Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർക്ക് ഏപ്രിൽ 14 ന് ശേഷം നാട്ടിൽ എത്താനാകുമോ? നിങ്ങൾ ഏത് രാജ്യത്താണ് ഇപ്പോൾ എന്നതിന്റെ അടിസ്ഥാനത്തിലാവും വിദേശ ഫ്ളൈറ്റുകൾക്ക് അനുമതി എന്ന് വ്യക്തമാക്കി സർക്കാർ; ഇറ്റലിയും സ്പെയിനും ബ്രിട്ടനും അമേരിക്കയും പോലുള്ള രാജ്യങ്ങളിൽ നിന്നും ആഴ്‌ച്ചകളോളം മടങ്ങാൻ കഴിഞ്ഞേക്കില്ല

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർക്ക് ഏപ്രിൽ 14 ന് ശേഷം നാട്ടിൽ എത്താനാകുമോ? നിങ്ങൾ ഏത് രാജ്യത്താണ് ഇപ്പോൾ എന്നതിന്റെ അടിസ്ഥാനത്തിലാവും വിദേശ ഫ്ളൈറ്റുകൾക്ക് അനുമതി എന്ന് വ്യക്തമാക്കി സർക്കാർ; ഇറ്റലിയും സ്പെയിനും ബ്രിട്ടനും അമേരിക്കയും പോലുള്ള രാജ്യങ്ങളിൽ നിന്നും ആഴ്‌ച്ചകളോളം മടങ്ങാൻ കഴിഞ്ഞേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാജ്യത്തെ കൊറോണയെ നേരിടാൻ നടപ്പിലാക്കിയ ലോക്ക്ഡൗൺ ഇനിയും നീട്ടുന്നില്ലെങ്കിൽ, വിമാനയാത്രാ വിലക്ക് ഏപ്രിൽ 14-15 അർദ്ധരാത്രിക്ക് തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ യാത്രാ നിരോധനം ഒറ്റയടിക്ക് എടുത്തുകളയില്ല എന്നാണ് മനസ്സിലാക്കുന്നത്. വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്കാണ് അനുമതി നൽകേണ്ടത് എന്ന് തീരുമാനിക്കുക. ഇത് ലോകത്തിന്റെ പല ഭാഗത്തുമായി കുടുങ്ങിക്കിടക്കുന്നവർ നാട്ടിൽ തിരിച്ചെത്താൻ ഇനിയും വൈകിയേക്കുമെന്നാണ് കാണിക്കുന്നത്.

മാർച്ച് 22 ന് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പൂർണ്ണമായും നിരോധിക്കുന്നതിനു മുൻപും പല രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക്, അതാതു രാജ്യത്തെ കൊറോണാ ബാധയുടെ സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ലോക്ക്ഡൗൺ നീട്ടുന്നില്ലെങ്കിൽ, ഏപ്രിൽ 15 ന് നിരോധനം നീക്കും. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് അനുമതി നൽകേണ്ടത് എന്ന കാര്യം ആരോഗ്യവകുപ്പായിരിക്കും തീരുമാനിക്കുക. എന്നാൽ തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിൽ മിക്ക എയർലൈൻ കമ്പനികളും സൂചിപ്പിക്കുന്നത് ലോക്ക്ഡൗൺ മാറിയാൽ അന്താരാഷ്ട്ര സർവ്വീസുകളേക്കാൾ മുൻപായി അഭ്യന്തര സർവ്വീസുകളായിരിക്കും തുറക്കുക എന്നാണ്.

ഇതിനിടയിൽ വിവിധ വിദേശ രാജ്യങ്ങളുമായി അവരുടെ പൗരന്മാരെ ഇന്ത്യയിൽ നിന്നും അവരവരുടെ രാജ്യങ്ങളിൽ എത്തിക്കാൻ ഇന്ത്യയിൽ നിന്നും വിമാനസർവ്വീസുകൾ ആരംഭിക്കാൻ കരാറുകൾ ഒപ്പുവച്ചതായി എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസാൽ അറിയിച്ചു. ജർമ്മനിയിലേക്ക് 10 വിമാന സർവ്വീസുകൾ, കാനഡയിലേക്ക് 6, ഫ്രാൻസിലേക്ക് 1 അയർലണ്ടിലേക്ക് 1 എന്നിങ്ങനെയാണ് എയർ ഇന്ത്യ സർവ്വീസുകൾ നടത്താൻ കരാർ ആയിട്ടുള്ളത്. ഈ സർവ്വീസുകൾ തിരിച്ചുവരുന്നവഴിക്ക് അവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയിൽ ചൈനയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങളും മറ്റും കൊണ്ടുവരുവാനായി ഷാങ്ങ്ഹയിയിലേക്ക് കാർഗോ സർവ്വീസ് നടത്തുവാനുള്ള അനുമതി ചൈനീസ് അധികൃതരിൽ നിന്നും ലഭിച്ചതായി എയർ ഇന്ത്യാ അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 4, 5 തീയതികളിലാണിത് നടത്തുക. ഇത് കൂടാതെ ഏപ്രിൽ 6,7,8,9 തീയതികളിൽ ഡെൽഹി-ഹോങ്കോങ്ങ്-ഡെൽഹി സർവ്വീസിനും അനുമതി ലഭിച്ചിട്ടുണ്ട്.

ഈ സർവ്വീസുകൾ പ്രധാനമായും ജീവൻ രക്ഷാ ഉപകരണങ്ങളും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുവരുവാനായി ആയിരിക്കും ഉപയോഗിക്കുക. ഇന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ യാത്രവിമാനങ്ങൾ കാർഗോ വിമാനങ്ങളായി ഉപയോഗിക്കുവാൻ ഡി ജി സി എ അനുമതി നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP