Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലകോട്ടിൽ ഇന്ത്യ എത്ര കെട്ടിടങ്ങൾ തകർത്തു; ഒരു കൊല്ലം മുമ്പത്തെയും ഇന്നലത്തെയും പ്രദേശത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വാർത്താ ഏജൻസി; ഒരു കെട്ടിടവും തകർന്നില്ലെന്നും ചുറ്റുമുള്ള പൈന്മരക്കാടിന് നാശം വന്നില്ലെന്നും റിപ്പോർട്ട്; ഇന്ത്യയുടെ പുൽവാമയ്ക്കുള്ള പകരം വീട്ടൽ ഇപ്പോഴും ചർച്ചയാക്കി ലോക മാധ്യമങ്ങൾ; മൃതദേഹങ്ങൾ നേരം പുലരുംമുമ്പ് കടത്തിയെന്ന റിപ്പോർട്ടിനൊപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ബാലകോട്ടിൽ ഇന്ത്യ എത്ര കെട്ടിടങ്ങൾ തകർത്തു; ഒരു കൊല്ലം മുമ്പത്തെയും ഇന്നലത്തെയും പ്രദേശത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വാർത്താ ഏജൻസി; ഒരു കെട്ടിടവും തകർന്നില്ലെന്നും ചുറ്റുമുള്ള പൈന്മരക്കാടിന് നാശം വന്നില്ലെന്നും റിപ്പോർട്ട്; ഇന്ത്യയുടെ പുൽവാമയ്ക്കുള്ള പകരം വീട്ടൽ ഇപ്പോഴും ചർച്ചയാക്കി ലോക മാധ്യമങ്ങൾ; മൃതദേഹങ്ങൾ നേരം പുലരുംമുമ്പ് കടത്തിയെന്ന റിപ്പോർട്ടിനൊപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജയ്‌ഷെ തീവ്രവാദികളെ ഇന്ത്യ ശക്തമായ വ്യോമാക്രമണത്തിലടെ കൊലപ്പെടുത്തിയോ? അതോ ഇത് വെറും ഇലക്ഷൻ സ്റ്റണ്ട് മാത്രമായിരുന്നോ? ഇപ്പാൾ പാക്കിസ്ഥാൻ ആരോപിക്കുന്നതിനൊപ്പം ലോകമെമ്പാടും ചർച്ചയായ വിഷയത്തിൽ ഇന്ന് പുതിയൊരു റിപ്പോർട്ട് പുറത്തുവരുന്നു. ലോകപ്രശസ്ത വാർത്താ ഏജൻസിയായ അസോസിയേറ്റഡ് ഫ്രീ പ്രസ് അഥവാ എഎഫ്‌പിയാണ് ബാലാകോട്ടിന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ പുറത്തുവിട്ട് വിഷയം ചർച്ചയ്ക്ക് വച്ചിരിക്കുന്നത്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇതൊരു രാഷ്ട്രീയ പ്രചരണ തന്ത്രമായി ബിജെപി ഉയർത്തിക്കാട്ടുന്നു. പ്രതിരോധിക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് ഒരു അന്താരാഷ്ട്ര മാധ്യമ ഏജൻസി തന്നെ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതുപ്രകാരം ബാലാ കോട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിലൂടെ ഒരു നാശവും കെട്ടിടങ്ങൾക്ക് വന്നിട്ടില്ലെന്നാണ് വാർത്താ ഏജൻസി പറയുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിലും ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനും ഉപഗ്രഹ ക്യാമറകൾ പകർത്തിയ ദൃശ്യം വച്ചാണ് ഈ വിലയിരുത്തൽ നടത്തിയിട്ടുള്ളത്. എന്നാൽ ആക്രമണം നടന്നതിന് പിന്നാലെ അവിടെയെത്തിയ വാർത്താ ഏജൻസിയെ ക്യാമ്പിന് തൊട്ടു മുന്നിൽ തടഞ്ഞുവെന്നും അകത്തുകടന്ന് ദൃശ്യങ്ങൾ എടുക്കുന്നതിൽ നിന്ന് വിലക്കിയെന്നും ആണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഏതായാലും ലോക മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായിരക്കുകയാണ് ഇപ്പോൾ.

വടക്കുകിഴക്കൻ പാക്കിസ്ഥാനിൽ ജയ്ഷ് ഈ മുഹമ്മദ് (ജെഇഎം) നടത്തിയ ഒരു മത സ്‌കൂൾ ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്നും ഇന്ത്യ അവകാശപ്പെടുന്നതുപോലെ യുദ്ധവിമാനങ്ങൾ ആക്രമണംനടത്തിയതായും കുറേ ഭീകരരെ കൊന്നതായി കാണുന്നില്ലെന്നുമാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്.

പ്‌ളാനെറ്റ് ലാബ് എന്ന അന്താരാഷ്ട്ര ഏജൻസിയെ ഉദ്ധരിച്ചാണ് അവരുടെ ചിത്രങ്ങൾ സഹിതം റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. സാൻഫ്രാൻസിസ്‌കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്ററാണ് പ്‌ളാനെറ്റ് ലാബ്‌സ്. എയർസ്‌ട്രൈക്ക് നടന്നതിന് ആറു ദിവസം കഴിഞ്ഞ് മാർച്ച് നാലിന് ഉള്ള ദൃശ്യങ്ങളിലും അവിടെ കുറഞ്ഞത് ആറ് കെട്ടിടങ്ങളെങ്കിലും ഇപ്പോഴും ഉണ്ടെന്നാണ് ചിത്രങ്ങളിലൂടെ സ്ഥാപിക്കുന്നത്.

പക്ഷേ, അതേസമയം കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പ്‌ളാനെറ്റ് ലാബ് ലഭ്യമാക്കിയ ദൃശ്യങ്ങളിൽ കുറഞ്ഞത് 72 സെ. മീ വലുപ്പത്തിലെങ്കിലും ദൃശ്യങ്ങളിൽ കെട്ടിടങ്ങൾ കാണാം. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഉണ്ടായിരുന്ന അതേ അവസ്ഥയിൽ കെട്ടിടങ്ങൾ ഇപ്പോഴും നിൽക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെട്ടിടങ്ങൾ തകർന്നതായി കാണുന്നില്ല. മേൽക്കൂരകളും വീണിട്ടില്ല. ചുറ്റും മരങ്ങളും വീണതായി കാണുന്നില്ല - റിപ്പോർട്ടിൽ പറയുന്നു. ഒരു വ്യോമാക്രമണം നടന്നതിന്റെ ലക്ഷണങ്ങളിലെന്ന് പറഞ്ഞുകൊണ്ടാണ് റിപ്പോർട്ട്.

ഇന്ത്യ കഴിഞ്ഞമാസം 26നാണ് പാക്കിസ്ഥാനിൽ ജയ്‌ഷെ കേന്ദ്രത്തിലേക്ക് വ്യോമാക്രമണം നടത്തുന്നത്. ഉദ്ദേശിച്ച ലക്ഷ്യം ഭേദിച്ചുവെന്നും എല്ലാം തകർത്തുവെന്നും വൻ വിജയമായിരുന്നു ആക്രമണം എന്നും ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തരത്തിൽ ആക്രമണം നടന്നതിന്റെ തെളിവുകൾ പുറത്തുവരാത്തത് പിന്നീട് ചർച്ചയായി. മുന്നൂറോളം തീവ്രവാദികളും കമാൻഡർമാരും നേതാക്കളും കൊല്ലപ്പെട്ടുവെന്ന് കരുതുന്നതായാണ് ഇന്ത്യൻ സൈനിക നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ ഇതിന്റെ തെളിവുകൾ സർക്കാർ പുറത്തുവിടുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.

പാക്കിസ്ഥാന്റെ ആംബുലൻസുകൾ ഈ മേഖലയിൽ ആക്രമണം നടന്ന അന്ന് പുലർച്ചെ വന്നുപോയെന്നും മൃതദേഹങ്ങൾ കടത്തിയെന്നും എല്ലാം വാർത്തകൾ വന്നു. പക്ഷേ, ഇക്കാര്യത്തിലൊന്നും ഇന്ത്യൻ സർക്കാർ സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് സാറ്റലൈറ്റ് ചിത്രങ്ങളുമായി പുതിയ റിപ്പോർട്ട് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP