Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നിട്ടും പാഠം പഠിക്കാതെ അമേരിക്കൻ പൊലീസ് ക്രൂരത തുടരുന്നു; സമരക്കാരെ മർദിച്ച രണ്ടു പൊലീസുകാരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ആക്കിയപ്പോൾ കവചം ഒരുക്കാൻ അവധിയെടുത്ത് അനേകം പൊലീസുകാർ കോടതി വളപ്പിൽ; വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് ഒരുങ്ങി കറുത്തവർ; ജോർജ് ഫ്ലോയ്ഡ് പ്രതിഷേധം കനൽ കെടാതെ മുമ്പോട്ട്

എന്നിട്ടും പാഠം പഠിക്കാതെ അമേരിക്കൻ പൊലീസ് ക്രൂരത തുടരുന്നു; സമരക്കാരെ മർദിച്ച രണ്ടു പൊലീസുകാരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ആക്കിയപ്പോൾ കവചം ഒരുക്കാൻ അവധിയെടുത്ത് അനേകം പൊലീസുകാർ കോടതി വളപ്പിൽ; വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് ഒരുങ്ങി കറുത്തവർ; ജോർജ് ഫ്ലോയ്ഡ് പ്രതിഷേധം കനൽ കെടാതെ മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കാനിറങ്ങിയവരെ മർദിച്ച ബഫലോ പൊലീസ് ഡിപ്പാർട്ട്മെന്റിലെ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ അവരോട് അനുഭാവം പുലർത്തി കവചം ഒരുക്കാൻ അവധിയെടുത്ത് അനേകം പൊലീസുകാർ കോടതി വളപ്പിൽ ഒത്ത് കൂടിയെന്ന് റിപ്പോർട്ട്. ആരോൺ ടോർഗാൽസ്‌കി, റോബർട്ട് മാക്കാബെ എന്നീ പൊലീസുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്തരത്തിൽ നിരവധി പൊലീസുകാർ കോടതിപരിസരത്ത് തടിച്ച് കൂടിയിരുന്നത്.

75 വയസുള്ള മാർട്ടിൻ ഗുഗിനോ എന്ന പ്രതിഷേധക്കാരൻ സമാധാനപരമായി പ്രതിഷേധം നടത്തുമ്പോൾ ഇയാൾ അടക്കമുള്ള നിരവധി സമരക്കാരെ മർദിച്ചുവെന്ന കുറ്റത്തിനാണ് രണ്ട് പൊലീസുകാരെയും കോടതി കയറ്റിയിരിക്കുന്നത്. ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ നിന്നും പാഠം പഠിക്കാതെ അമേരിക്കൻ പൊലീസ് ക്രൂരത തുടരുന്നുവെന്ന് തന്നെയാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ആക്രമണം നടത്തിയതിന്റെ പേരിൽ ഈ രണ്ട് പൊലീസുകാർക്ക് മേൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഇതിനിടെ വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് ഒരുങ്ങി കറുത്തവർ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയുമാണ്. ചുരുക്കിപ്പറഞ്ഞാൽ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധം കനൽ കെടാതെ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ഈ രണ്ട് പൊലീസുകാരുടെ മർദനമേറ്റ മാർട്ടിൻ ഗുഗിനോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണിപ്പോൾ. ഈ രണ്ട് പൊലീസുകാരെയും നേരിട്ട് കോടതിയിൽ ഹാജരാക്കാതെ വെർച്വൽ ഹിയറിംഗിന് വിധേയരാക്കുകയായിരുന്നു. ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

വിചാരണക്ക് ശേഷം ഇവരെ ജാമ്യമില്ലാതെ മോചിപ്പിക്കുകയും ജൂലൈ 20ന് കോടതിയിൽ വീണ്ടും ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഇവർ വിചാരണക്ക് ശേഷം പുറത്തേക്ക് വരുമ്പോൾ പുറത്ത് കൂടി നിന്ന നിരവധി പൊലീസുകാർ നായക പരിവേഷത്തോടെ ഇവരെ ആർപ്പ് വിളികളോടെയാണ് സ്വാഗതം ചെയ്തിരുന്നത്.

ഈ രണ്ട് പൊലീസുകാരും അതിർത്തി മറി കടന്നുവെന്നും നിയമം ലംഘിച്ചുവെന്നുമാണ് വിചാരണക്കിടെ കോടതി വിലയിരുത്തിയിരിക്കുന്നത്. ഇത് വളരെ ദൗർഭാഗ്യകരമായ സംഭവമാണെന്നാണ് ശനിയാഴ്ച ഇവർക്ക് മേൽ ചുമത്തിയ ചാർജുകൾ വെളിപ്പെടുത്താനായുള്ള പ്രസ്‌കോൺഫറൻസിൽ വച്ച് ഡിഎ ജോൺ ഫ്ലൈൻ അഭിപ്രായപ്പെട്ടത്.

അതിനിടെ ഫ്ലോയ്ഡിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധം യുഎസിൽ ദിവസം തോറും ശക്തിപ്പെട്ട് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇന്നലെ പ്രതിഷേധക്കാരെ ഭയന്ന് റയട്ട് ഗിയറിലുള്ള പൊലീസുകാർ വൈറ്റ് ഹൗസിനെ സംരക്ഷി്ക്കാൻ വലയം ചെയ്തിരുന്നു.

ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഏറ്റവും വലിയ പ്രതിഷേധത്തെ നേരിടാൻ വാഷിങ്ടൺ ഡിസി തയ്യാറെടുത്ത് വരുകയാണെന്നും റിപ്പോർട്ടുണ്ട്. ഈ മഹാ പ്രതിഷേധത്തിൽ ഭാഗഭാക്കാകുന്നതിനായി ലക്ഷക്കണക്കിന് പേരോട് തലസ്ഥാനത്തെത്തുവാനാണ് ആക്ടിവിസ്റ്റുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.രാജ്യത്ത് ഇന്നലെ തുടർച്ചയായി 12ാം ദിവസമായിരുന്നു ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

പൊലീസ് വ്യക്തമായ വംശീയ അജണ്ടയോടെയാണ് പെരുമാറുന്നതെന്ന് പ്രതിഷേധക്കാർ ആവർത്തിച്ച് എടുത്ത് കാട്ടിയിരുന്നു.യുഎസിലെ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് പേർ ഭാഗഭാക്കാകുന്ന പ്രതിഷേധങ്ങളാണ് ദിവസവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP