Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റലിയേയും സ്പെയിനിനേയും തോല്പിച്ച് മരണത്തിൽ ഫ്രാൻസിന്റെ കുതിപ്പ്; ഒറ്റ ദിവസം 1417 പേരുടെ ജീവൻ എടുത്തു മരണമുഖത്ത് നാലാം സ്ഥാനമുറപ്പിച്ച് ഫ്രഞ്ചുകാർ; മരണം ആഞ്ഞടിക്കുന്നത് വൃദ്ധസദനങ്ങളിൽ; പകച്ച് മാറിനിന്ന് സർക്കാർ

ഇറ്റലിയേയും സ്പെയിനിനേയും തോല്പിച്ച് മരണത്തിൽ ഫ്രാൻസിന്റെ കുതിപ്പ്; ഒറ്റ ദിവസം 1417 പേരുടെ ജീവൻ എടുത്തു മരണമുഖത്ത് നാലാം സ്ഥാനമുറപ്പിച്ച് ഫ്രഞ്ചുകാർ; മരണം ആഞ്ഞടിക്കുന്നത് വൃദ്ധസദനങ്ങളിൽ; പകച്ച് മാറിനിന്ന് സർക്കാർ

സ്വന്തം ലേഖകൻ

മേരിക്കയ്ക്ക് പുറകെ പ്രതിദിന മരണസംഖ്യ 1000 കടക്കുന്ന രാജ്യമായി മാറുകയാണ് ഫ്രാൻസ്. ഇന്നലെ കൊറോണബാധമൂലം ഇവിടെ മരിച്ചവരുടെ എണ്ണം 1417. ഇതോടെ മൊത്തം മരണസംഖ്യ 10,869 ആയി ഉയർന്നു. കോവിഡ് 19 മരണങ്ങളുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്ന ഇറ്റലിയിലും സ്പെയിനിലും പക്ഷെ, പ്രതിദിന മരണസംഖ്യ ഒരിക്കലും ആയിരം കടന്നിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് അവിടങ്ങളിൽ ദർശിച്ചതിനേക്കാൾ ഭീകര ദുരന്തമായിരിക്കും ഫ്രാൻസിൽ എന്നുതന്നെയാണ്.

ഏകദേശം 4000 ത്തോളം പുതിയ കൊറോണ ബാധകൾ ഇന്നലെ സ്ഥിരീകരിച്ചതോടെ ഫ്രാൻസിലെ മൊത്തം കൊറോണാ ബാധിതരുടെ എണ്ണം 1 ലക്ഷം കടക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലേതിന് സമാനമായ സ്ഥിതിയാണ് ഫ്രാൻസിലും കാണുന്നത്. ഈ രണ്ട് രാജ്യങ്ങളിൽ മാത്രമാണ് ഇതുവരെ പ്രതിദിന മരണസംഖ്യ 1000 കടന്നതെന്നോർക്കണം. ഇന്നലെ ആശുപത്രികളിൽ മാത്രം 597 പേരാണ് മരിച്ചത്. നഴ്സിങ് ഹോമുകളിൽ മരണപ്പെട്ടവരുടെയും മറ്റിടങ്ങളിൽ മരണപ്പെട്ടവരുടെയും സംഖ്യകൂടി ചേർക്കുമ്പോഴാണ് പ്രതിദിന മരണസംഖ്യ 1000 കടക്കുന്നത്.

വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിനായുള്ള കെയർ ഹോമുകളിൽ ഇതുവരെ 3,237 പേരാണ് മരണമടഞ്ഞത്. ഇത് മൊത്തം മരണസംഖ്യയുടെ 31 ശതമാനം വരും. കഴിഞ്ഞ നാല് ആഴ്‌ച്ചകളിലെ ലോക്ക്ഡൗണിനെ അതിജീവിച്ചും രോഗബാധ തുടരുന്നതാണ് അധികൃതരെ ഏറെ വിഷമിപ്പിക്കുന്നത്. ഗുരുതരമായ രോഗബാധയുള്ളവരുടെ എണ്ണത്തിലുള്ള വർദ്ധനവിന്റെ നിരക്കിൽ കുറവുണ്ട് എന്നതുമാത്രമാണ് ഫ്രാൻസിന് ആശ്വാസമേകുന്ന ഒരു കാര്യം. പുതിയ ഇന്റൻസീവ് കെയറുകൾ അന്വേഷിക്കേണ്ട അടിയന്തര സാഹചര്യം ഇതൊഴിവാക്കുന്നു.

ഔദ്യോഗിക കണക്ക് പ്രകാരം 29,871 പേരാണ് ഇപ്പോൾ കോവിഡ് 19 ചികിത്സക്കായി ആശുപത്രികളിൽ ഉള്ളത്. ഇതിൽ 40 ശതമാനം പാരിസിൽ ആണ് ഉള്ളത്. ഇതേ ഇൽ-ഡി ഫ്രാൻസ് മേഖലതന്നെയാണ് മൊത്തം മരണത്തിന്റെ 37 ശതമാനത്തിനും സാക്ഷ്യം വഹിച്ചതും. യൂറോപ്പിലെ ഏറ്റവും നീണ്ട ലോക്ക്ഡൗൺ രോഗബാധയുടെ വേഗത കുറച്ചുകൊണ്ടുവന്ന ഇറ്റലിയിലെ സ്ഥിതിഗതികൾ ഫ്രാൻസ് സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ ഏപ്രിൽ 15 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ നീക്കം ചെയ്യുവാൻ സാദ്ധ്യതയില്ലെന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് സൂചിപ്പിച്ചത്. ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ് ലോക്ക്ഡൗൺ എങ്കിലും ഇപ്പോൾ സുരക്ഷക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ഇത് കൂടുതൽ കർശനമാക്കുകയും ചെയ്യുകയാണിപ്പോൾ.

പ്രഭാത സവാരിക്കിറങ്ങുന്നവർക്കും കായികാഭ്യാസത്തിനിറങ്ങുന്നവർക്കും 120 യൂറോ വരെ പിഴശിക്ഷ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഇവർ തുടരുകയാണെങ്കിൽ ആറുമാസം വരെ തടവ് ശിക്ഷയും ലഭിക്കാം. ഏപ്രിൽ 8 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാരിസിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ഒരു ഔട്ട് ഡോർ സ്പോർട്സ് ആക്റ്റിവിറ്റികളും അനുവദിക്കില്ലെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ കൊറോണ എപിസെന്റർ ഇപ്പോൾ പാരിസ് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP