Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടായിരത്തോളം രോഗികളും 21 മരണവും റിപ്പോർട്ട് ചെയ്തതോടെ സൗദിയും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്; മക്കയിലും മദീനയിലും ഇനി ഒരു വിശ്വാസിക്കും പ്രവേശനമില്ല; ഓരോ ദിനം ചെല്ലും തോറും മുറുക്കിക്കെട്ടി ലോകത്തിറ്റെ സ്വാതന്ത്ര്യം

രണ്ടായിരത്തോളം രോഗികളും 21 മരണവും റിപ്പോർട്ട് ചെയ്തതോടെ സൗദിയും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്; മക്കയിലും മദീനയിലും ഇനി ഒരു വിശ്വാസിക്കും പ്രവേശനമില്ല; ഓരോ ദിനം ചെല്ലും തോറും മുറുക്കിക്കെട്ടി ലോകത്തിറ്റെ സ്വാതന്ത്ര്യം

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: മനുഷ്യന്റെ ജീവനും സമ്പത്തും മാത്രമല്ല, സ്വാതന്ത്ര്യവും കാർന്നു തിന്നുന്ന ഭീകരനായി മാറിയിരിക്കുന്നു കൊറോണ. രോഗികളുടെ എണ്ണം രണ്ടായിരത്തോട് അടുക്കുമ്പോൾ ഇന്നലെ പുണ്യനഗരങ്ങളായ മെക്കയിലും മദീനയിലും 24 മണിക്കൂർ നേരത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടം. ഇതുവരെ 1885 പേർക്കാണ് സൗദിയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 21 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നേരത്തേ തന്നെ സൗദി അറേബ്യ ഈ മാരകവ്യാധിയെ തകർക്കാൻ പല നടപടികളും കൈക്കൊണ്ടിരുന്നു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഉംറ തീർത്ഥാടനം നിർത്തിവയ്ക്കലായിരുന്നു ആദ്യത്തേത്. പൊതുസ്ഥലങ്ങൾ അടച്ചിടുകയും, അതാരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തലാക്കിയും അഭ്യന്ത്രര യാത്രകളിൽ വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഈ ഭീകരനെ ചെറുക്കാൻ സൗദി വളരെ നേരത്തേ തയ്യാറെടുപ്പികൾ എടുത്തിരുന്നു.

രാജ്യത്തിലെ ആദ്യത്തെ കൊറോണാ ബാധ സ്ഥിരീകരിച്ച, എണ്ണ ഉദ്പാദക പ്രവിശ്യയായ ഖത്തിഫ് കഴിഞ്ഞ നാല ആഴ്‌ച്ചയായി സമ്പൂർണ്ണ ലോക്ക്ഡൗണിലാണ്. ഇറാനിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ, ഇവിടത്തെ ഷിയാ മുസ്ലീങ്ങളിലാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. റിയാദ്, മെക്ക, മെദീന, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ട്. മെക്കയിലേയും മദീനയിലേയും ചിലയിടങ്ങളിൽ ഇപ്പോഴേ സമ്പൂർണ്ണ ലോക്ക്ഡൗൺ ആണ്.മറ്റിടങ്ങളിൽ ഇപ്പോൾ നിലവിലുള്ളഗ്ത് വൈകിട്ട 3 മണി മുതൽ രാവിലെ 6 മണി വരെയുള്ള കർഫ്യൂ ആണ്. മറ്റ് അറബ്-ഗൾഫ് രാജ്യങ്ങൾ കുറഞ്ഞ വേതനക്കാരായാ അന്യദേശതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ബുധനാഴ്ച ഖത്തർ അതിന്റെ ഒരു പ്രധാന വ്യവസായ മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ഒമാൻ, രാജ്യത്തെ ഏറ്റവും പുരാതന മാർക്കറ്റായ മുട്ട്ര അടയ്ക്കുകയും ചെയ്തതോടെ കുവൈറ്റും ചില ഭാഗങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് കുവൈറ്റ് ആരോഗ്യകാര്യ മന്ത്രി വെളിപ്പെടുത്തി. അതേസമയം സ്വർണ്ണ വിപണിക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും പ്രശസ്തമായ ദുബായിയിലെ അൽ റാസ് ഇന്നലെ പൂർണ്ണമായും അടച്ചു.

ബഹറിനിലെ വ്യവസായ മേഖലയായ സൽമാബാദിൽ ഇന്നലെ 66 പുതിയ രോഗബാധകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനെ തുടർന്ന് ഈ മേഖലയിലുള്ള കുടിയേ തൊഴിലാളികളെ മുഴുവൻ ഹോം ക്വാറന്റൈനിൽ ആക്കിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP