Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളോറിഡയിലെ കെനഡി സ്‌പെയ്‌സ് സെന്ററിൽ നിന്നും പറന്നുയർന്നത് മാനവരാശിയുടെ ചരിത്രം തിരുത്തി എഴുതാനുള്ള മഹാദൗത്യം; നാസയും എലോൺ മസ്‌കും ചേർന്നുള്ള ആദ്യ സ്‌പെയ്‌സ് ദൗത്യത്തിന് വിജയകരമായ തുടക്കം; സ്വകാര്യ വാഹനത്തിൽ മനുഷ്യർ ബഹിരാകാശത്തേക്ക് പോവുന്ന നാളുകൾക്ക് തുടക്കമായി; 2011 ൽ സ്പേസ് ഷട്ടിൽ പദ്ധതി നിർത്തിയതിന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ നിന്ന് ആദ്യമായി ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് അമേരിക്ക

ഫ്‌ളോറിഡയിലെ കെനഡി സ്‌പെയ്‌സ് സെന്ററിൽ നിന്നും പറന്നുയർന്നത് മാനവരാശിയുടെ ചരിത്രം തിരുത്തി എഴുതാനുള്ള മഹാദൗത്യം; നാസയും എലോൺ മസ്‌കും ചേർന്നുള്ള ആദ്യ സ്‌പെയ്‌സ് ദൗത്യത്തിന് വിജയകരമായ തുടക്കം; സ്വകാര്യ വാഹനത്തിൽ മനുഷ്യർ ബഹിരാകാശത്തേക്ക് പോവുന്ന നാളുകൾക്ക് തുടക്കമായി; 2011 ൽ സ്പേസ് ഷട്ടിൽ പദ്ധതി നിർത്തിയതിന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ നിന്ന് ആദ്യമായി ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: നാസയുടെ രണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് അമേരിക്കൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ചരിത്രം രചിച്ച് കുതിച്ചുയർന്നു. 'സ്വകാര്യ വാഹനത്തിൽ' ബഹിരാകാശസഞ്ചാരികളെ എത്തിക്കാൻ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്‌ളോറിഡയിലെ കെനഡി സ്‌പെയ്‌സ് സെന്ററിൽ നിന്നും പറന്നുയർന്നത് മാനവരാശിയുടെ ചരിത്രം തിരുത്തി എഴുതാനുള്ള മഹാദൗത്യമാണ്. ഫ്‌ളോറിഡയിലെ കേപ് കനാവറലിലുള്ള കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ നാസയും എലോൺ മസ്‌കിന്റെ സ്പേസ് എക്സും ചേർന്ന് പുതിയ ചരിത്രം കുറിക്കുകയായിരുന്നു.

ശനിയാഴ്ച പ്രാദേശിക സമയം 3.22 ജങ ഓടെ(ഇന്ത്യൻ സമയം 12.53 അങ) ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡിൽനിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ ശാസ്ത്രജ്ഞരായ ഡഗ്ലസ് ഹർളി, റോബർട്ട് ബോബ് ബെങ്കൻ എന്നിവരാണ് സഞ്ചാരികൾ. 19 മണിക്കൂർ കൊണ്ട് ഇവർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തും. ബുധനാഴ്ച വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

2011നുശേഷം റഷ്യയുടെ വാഹനങ്ങളിലായിരുന്നു യു.എസ്. യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയിരുന്നത്. നാസയുടെ മുൻ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള മുതിർന്ന ശാസ്ത്രജ്ഞരാണ് ഹർളിയും ബെങ്കറും. 1961 മുതൽ ഉപയോഗിക്കുന്ന ടിൻ-കാൻ ആസ്ട്രോവാൻ ഉപേക്ഷിച്ച് മസ്‌കിന്റെതന്നെ കമ്പനിയായ ടെസ്ലയുടെ ഇലക്ട്രിക് കാറിലാകും ഇരുവരും വിക്ഷേപണത്തറയിലെത്തുക. സ്പെയ്‌സ് എക്സും ബോയിങ്ങും ചേർന്നാണ് 680 കോടി ഡോളർ ചെലവുള്ള ദൗത്യം നടത്തുന്നത്. ബഹിരാകാശദൗത്യങ്ങൾ സർക്കാർ നിയന്ത്രണത്തിലായിരുന്നെങ്കിലും ചെറുപദ്ധതികളിൽ സ്വകാര്യപങ്കാളിത്തം അനുവദിച്ച് 2010-ൽ ബരാക് ഒബാമയുടെ കാലത്ത് തീരുമാനമായിരുന്നു.

ബുധനാഴ്ച രണ്ട് സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനിരുന്ന ദൗത്യം പതിനേഴ് മിനിറ്റ് മുമ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്ക സ്വന്തം മണ്ണിൽ നിന്ന് ഒരു ബഹിരാകാശ മനുഷ്യ പേടകം വിക്ഷേപിക്കുന്നത്. ബഹിരാകാശ മനുഷ്യ ദൗത്യത്തിൽ സ്വകാര്യ മേഖലയുടെ കടന്നുവരവ് ആഘോഷിക്കുന്ന വിക്ഷേപണമാണിത്. വിക്ഷേപണ റോക്കറ്റും മനുഷ്യ പേടകവും ആവർത്തിച്ച് ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ നേട്ടം. വിക്ഷേപണം വീക്ഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തിയിരുന്നു.

ക്രൂ ഡ്രാഗൺ എന്ന പേടകം 24 നില കെട്ടിടത്തിന്റെ ഉയരമുള്ള ഫാൽക്കൺ - 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.ക്രൂ ഡ്രാഗൺ പേടകം പത്തൊൻപത് മണിക്കൂർ പ്രയാണത്തിന് ശേഷം ശേഷം ഇന്ത്യൻ സമയം ഇന്ന് സന്ധ്യയ്ക്ക് ഏഴ് മണിക്ക് ബഹിരാകാശ നിലയത്തിൽ എത്തും. തുടർന്ന് ഇരുവരും നിലയത്തിൽ പ്രവേശിക്കും. നിലയത്തിൽ ഇപ്പോഴുള്ള മൂന്ന് സഞ്ചാരികൾക്കൊപ്പം ഇവർ മൂന്ന് മാസം വരെ പരീക്ഷണങ്ങളിൽ മുഴുകും. അതിന് ശേഷം സഞ്ചാരികളുമായി തിരിച്ചു വരുന്ന ക്രൂ ഡ്രാഗൺ പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ ലാൻഡ് ചെയ്യും.

കഴിഞ്ഞ ബുധനാഴ്ച ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഉയർന്നു പൊങ്ങുന്നതിന് 20 മിനിറ്റ് മുൻപാണ് ദൗത്യം മാറ്റിവെച്ചത്. കഴിഞ്ഞ ഒൻപതു വർഷക്കാലമായി റഷ്യൻ ബഹിരാകാശ പേടകത്തിലായിരുന്നു സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചിരുന്നത്. 2011 ൽ സ്പേസ് ഷട്ടിൽ പദ്ധതി നിർത്തിയതിന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ നിന്ന് ആദ്യമായാണ് അമേരിക്ക ബഹിരാകാശ നിലയത്തിലേക്ക് ഗവേഷകരെ അയക്കുന്നത്.

ബരാക് ഒബാമയുടെ കാലത്താണ് അമേരിക്കൻ ബഹിരാകാശ യാത്രികരെ വഹിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജൻസിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്. ട്രംപ് ബഹിരാകാശത്ത് അമേരിക്കൻ ആധിപത്യം പുനഃ സ്ഥാപിക്കാനുള്ള തന്റെ തന്ത്രത്തിന്റെ പ്രതീകമായാണ് ഈ പദ്ധതിയെ ചിത്രീകരിക്കുന്നത്. 2024 ഓടെ ചന്ദ്രനിലേക്ക് തിരിച്ചുപോകാൻ അദ്ദേഹം നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2011 മുതലാണ് ബഹിരാകാശ പേടകം നിർമ്മിക്കുന്നതിനായി നാസയും സ്‌പേസ് എക്‌സും തമ്മിൽ കരാറുണ്ടാക്കുന്നത്. സ്പേസ് എക്സിന് 3 ബില്യൺ ഡോളറിലധികം പണം നാസ ഇതിനകം നൽകിക്കഴിഞ്ഞുവെന്നാണ് വാർത്തകൾ.

ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബഹിരാകാശയാത്രികരെയാണ് നാസ ഈ സുപ്രധാന ദൗത്യത്തിന് തിരഞ്ഞെടുത്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. 'ഉറ്റ ചങ്ങാതിയോടൊപ്പം ബഹിരാകാശത്തെക്ക് യാത്ര തിരിക്കാൻ സാധിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന്' ഡഗ്ഗ് ഹർലി പറയുന്നു. ഹർലിയുടെ ഭാര്യ കാരെൻ ന്ഊബർഗ് രണ്ടുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. ഈ വർഷം അവർ നാസയിൽ നിന്ന് വിരമിക്കും. ബോബ് ബെങ്കെന്റെ ഭാര്യ മേഗൻ മക്അർതറും ബഹിരാകാശ വിദഗ്ധയാണ്. 2009 ൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ സേവനമനുഷ്ടിക്കാനാണ് അവർ അവസാനമായി ബഹിരാകാശത്തേക്ക് പോയത്. ഫാൽക്കൺ 9 റോക്കറ്റ് ചാലിച്ചു തുടങ്ങിയ സമയം മുതൽ അവരുടെ പങ്കാളികൾക്ക് അവർ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാനാകും.

ഫാൽക്കൻ 9 എന്ന റോക്കറ്റിന്റെ ചരിത്ര വിക്ഷേപണം നടക്കുന്നത് 2012 മെയ് 22-നാണ്. അന്ന് റോക്കറ്റ് ഐ.എസ്.എസ്.ഇ-ലേക്ക് 1000 പൗണ്ട് ഭാരം വരുന്ന സപ്ല്യ്കൾ എത്തിച്ചു. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് നിർമ്മിക്കുക എന്നതായിരുന്നു സ്‌പേസ് എക്‌സിന്റെ പ്രധാന ലക്ഷ്യം. 2015 ഡിസംബർ 21-ന് സ്പേസ് എക്‌സ് വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം, വിക്ഷേപണം നടത്തിയ സ്ഥലത്ത് തന്നെ കേടുപാടൊന്നും കൂടാതെ കുത്തനെ തിരിച്ചിറക്കി. ഏപ്രിൽ 8, 2016 -ന് മറ്റൊരു പരീക്ഷണത്തിൽ ഇത്തരത്തിൽ വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം കടലിൽ നിർത്തിയിട്ട ഒരു ഡ്രോൺ പ്ലാറ്റ്‌ഫോമിൽ കുത്തനെ തിരികെയിറക്കാനും കമ്പനിക്ക് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP