Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലയാളി വൈറസിനെ കുറിച്ച് ആദ്യം ലോകത്തോട് പറഞ്ഞ ഡോക്ടർ അകാല മൃത്യുവിന് കീഴടങ്ങി; ഭീകരനെ കണ്ടെത്തിയ വിവരം ഡോക്ടർ വിളിച്ചറിയിച്ച വനിതാ ഡോക്ടറെ കാണ്മാനില്ല; ലോകത്തെ മഹാവിപത്തിൽ നിന്നും കാക്കാൻ ശ്രമിച്ച ഡോക്ടർമാർ കമ്മ്യൂണിസ്റ്റ് കാരിരുമ്പ് മറയിൽ ഞെരിഞ്ഞമരുമ്പോൾ ഒന്നും ചെയ്യാനാകാതെ ലോകം; ഡോക്ടർ ഐ ഫിനിനെ കാണാൻ ഇനി ലോകത്തിനാകുമോ?

കൊലയാളി വൈറസിനെ കുറിച്ച് ആദ്യം ലോകത്തോട് പറഞ്ഞ ഡോക്ടർ അകാല മൃത്യുവിന് കീഴടങ്ങി; ഭീകരനെ കണ്ടെത്തിയ വിവരം ഡോക്ടർ വിളിച്ചറിയിച്ച വനിതാ ഡോക്ടറെ കാണ്മാനില്ല; ലോകത്തെ മഹാവിപത്തിൽ നിന്നും കാക്കാൻ ശ്രമിച്ച ഡോക്ടർമാർ കമ്മ്യൂണിസ്റ്റ് കാരിരുമ്പ് മറയിൽ ഞെരിഞ്ഞമരുമ്പോൾ ഒന്നും ചെയ്യാനാകാതെ ലോകം; ഡോക്ടർ ഐ ഫിനിനെ കാണാൻ ഇനി ലോകത്തിനാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

സിയോൾ: 'ചതിയന്മാരായ ആ ദുഷ്ടന്മാർ ഞങ്ങളുടെ നിഷ്‌കളങ്കതയും അറിവില്ലായ്മയും, സത്യസന്ധതയും മുതലാക്കി. ഞങ്ങളിലെ നന്മയേയും പരിശുദ്ധിയേയും തീക്ഷണമായ വികാരങ്ങളേയും പ്രചോദിപ്പിച്ചു.വിഢിത്തം തിരിച്ചറിഞ്ഞ ഞങ്ങൾ നഷ്ടപ്പെട്ട് പോയ ജനാധിപത്യവും സ്വാതന്ത്ര്യവും തിരിച്ചു ചോദിച്ചപ്പോൾ അവർ പുതിയ മർദ്ദനമുറകളുമായി ഞങ്ങളെ നേരിട്ടു.

' മാവോയുടെ സാംസ്‌കാരിക വിപ്ലവകാലത്ത്, അതിനെ നിശിതമായി വിമർശിച്ചതിനെ തുടർന്ന് തടങ്കലിലാക്കപ്പെട്ട പെംഗ് ലിൻ സാവോ എന്ന യുവതിൻ സ്വന്തം രക്തത്തിൽ മുളങ്കമ്പും ഹെയർപ്പിന്നും മുക്കി, ജയിലിലിരുന്ന് എഴുതിയ നിരവധി പേജുകളിൽ ഒന്നിലെ വാചകമാണിത്. ലോകത്താകമാനം സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെന്ന് അവകാശപ്പെടുന്ന ഒരു സിദ്ധാന്തത്തിന്റെ പേരിൽ ഒരു കൂട്ടം ജനങ്ങളെ അടിമകളാക്കി വച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ ക്രൂരതയുടെ നേരാവിഷ്‌കാരമായാണ് ലോകത്താകമാനമുള്ള സ്വാതന്ത്ര്യ പ്രേമികൾ ഈ വരികളെ കാണുന്നത്.

ജയിലിൽ വച്ച് തന്നെ വെടിയുതിർത്തുകൊന്ന ലിൻ സാവോയുടെ മരണവാർത്ത അവരുടെ മാതാവ് അറിയുന്നത് അതിനായി ചെലവാക്കിയ വെടിയുണ്ടയുടെ വില ലിൻ സാവോയുടെ കുടുംബത്തിൽ നിന്നും ഈടാക്കാൻ പൊലീസ് അധികാരികൾ എത്തിയപ്പോഴാണെന്നതാണ് ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതയുടെ ഔന്നത്യം വ്യക്തമാക്കുന്ന കാര്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അതിന്റെ മഹാനായ ചെയർമാനേയും അപമാനിച്ചു എന്നതായിരുന്നു അവരുടെ പേരിൽ ചാർത്തപ്പെട്ട കുറ്റം.

തൊഴിലാളി സർവ്വാധിപത്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവർ, ആധിപത്യം പോയിട്ട് തൊഴിലാളികൾക്ക് നേരെചൊവ്വെ നിവർന്ന് നിന്ന് സത്യം വിളിച്ചുപറയുവാനുള്ള സ്വാതന്ത്ര്യം പോലും നൽകുന്നില്ല എന്നാണ് ഈ കൊറോണക്കാലം വിളിച്ചുപറയുന്നത്. വുഹാനിലെ കൊറോണാ ബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഡോക്ടർ ഭരണകൂടത്തിന്റെ ഭീഷണിക്ക് വഴങ്ങി ശബ്ദമടക്കുകയും പിന്നാലെ കൊറോണയ്ക്ക് കീഴടങ്ങി മരണത്തെ പുൽകുകയും ചെയ്തതോടെയാണ്, ആ ഡോക്ടർക്കൊപ്പം തന്നെ വൈറസിനെ കുറിച്ചുള്ള വിവരം ആദ്യം കൈമാറിയവരുടെ കൂട്ടത്തിലുള്ള ഒരു വനിതാ ഡോക്ടർ അപ്രത്യക്ഷമായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.

സാർസ് വൈറസ് ബാധിച്ച രോഗിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ അധികാരികളിൽ നിന്നും കടുത്ത നടപടികൾ ഏൽക്കേണ്ടിവന്നതായി ഡോ. ഐ ഫീൻ അപ്രത്യക്ഷമാകുന്നതിന് മുൻപ് പറഞ്ഞിരുന്നു. മാത്രമല്ല, ഹോസ്പിറ്റൽ അധികാരികൾ, ഈ വൈറസിനെ കുറിച്ച് ആദ്യം ലഭിച്ച തെളിവുകൾ നശിപ്പിച്ചതായി അവർ ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയും ചെയ്തിരുന്നു. അതിനു ശേഷം അവരെ ആരും കണ്ടിട്ടില്ല എന്നാണ് 60 മിനിറ്റ്സ് ആസ്‌ട്രേലിയ റിപ്പോർട്ട് ചെയ്യുന്നത്.

ഡിസംബർ 30 ന് താൻ പരിശോധിക്കുന്ന ഒരു രോഗിയുടെ പരിശോധനാഫലം പുറത്ത് വന്നതോടെയാണ് എല്ലാം ആരംഭിക്കുന്നത്. 17 വർഷങ്ങൾക്ക് മുൻപ് ലോകത്ത് നിരവധി പേരുടെ മരണത്തിനിടയാക്കിയ സാർസ് വൈറസിനോട് സാമ്യമുള്ള ഒരു വൈറസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ അവർ അക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. കൂടാതെ, ഡോക്ടർമാരുടെ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്ന്, രണ്ടുദിവസം കഴിഞ്ഞപ്പോൾ ആശുപത്രി അധികൃതർ തന്നെ വിളിച്ചുവരുത്തി നടപടികൾ ആരംഭിക്കുകയായിരുന്നു എന്നാണ് അവർ പറഞ്ഞത്.

60 മിനിറ്റ്‌സ് ആസ്‌ട്രേലിയയുടെ ഈ വാർത്ത പുറത്തുവന്ന ഉടനെ, ഡോ.ഐ ഫീനിന്റെ വീബോ അക്കൗണ്ടിൽ ഒരു ചിത്രത്തോടൊപ്പം, 'ഒരു നദി, ഒരു പാലം, ഒരു റോഡ്. ഒരു ഘടികാരത്തിന്റെ മണിയടി' എന്നൊരു പോസ്റ്റ് വന്നതായി ആർ എഫ് എ ചൂണ്ടിക്കാണിക്കുന്നു. കൊറോണാ ബാധയെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയത്ത് പുറത്ത് വിടാൻ ചൈന തയ്യാറാകാതിരുന്നതാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വിപത്തിന് കാരണമെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിമർശനമുയരുമ്പോഴാണ് സത്യം വിളിച്ചുപറയാൻ തയ്യാറായവരുടെ ദുർവ്വിധിയും പുറത്ത് വരുന്നത്.

അതിനിടെ ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തിയ കൊറോണ വൈറസിൽ നിന്ന് ചൈന മുക്തമാവുന്നുവെന്നാണ് റിപ്പോർട്ട്. കൊറോണ യൂറോപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ ചൈനയിൽ നിന്ന് ഈ പകർച്ചാവ്യാധി വിട്ടു പോകുന്നതായാണ് സൂചനകൾ. ചൊവ്വാഴ്ച ചൈനയിൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് ബാധിച്ചുള്ള മരണവും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടില്ല. അതേസമയം വൈറസ് വ്യാപനത്തെ തുടർന്ന് നിശ്ചലമായ ചൈനയിലെ വ്യവസായ ശാലകൾ പ്രവർത്തനം പുനഃരാരംഭിച്ചു. ചൈനയിലെ പ്രമുഖ ഫാക്ടറികളിൽ 98 ശതമാനവും പ്രവർത്തിച്ചു തുടങ്ങിയെന്നും 90 ശതമാനത്തോളം തൊഴിലാളികൾ ജോലിക്ക് എത്തി തുടങ്ങിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ 95 ശതമാനം കമ്പനികളുടെയും പ്രവർത്തനം തുടങ്ങിയെന്നും റിപ്പോർട്ട് ഉണ്ട്. മരുന്ന് നിർമ്മാണ കമ്പനികൾ ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകൾ, ആന്റിബയോട്ടിക്കുകൾ, ആന്റി പൈററ്റിക്ക്, ആന്റി അനാൾജസിക് തുടങ്ങിയവയുടെ നിർമ്മാണമാണ് വർദ്ധിപ്പിച്ചത്. കൂടാതെ ചൈനയിലെ ചെറുകിട, ഇടത്തരം വ്യവസായ ശാലകളിൽ 75 ശതമാനവും പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ട്. ചൈനയിൽ ഇത് വരെ 81,518 പേർക്കാണ് വൈറസ് ബാധിച്ചത്.

ഇതിൽ 76,052 പേരും രോഗമുക്തി നേടി. ഇതുവരെ 3,305 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 2,161 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതിൽ 528 പേരുടെ നില ഗുരുതരമാമെന്നും റിപ്പോർട്ട് ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP