Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

5000 മരണവും 50,000 രോഗികളുമായി ബ്രിട്ടൻ മുൻപോട്ടുതന്നെ; സ്പെയിനിനേയും ഇറ്റലിയേയും പിന്നിലാക്കാൻ ഉറച്ച് അനുനിമിഷം മരണ സംഖ്യ ഉയരുന്നു; ഇന്നലെ മാത്രം മരിച്ചത് 621 പേർ; ഇന്നലെ 5000 പുതിയ രോഗബാധിതരും ഉണ്ടായതോടെ യൂറോപ്പിന്റെ എപിസെന്ററായി ബ്രിട്ടൻ മാറുമെന്നു ആശങ്കപ്പെട്ട് ലോകം

5000 മരണവും 50,000 രോഗികളുമായി ബ്രിട്ടൻ മുൻപോട്ടുതന്നെ; സ്പെയിനിനേയും ഇറ്റലിയേയും പിന്നിലാക്കാൻ ഉറച്ച് അനുനിമിഷം മരണ സംഖ്യ ഉയരുന്നു; ഇന്നലെ മാത്രം മരിച്ചത് 621 പേർ; ഇന്നലെ 5000 പുതിയ രോഗബാധിതരും ഉണ്ടായതോടെ യൂറോപ്പിന്റെ എപിസെന്ററായി ബ്രിട്ടൻ മാറുമെന്നു ആശങ്കപ്പെട്ട് ലോകം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 33 നും 103 നും ഇടയിൽ പ്രായമുള്ള 621 പേർ കൂടി ഇന്നലെ കൊറോണ ബാധയാൽ മരിച്ചതോടെ ബ്രിട്ടനിലെ മൊത്തം മരണസംഖ്യ 4934 ആയി. ഇന്നലെ പുതിയതായി 5903 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ 50,000 ത്തിന് അടുത്തായി ബ്രിട്ടനിലെ കോവിഡ് 19 രോഗികളുടെ എണ്ണം. ഇന്നലെ രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായ്ത് ഏകദേശം 60 ശതമാനത്തിന്റെ വർദ്ധനവാണ്. ഇതാണ് ബ്രിട്ടനെ ആശങ്കപ്പെടുത്തുന്നത്.

ബ്രിട്ടനിൽ കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ അത്ര സാധാരണമല്ലാത്ത ഒരു വർദ്ധനവ് ദൃശ്യമാകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ വെളിപ്പെട്ടിരുന്നു. എങ്കിലും ഇത്തരത്തിൽ ഒരു വർദ്ധനവ് പ്രതീക്ഷയ്ക്കുമപ്പുറമുള്ളതായിരുന്നു. ഇതിനിടയിൽ പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിച്ചു. നേരത്തെ പ്രതിദിനം 10,000 രോഗ പരിശോധനകൾ നടന്നിടത്ത് ഇപ്പോൾ 12,000 രോഗ പരിശോധനകൾ വരെ നടക്കുന്നുണ്ട്. അതായത്, പരിശോധനാ ഫലം കാത്ത് ധാരാളം പേർ നിൽക്കുന്നുണ്ട് എന്നർത്ഥം. ഇവരിലും രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം നിലവിലുള്ള നിരക്കിൽ വർദ്ധിക്കുകയാണെങ്കിൽ, സമാനതകളില്ലാത്ത ദുരന്തമായിരിക്കും ബ്രിട്ടൻ അഭിമുഖീകരിക്കുവാൻ പോകുന്നത്.

ഇന്നലെയും ലണ്ടൻ തന്നെയാണ് ഏറ്റവും അധികം മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചത്, 174 മരണങ്ങൾ. ഈസ്റ്റ് ഇംഗ്ലണ്ടിൽ 40 ഉം മിഡ്ലാൻഡ്സിൽ 74 ഉം നോർത്ത് ഈസ്റ്റ് ആൻഡ് യോർക്ക്ഷയറിൽ 103 മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ, നോർത്ത് വെസ്റ്റിൽ 47 മരണങ്ങളും സൗത്ത് ഈസ്റ്റിൽ 81 മരണങ്ങളും, സൗത്ത് വെസ്റ്റിൽ 36 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രഭാത സവാരിക്കിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് ഇന്നലെ പറഞ്ഞ ഹെൽത്ത് സെക്രട്ടറി പിന്നീട് അത് തിരുത്തുകയുണ്ടായി. ഇനിയും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ, ലോക്ക്ഡൗൺ എടുത്തുമാറ്റുന്ന കാര്യം എത്രപേർ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയന്ത്രണങ്ങൾ പാലിക്കാത്തവരാണ് ലോക്ക്ഡൗൺ കാലാവധി നീട്ടിക്കൊണ്ടുപോകാൻ കാരണക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുരക്ഷാ ഉപകരണങ്ങളുടെയും മറ്റും അഭാവത്തിൽ നട്ടം തിരിയുന്ന എൻ എച്ച് എസിന് കൂനിന്മേൽ കുരു എന്നത് പോലെയായിരിക്കുകയാണ് ഡോക്ടർമാരുടെ അഭാവം. ഈയിടെ പുറത്ത് വന്ന ഒരു സർവ്വേ റിപ്പോർട്ട് പ്രകാരം, ഓരോ 5 ഡോക്ടർമാരിലും ഒരാൾ വീതം കൊറോണ ബാധ സംശയിക്കപ്പെടുന്നതിനാൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുകയാണ്. മാത്രമല്ല ഇനിയും ആയിരക്കണക്കിന് എൻ എച്ച് എസ് ജീവനക്കാരെ പരിശോധനക്ക് വിധേയരാക്കേണ്ടതുമുണ്ട്.

നാലിൽ ഒരു ഡോക്ടർ വീതം അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാതെ കഷ്ടപ്പെടുന്നു എന്നാണ് ഈ സർവ്വേ റിപ്പോർട്ട് കാണിക്കുന്നത്. ദശലക്ഷക്കണക്കിന് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു എന്ന അവകാശവാദം പുറത്തു വന്നതിനു പുറകെയാണ് ഈ റിപ്പോർട്ട് വന്നത്. ഇതുവരെ ചുരുങ്ങിയത് എട്ട് എൻ എച്ച് എസ് ജീവനക്കരെങ്കിലും കൊറോണയ്ക്ക് കീഴടങ്ങി മരണം വരിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മരിച്ച 23 കാരനായ ജോൺ അലാഗോസ് എന്ന നഴ്സാണ് ഈ ശ്രേണിയിലെ അവസാനത്തെയാൾ. 12 മണീക്കൂർ ജോലി ചെയ്ത ശേഷം വെള്ളിയാഴ്ച തിരികെ വീട്ടിലെത്തിയ ഇയാൾക്ക് പെട്ടെന്ന് പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയായിരുന്നു. ജോലി സമയത്ത് ആവശ്യത്തിനുള്ള സുരക്ഷാ വസ്ത്രങ്ങളോ മറ്റ് ഉപകരണങ്ങളോ ലഭിച്ചിരുന്നില്ലെന്ന് അയാളുടെ മാതാവ് ആരോപിക്കുന്നു.

ഇറ്റലിയിലും ഫ്രാൻസിലും കൊറോണയുടെ ഇരുപതാം നാളിലെ മരണസംഖ്യയുടെ തൊട്ടു പുറകിലാണ് ഇപ്പോൾ ബ്രിട്ടന്റെ സ്ഥാനം. എന്നാൽ, ഇതിനു ശേഷം അവിടങ്ങളിൽ മരണസംഖ്യയിൽ കാര്യമായ കുറവ് ദൃശ്യമായെങ്കിലും ബ്രിട്ടനിൽ രോഗബാധയുടെ മൂർദ്ധന്യാവസ്ഥയെത്താൻ ഇനിയും 10 ദിവസങ്ങൾ കൂടി എടുക്കുമെന്നാണ് കണക്കാക്കുന്നത്. അതിനർത്ഥം ബ്രിട്ടൻ ഈ രണ്ടു രാജ്യങ്ങളേയും പിന്തള്ളി യൂറോപ്പിലെ കൊറോണയുടെ എപിസെന്ററാകാൻ എല്ലാ സാധ്യതകളുമുണ്ട്.

കൊറോണയെ ചെറുക്കാനുള്ള ത്വരിത നടപടികളുടെ ഭാഗമായി പ്രതിദിന പരിശോധനകളുടെ ഏണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസേന 12,000 രോഗ പരിശോധനകളാണ് നടത്തുന്നത്. ഇന്നലെ വരെ 1,95,524 പേരെ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനിടയിൽ ലണ്ടനിലെ അഞ്ച് ബസ്സ് തൊഴിലാളികൾ കൊറോണ ബാധമൂലം മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP