Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അദ്ഭുതം കാട്ടുന്ന നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളൻ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ; കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ദേശീയ പൈതൃക കേന്ദ്രവും; നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്ത സിയോർ ചർച്ച്; പിന്നെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളും; സ്‌ഫോടന കേന്ദ്രങ്ങൾ തെരഞ്ഞെടുത്തത് അന്താരാഷ്ട്ര ശ്രദ്ധ നേടാൻ കഴിയും വിധം; ഇന്ത്യയ്ക്ക് സംശയം ഐഎസിനെ; ചാവേറെത്തിയ വഴി തേടി 'കറുത്ത ഈസ്റ്ററിലെ' വില്ലനെ കണ്ടെത്താൻ ശ്രീലങ്കൻ അന്വേഷണം

അദ്ഭുതം കാട്ടുന്ന നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളൻ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ; കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ദേശീയ പൈതൃക കേന്ദ്രവും; നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്ത സിയോർ ചർച്ച്; പിന്നെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളും; സ്‌ഫോടന കേന്ദ്രങ്ങൾ തെരഞ്ഞെടുത്തത് അന്താരാഷ്ട്ര ശ്രദ്ധ നേടാൻ കഴിയും വിധം; ഇന്ത്യയ്ക്ക് സംശയം ഐഎസിനെ; ചാവേറെത്തിയ വഴി തേടി 'കറുത്ത ഈസ്റ്ററിലെ' വില്ലനെ കണ്ടെത്താൻ ശ്രീലങ്കൻ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: കറുത്ത ഈസ്റ്ററൊരുക്കാൻ അക്രമികൾ തെരഞ്ഞെടുത്തതുകൊച്ചിക്കാടെ, കാതന, ബാട്ടിക്കലോവ എന്നിവിടങ്ങളിലെ മൂന്നു പള്ളികൾ. ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള ശ്രീലങ്കയിലെ പള്ളികളാണ് ആക്രമത്തിൽ തകരുന്നത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവയിലെ സിയോൺ ചർച്ച് എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. കറുത്ത ഈസ്റ്റർ ലങ്കയ്ക്ക് നൽകുന്ന തീര ദുഃഖമാണ്. ഇതിനൊപ്പം ഏറെ വിശ്വാസികളെ ആകർഷിക്കുന്ന ആരാധനാലയങ്ങളാണ് തകർന്നതും.

കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളൻ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവർത്തിക്കുന്നതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ വിശ്വാസികളെ ആകർഷിക്കുന്നതാണ് സിയോർ ചർച്ച്. അങ്ങനെ ലങ്കയിലെ ക്രൈസ്തവ വിശ്വാസികൾ പ്രാധാന്യത്തോടെ കാണുന്നിടങ്ങളെയാണ് ഭീകരർ ലക്ഷ്യമിടുന്നത്.

സ്‌ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്താണ്. ടൂറിസത്തിലൂടെ സംമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താനുള്ള ശ്രമത്തിലായിരുന്നു ശ്രീലങ്കൻ സർക്കാർ. ഇതിന് വിഘാതമുണ്ടാക്കുയെന്ന ലക്ഷ്യത്തോടെയാണ് വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനങ്ങൾ നടന്നത്. ഇതോടെ ശ്രീലങ്ക സുരക്ഷിതമല്ലെന്ന സന്ദേശം പുറം ലോകത്തിന് നൽകുകയാണ് അക്രമികളുടെ ലക്ഷ്യം. തമിഴ് പുലികൾ ഇല്ലാതായതോടെ ലങ്കയിൽ ജനജീവിതം സാധാരണ നിലയിലെത്തിയിരുന്നു. ഇതോടെയാണ് കടൽ ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് വിനോദ സഞ്ചാരത്തിന്റെ പുതു വഴികളിലൂടെ ശ്രീലങ്ക മുന്നോട്ട് പോയത്.

ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്‌ഫോടനം. രണ്ടു പള്ളികളിൽ നിരവധി തവണ സ്‌ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനമൺ ഗ്രാൻഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് സ്‌ഫോടനമുണ്ടായത്. ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്‌ഫോടനങ്ങൾ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് ശ്രീലങ്കൻ സർക്കാർ സംശയിക്കുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ഭീകരാക്രമണത്തിന്റെ സ്വഭാവം പരിശോധിച്ച് വരുകയാണ്. പ്രധാന നഗരങ്ങളിൽ വലിയ വിഭാഗം ജനങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ. ഇതെല്ലാം നോക്കുമ്പോൾ ഇതിന് ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണങ്ങളുമായി സമാനതയുണ്ട്. ശ്രീലങ്ക ഗവൺമെന്റുമായി സഹകരിച്ച് ഇന്ത്യ ഇന്റലിജൻസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഫോറൻസിക് പരിശോധനയിലൂടെ ഉപയോഗിച്ച സ്ഫോടക വസ്തു, ഡിറ്റണേറ്റർ, മറ്റ് വിശദ വിവരങ്ങൾ എന്നിവയെല്ലാം കൂടുതൽ വ്യക്തമാകും. അന്താരാഷ്ട്ര ശ്രദ്ധ നേടാൻ കഴിയും വിധമാണ് ആക്രമണ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഐഎസ് മൊഡ്യൂളുകളെ പിടികൂടാനായി എൻഐഎ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചാവേർ ആക്രമണത്തിനായി ഇന്ത്യയിൽ നിന്നും ഇൻഡോനേഷ്യയിൽ നിന്നുമുള്ള യുവാക്കളെ ഐഎസ് നിയോഗിക്കുന്നതായാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ.

അതേസമയം തമിഴ് തീവ്രവാദി ഗ്രൂപ്പുകൾക്ക് ഈ ആക്രമണത്തിൽ പങ്കില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ഐഎസിൽ ചേരാൻ പോയവരിലേക്കും അന്വേഷണം നീളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP