകളും ആയിരക്കണക്കിന് വെന്റിലേറ്ററുകളും നിർമ്മിക്കുവാനുള്ള പണികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്നലെ അറിയിച്ചു. എന്നാൽ അത്യാവശ്യ ഉപയോഗത്തിനായി ചൈനയിൽ നിന്നും മാസ്‌ക്കുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും അടുത്ത ആഴ്‌ച്ചയോടെ ഏകദേശം ഒരു ബില്ല്യണിൽ അധികം മാസ്‌ക്കുകൾ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടൊപ്പം തന്നെയയിരിക്കും മാസ്‌ക്ക് ഉൾപ്പടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെ തദ്ദേശീയമായ ഉദ്പ്പാദനം ത്വരിതപ്പെടുത്തുന്നതും. ഓരോ ആഴ്ചയും ഏകദേശം 40 മില്ല്യൺ മാസ്‌കുകളാണ് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മാത്രം ആവശ്യമായി വരുന്നത്.

അതുപോലെ കൊറോണാക്കാലത്തെ മറ്റൊരു അത്യാവശ്യ ഉപകരണമായ വെന്റിലേറ്ററുകളും ഉദ്പ്പാദിപ്പിക്കുവാൻ ചില കമ്പനികളുടെ കൺസോർഷ്യം ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിവ്. ഏകദേശം 10,000 വെന്റിലേറ്ററുകൾ ആദ്യഘട്ടത്തിൽ ഉദ്പ്പാദിപ്പിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്. ഇതിൽ 4500 എണ്ണം ഏപ്രിൽ അവസാന വാരത്തിൽ വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ മെയ്മാസം മദ്ധ്യത്തോടെ എത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടയിൽ, കൊറോണക്കാലത്തെ യൂറോപ്പിന്റെ കണ്ണുനീരായി മാറിയ ഇറ്റലിയിൽ ഇന്നലെ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും തൊട്ടു തലേദിവസത്തിന്റേതിനോട് ഏതാണ്ട് സമമായി നിന്നത് തെല്ലൊരു ആശ്വാസത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇറ്റലിയിൽ രോഗബാധയുടെ മൂർദ്ധന്യാവസ്ഥ കഴിഞ്ഞു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഒരുകൂട്ടം വിദഗ്ദർ അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP