Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓവർടേക്ക് ചെയ്ത് വന്ന ജഡ്ജിയുടെ കാർ വടക്കാഞ്ചേരി സ്വദേശിയുടെ കാറിൽ ഉരസിയ ശേഷം നിർത്താതെ പോയി; ചോദ്യം ചെയ്തപ്പോൾ നീ പൊലീസിനേയോ പട്ടാളത്തേയോ വിളിക്ക് എന്ന് ആക്രോശിച്ച് ജഡ്ജിയുടെ ഡ്രൈവർ: കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങിയ കുടുംബത്തെ ചോദ്യംചെയ്യാൻ വിളിച്ചുകയറ്റിയത് മൂന്ന് പൊലീസ് സ്‌റ്റേഷനുകളിൽ: ആറുമണിക്കൂറോളം നിർത്തിയ ശേഷം ഒടുവിൽ കേസ് എടുക്കാതെ വിട്ടയച്ചു; സംഭവത്തിനെതിരെ കുടുംബം നിയമനടപടിക്ക്

ഓവർടേക്ക് ചെയ്ത് വന്ന ജഡ്ജിയുടെ കാർ വടക്കാഞ്ചേരി സ്വദേശിയുടെ കാറിൽ ഉരസിയ ശേഷം നിർത്താതെ പോയി; ചോദ്യം ചെയ്തപ്പോൾ നീ പൊലീസിനേയോ പട്ടാളത്തേയോ വിളിക്ക് എന്ന് ആക്രോശിച്ച് ജഡ്ജിയുടെ ഡ്രൈവർ: കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങിയ കുടുംബത്തെ ചോദ്യംചെയ്യാൻ വിളിച്ചുകയറ്റിയത് മൂന്ന് പൊലീസ് സ്‌റ്റേഷനുകളിൽ: ആറുമണിക്കൂറോളം നിർത്തിയ ശേഷം ഒടുവിൽ കേസ് എടുക്കാതെ വിട്ടയച്ചു; സംഭവത്തിനെതിരെ കുടുംബം നിയമനടപടിക്ക്

ആലുവ: ഓവർടേക്ക് ചെയ്ത് പാഞ്ഞുപോയ ജഡ്ജിയുടെ കാർ തങ്ങളുടെ കാറിൽ ഉരസിയത് ചോദ്യം ചെയ്ത വടക്കാഞ്ചേരി സ്വദേശിക്കും കുടുംബത്തിനും ഇന്നലെ രാത്രി നേരിടേണ്ടി വന്നത് കടുത്ത പീഡനം. കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങുന്ന ആറംഗ കുടുംബത്തെ ഇക്കാരണത്താൽ ഇന്നലെ മൂന്ന് പൊലീസ് സ്‌റ്റേഷനുകളിലായി തടഞ്ഞു വെച്ചത് ആറു മണിക്കൂറിലേറെ. ഒടുവിൽ പെറ്റികേസ് പോലും ഇല്ലാതെ കുടുംബത്തെ വിട്ടയച്ചു.

ഇന്നലെ രാവിലെയാണ് വടക്കഞ്ചേരി സ്വദേശി നിഥിനും, രണ്ടുവയസുകാരി മകളും, വൃക്കരോഗിയായ അച്ഛനും അടങ്ങുന്ന ആറംഗ കുടുംബം എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ദേശീയപാതയിൽ കൊരട്ടിക്ക് അടുത്തുവച്ച് ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്ത കാർ, നിഥിനും കുടുംബവും യാത്ര ചെയ്ത കാറിൽ ഉരസുകയും നിർത്താതെ പോകുകയും ആയിരുന്നു.

അടുത്ത സിഗ്നലിൽ വച്ച്, കാർ ഉരസിയിട്ട് നിർത്താതെ പോയതെന്തെന്ന നിഥിന്റെ ഒരു ചോദ്യമാണ് ആറ് മണിക്കൂറിലേറെ നേരം മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി ഇവരെ പിടിച്ചുവയ്ക്കാൻ ഇടയാക്കിയത്. കെ എൽ 07, ഇഒ 8485 എന്ന കാറിൽ ജില്ലാ ജഡ്ജി എന്ന ബോർഡ് ഉണ്ടായിരുന്നു. തൃശൂർ, എറണാകുളം ജില്ലകളിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായാണ് വടക്കഞ്ചേരി സ്വദേശിയെയും ആറംഗ കുടുംബത്തെയും തടഞ്ഞുവച്ചത്. ജഡ്ജിയുടെ നിർദ്ദേശപ്രകാരം ആയിരുന്നു തടഞ്ഞുവയ്ക്കൽ എന്നാണ് റിപ്പോർട്ട്.

കുടുംബം സഞ്ചരിക്കുന്ന വാഹനം പെറ്റിക്കേസിൽ പെട്ടാലും തടഞ്ഞുവയ്ക്കരുതെന്നും, ഡ്രൈവറുടെ നിയമലംഘനത്തിന് സ്ത്രീകളേയും കുട്ടികളേയും സ്റ്റേഷനിൽ കൊണ്ടുപോകരുതെന്നും ഡിജിപിയുടെ നിർദ്ദേശം ഉള്ളപ്പോഴാണ് ഒരു കുടുംബത്തെ ആറ് മണിക്കൂറുകളോളം പൊലീസുകാർ വലച്ചത്.

സംഭവം എല്ലാം നടക്കുമ്പോൾ കാറിന്റെ പിൻസീറ്റിൽ ജഡ്ജിയും ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ സംസാരിക്കാൻ തയ്യാറായില്ല. ഹൈവേ പൊലീസ് വന്നിട്ട് പ്രശ്‌നം പരിഹരിക്കാം എന്ന് താൻ പറഞ്ഞെങ്കിലും, നീ പൊലീസിനേയോ, പട്ടാളത്തേയോ വിളിക്ക് എന്ന് പറഞ്ഞ് ജഡ്ജിയുടെ ഡ്രൈവർ കാറെടുത്ത് പോവുകയായിരുന്നുവെന്ന് നിധിൻ പറഞ്ഞു. എന്നാൽ പതിനൊന്നരയോടെ തോട്ടയ്ക്കാട്ടുകരയിൽ വെച്ച് കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ആലുവ ട്രാഫിക് പൊലീസ് പിടികൂടി.

തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പൊലീസ് കുടുംൃംബാംഗങ്ങളേയും കൂട്ടി കാർ ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്നും പന്ത്രണ്ടരയോടെ ചാലക്കുടി പൊലീസ് സ്റ്റേഷനിലേക്ക് കുടുംബത്തെ അയച്ചു. ഇവിടെ മണിക്കൂറുകളോളം നിന്നു കഴിഞ്ഞപ്പോൾ കൊരട്ടി സ്റ്റേഷനിലേക്ക് പോകുവാനായി അടുത്ത നിർദ്ദേശം. എന്നാൽ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചപ്പോൾ മൂന്ന് സ്റ്റേഷനിലെ പൊലീസുകാർക്കും പറയാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ഒടുവിൽ ആറ് മണിയോടെ ഒരു കേസും ചാർജ് ചെയ്യാതെയാണ് കുടുംബത്തെ പൊലീസ് സ്റ്റേനിൽ നിന്ന് പറഞ്ഞു വിട്ടത്.

ഒരു തെറ്റും ചെയ്യാത പൊലീസ് സ്‌റ്റേഷനുകൾ കയറി ഇറങ്ങിയപ്പോൾ വൃക്കരോഗിയായ നിഥിന്റഎ പിതാവ് അവശനായി. വാഹനം ഇടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനാൽ ആണ് കാറും അതിൽ ഉള്ളവരെയും പിടികൂടാൻ നിർദ്ദേശം നൽകിയതെന്നും, വിളിച്ചു പറഞ്ഞത് ജഡ്ജി ആണെന്നും ഏത് ജഡ്ജി ആണെന്ന് അറിയില്ലെന്നമാണ് എറണാകുളം റൂറൽ എസ്‌പി നൽകുന്ന വിശദീകരണം. സംഭവത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP