Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രീതിക്ക് വിനയായത് ഗോലാൻകുന്ന് സന്ദർശിച്ച് ഇസ്രയേലിന് പിന്തുണ അറിയിച്ചത്; പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും കണ്ടത് ഒറ്റയ്ക്ക്: മോദിയുടെ നാട്ടുകാരിയായ ബ്രിട്ടീഷ് മന്ത്രിയുടെ പണി തെറിച്ചത് ഇങ്ങനെ

പ്രീതിക്ക് വിനയായത് ഗോലാൻകുന്ന് സന്ദർശിച്ച് ഇസ്രയേലിന് പിന്തുണ അറിയിച്ചത്; പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും കണ്ടത് ഒറ്റയ്ക്ക്: മോദിയുടെ നാട്ടുകാരിയായ ബ്രിട്ടീഷ് മന്ത്രിയുടെ പണി തെറിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

ലണ്ടൻ: ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ അനേകം ഇന്ത്യാക്കാരുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം അവിടങ്ങളിൽ ഒക്കെ ഉണ്ടായ വിദേശ വിരുദ്ധ വികാരത്തിൽ അനേകം പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നിരവധി ഇന്ത്യക്കാർ ആഫ്രിക്കയിൽ നിന്നും ബ്രിട്ടണിലേക്ക് പോയി. അവർക്കെല്ലാം ബ്രിട്ടീഷ് പൗരത്വം നൽകിയാണ് ബ്രിട്ടൺ സുരക്ഷ ഉറപ്പു വരുത്തിയത്.

അങ്ങനെ 1960 കളിൽ ഉഗാണ്ടയിൽ നിന്നും യുകെയിൽ എത്തിയ ഗുജറാത്തി കുടംബത്തിൽ ആണ് പ്രീതി ജനിച്ചത്. സുന്ദരിയും മിടുക്കിയുമായ ഈ ഗുജറാത്തി പെൺകുട്ടി പഠന ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങുകയും അതിവേഗം വളരുകയുമായിരുന്നു. 2010 ൽ ആദ്യം തെരഞ്ഞെടുപ്പ് ജയിച്ച പ്രീതി രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ ഡേവിഡ് കാമറോണിന്റെ മന്ത്രിസഭയിൽ ഇടം പിടിച്ചു. കഴിഞ്ഞ വർഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലും ജയിച്ച പ്രീതി തെരേസ മേയുടെ കാബിനെറ്റിൽ ഇടം പിടിച്ചത് സാക്ഷാൽ നരേന്ദ്ര മോദിയുടെ അടുപ്പക്കാരി എന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ്.

ഗവൺമെന്റിന്റെ അനുവാദമില്ലാതെ ഇസ്രയേൽ നേതൃത്വവുമായി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പ്രീതി ചർച്ച നടത്തിയെന്ന് വെളിപ്പെടുകയും ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കടുത്ത വിമർശനങ്ങളുണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് തെരേസ പ്രീതിയെ വിളിച്ച് ശക്തമായി താക്കീത് നൽകി വിടുകയായിരുന്നു. തുടർന്ന് പ്രീതി തെരേസയോട് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടുവെന്നും വാർത്തകളുണ്ടായിരുന്നു. ഇതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നാൽ സെപ്റ്റംബറിലും പ്രീതി ഇത്തരം അനൗദ്യോഗിക കൂടിക്കാഴ്ചകൾ ഇസ്രയേലി അധികൃതരുമായി നടത്തിയെന്ന് വ്യക്തമായതോടെ പ്രീതിക്കെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും ശക്തമായി തിരിയുകയായിരുന്നു.

ഇസ്രയേലിലേക്ക് നടത്തിയ ഒരു ഫാമിലി ഹോളിഡേ ട്രിപ്പിനിടെയായിരുന്നു പ്രീതി പ്രോട്ടോക്കോൾ ലംഘിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തരത്തിൽ പ്രഖ്യാപിക്കാത്ത കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്ന കാര്യം പ്രീതി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 13നും 25നും ഇടയിൽ ഇസ്രയേൽ സന്ദർശിച്ചപ്പോൾ പ്രീതി അവിടുത്തെ ഡസൻ കണക്കിന് മുതിർന്ന രാഷ്ട്രീയക്കാരെയും ഒഫീഷ്യലുകളെയും കണ്ടിരുന്നു. ഇതിൽ നെതന്യാഹുവും ഉൾപ്പെടുന്നു.

ഈ യാത്രയിൽ ടോറി പീറായ ലോർഡ് പോളാക്ക് അവരെ പിന്തുടർന്നിരുന്നു. എന്നാൽ ഇത്തരം കൂടിക്കാഴ്ചകൾ യുകെ ഗവൺമെന്റിന്റെ അറിവോടെ അല്ലായിരുന്നു. പ്രീതി ഗോലാൻ കുന്നിലെ ഇസ്രയേലി മിലിട്ടറി ഫീൽഡ് ഹോസ്പിറ്റൽ സന്ദർശിച്ചത് ഈ അവസരതത്തിലായിരുന്നു. ബ്രിട്ടൻ അംഗീകരിക്കാത്ത തർക്കപ്രദേശമാണിത്. തുടർന്ന് സെപ്റ്റംബർ 7ന് പ്രീതി ഇസ്രയേലി മിനിസ്റ്റർ ഫോർ പബ്ലിക്ക് സെക്യൂരിറ്റി ആയ ഗിലാഡ് എർഡനെ കണ്ട് ചർച്ച നടത്തിയിരുന്നു. സെപ്റ്റംബർ 18ന് അവർ ഇസ്രയേലി ഫോറിൻ മിനിസ്ട്രി തലവനായ യുവാൽ റോട്ടെമുമായി കൂടിക്കാഴ്ച നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. ന്യൂയോർക്കിൽ വച്ച് യുഎൻ ജനറൽ അസംബ്ലി നടക്കുമ്പോഴായിരുന്നു അത്. താൻ ഇസ്രയേലി മിനിസ്റ്റർമാർ, ഒഫീഷ്യലുകൾ, ബിസിനസുകാർ, ചാരിറ്റി ബോസുമാർ തുടങ്ങിയവരുമായി 12 രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയെന്ന് പ്രീതി തന്നെ തിങ്കളാഴ്ച സമ്മതിച്ചിരുന്നു.

വളരെ എളിയനിലയിൽ നിന്നും തുടങ്ങി രാജ്യത്തെ ഉന്നതപദവികളിലെത്തി വിജയഗാഥയാണ് പ്രീതി പട്ടേലിനുള്ളത്. 1972 മാർച്ച് 29ന് റുയിസ്ലിപ്പിലെ സൗത്ത് ഹാരോയിലാണ് അവർ ജനിച്ചത്. 1960കളിൽ പ്രീതിയുടെ മാതാപിതാക്കൾ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലേക്കായിരുന്നു കുടിയേറിയിരുന്നത്. വാട്ട്ഫോർഡ് ഗ്രാമൽ സ്‌കൂളിലെ പഠനത്തിന് ശേഷം കീലെ യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സ് പഠിച്ചു. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് എസെക്സിൽ നിന്നായിരുന്നു പിജി ചെയ്തത്.കൺസർവേറ്റീവ് പ്രധാനമന്ത്രിയായിരുന്നു മാർഗററ്റ് താച്ചറായിരുന്നു പ്രീതിയുടെ മാതൃകാ നേതാവ്.

ഗ്രാജ്വേഷന് ശേഷം കൺസർവേറ്റീവ് സെൻട്രൽ ഓഫീസിലേക്ക് പ്രീതി നിയമിക്കപ്പെട്ടു. തുടർന്ന് റഫറണ്ടം പാർട്ടിയിലേക് പ്രീതി ചുവട് മാറി. എന്നാൽ 1997ൽ പ്രീതി വീണ്ടും കോൺസർവേറ്റീവ് പാർട്ടിയിൽ തിരിച്ചെത്തി. പുതിയ നേതാവായ വില്യം ഹാഗുവിന്റെ പ്രസ് ഓഫീസിൽ ജോലലി ചെയ്യാൻ പ്രീതിക്ക് അവസരം ലഭിച്ചു. തുടർന്ന് കുറച്ച് കാലത്തിന് ശേഷം അവർ വെബെർ ഷാൻഡ് വിക്ക് എന്ന പബ്ലിക്ക് റിലേഷൻസ് കൺസൾട്ടൻസിയിൽ ജോലി ചെയ്യാൻ പോയി. തുടർന്ന് 2005ലെ പൊതു തെരഞ്ഞെടുപ്പിൽ നോട്ടിങ്ഹാം നോർത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2010ൽ കാമറോണിൻെ പിന്തുണയോടെ പട്ടേൽ സജീവ രാഷ്ട്രീയത്തിലെത്തുകകയും പടിപടിയായി ഉയരുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP