Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർപ്പായ സോഷ്യൽ മീഡിയ ക്യാമ്പെയിൻ, തല ഉയർത്തിപ്പിടിച്ചുള്ള പ്രസംഗം, ചെറുപ്പക്കാരെ കൈയിലെടുക്കുന്ന ഡിബേറ്റുകൾ, തുടർച്ചയായ വാർത്താസമ്മേളനങ്ങൾ; ഭിന്നിപ്പിക്കുന്ന നയത്തിന് പകരം ഒന്നിപ്പിക്കുന്ന നയം; കോൺഗ്രസിനെ വിമർശിക്കുന്നവർ പോലും ഭരണഘടനാമൂല്യങ്ങളെ മാനിക്കുന്ന നയത്തിന് കൈയടിക്കുന്നു; കഴിഞ്ഞ 18 മാസത്തിനിടെ രാഹുൽ ഗാന്ധിയുടെ മാർക്ക് കൂട്ടിയത് ഇതെല്ലാം; മോദിക്ക് ചങ്കിടിപ്പ് കൂട്ടിയുള്ള രാഹുലിന്റെ തിരിച്ചുവരവിനെ വാഴ്‌ത്തി ന്യൂയോർക്ക് ടൈംസ് ലേഖനം

ഷാർപ്പായ സോഷ്യൽ മീഡിയ ക്യാമ്പെയിൻ, തല ഉയർത്തിപ്പിടിച്ചുള്ള പ്രസംഗം, ചെറുപ്പക്കാരെ കൈയിലെടുക്കുന്ന ഡിബേറ്റുകൾ, തുടർച്ചയായ വാർത്താസമ്മേളനങ്ങൾ; ഭിന്നിപ്പിക്കുന്ന നയത്തിന് പകരം ഒന്നിപ്പിക്കുന്ന നയം; കോൺഗ്രസിനെ വിമർശിക്കുന്നവർ പോലും ഭരണഘടനാമൂല്യങ്ങളെ മാനിക്കുന്ന നയത്തിന് കൈയടിക്കുന്നു; കഴിഞ്ഞ 18 മാസത്തിനിടെ രാഹുൽ ഗാന്ധിയുടെ മാർക്ക് കൂട്ടിയത് ഇതെല്ലാം; മോദിക്ക് ചങ്കിടിപ്പ് കൂട്ടിയുള്ള രാഹുലിന്റെ തിരിച്ചുവരവിനെ വാഴ്‌ത്തി ന്യൂയോർക്ക് ടൈംസ് ലേഖനം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടിന്റെ മൂർദ്ധന്യത്തിലാണ്. ആരുവാഴും, വീഴും എന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണമെങ്കിലും മാധ്യമങ്ങൾ പക്ഷം പിടിച്ചുള്ള വാദമുഖങ്ങൾ ഉയർത്തുന്നതിൽ പിശുക്കുകാട്ടുന്നുമില്ല. ന്യൂയോർക്ക് ടൈംസാണ് ഏറ്റവുമൊടുവിൽ ഇന്ത്യൻ രാഷ്ട്രീയം വിലയിരുത്തി ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'റിമാർക്കബിൾ കംബാക്ക് ഓഫ് രാഹുൽ ഗാന്ധി' എന്ന് തലക്കെട്ടോടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മോദിക്ക് ബദൽരാഷ്ട്രീയവുമായി വെല്ലുവിളിക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു.

ബിജെപിയും മോദിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത് സർക്കാരിന്റെ നേട്ടങ്ങളെ മുൻനിർത്തിയല്ല, മറിച്ച് എതിരാളികളെ വിമർശിച്ചും, ദേശീയ സുരക്ഷാപ്രശ്‌നം ഉയർത്തിയും, പാക്കിസ്ഥാനെതിരെയുള്ള വ്യോമാക്രമണങ്ങളുടെ നേട്ടം അവകാശപ്പെട്ടും, സൈനികരുടെ പേരിൽ വോട്ടുചോദിച്ചുമാണ്. മോദിയുടെ മുഖ്യ ആശങ്ക രാഹുലിന്റെ ഉജ്ജ്വല തിരിച്ചുവരവിലാണ്. 44 സീറ്റുകളുമായി പാർലമെന്റിൽ കോൺഗ്രസ് ചുരുങ്ങിയപ്പോൾ രാഹുലിന്റെ പ്രതിച്ഛായ താരതമ്യേന മോശമായിരുന്നു. അമ്മ സോണിയ ഗാന്ധിയിൽ നിന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള വിമുഖത, പ്രസംഗിച്ച് ജനങ്ങളെ കൈയിലെടുക്കുന്നതിൽ കാട്ടിയ നിസ്സംഗത, എന്നിവയെല്ലാം രാഹുലിനെ വലതുപക്ഷക്കാരുടെ ട്രോൾ ആക്രമണത്തിന് ഇരയാക്കി.

എന്നാൽ, കഴിഞ്ഞ 18 മാസത്തിനിടെ കാര്യങ്ങൾ മാറിമറിഞ്ഞെന്ന് ന്യൂയോർക്ക് ടൈംസ് ലേഖകൻ സുശീൽ ആരോൺ വിലയിരുത്തുന്നു. ഷാർപ്പായ സോഷ്യൽ മീഡിയ ക്യാമ്പെയിൻ, ആത്മവിശ്വാസത്തോടെയുള്ള പൊതുപ്രസംഗം, ചെറിയ നഗരങ്ങളിൽ യുവാക്കളുമായുള്ള സംവാദം, തുടർച്ചയായ വാർത്താസമ്മേളനങ്ങൾ എന്നിവയെല്ലാം രാഹുലിന്റെ മാർക്ക് കൂട്ടി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മോദി വാർത്താസമ്മേളനങ്ങളെ അഭിമുഖീകരിക്കാൻ മടിച്ചതും ന്യൂയോർക്ക് ടൈംസ് ഓർമിപ്പിക്കുന്നു.

മതേതരത്വം ഉയർത്തിക്കാട്ടുമ്പോൾ തന്നെ ഹിന്ദുത്വവാദികളെ നേരിടാൻ തന്റെ ഹിന്ദുസ്വത്വം ബോധ്യപ്പെടുത്താൻ രാഹുൽ നിരന്തരമായ ക്ഷേത്രസന്ദർശനങ്ങൾ നടത്തി. കോൺഗ്രസ് മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രമാണ് കരുതലോടെ കാണുന്നതെന്നും ഹിന്ദുഭൂരിപക്ഷത്തിന് വേണ്ടിയല്ല നിലകൊള്ളുന്നതെന്നുമുള്ള വിമർശനങ്ങളെയാണ് രാഹൽ നേരിട്ടത്. മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയം, റഫാൽ ഇടപാടിൽ മോദിക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള ധീരത എന്നിവയ്‌ക്കൊപ്പം, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക മേഖലയിലെ പിടിപ്പുകേട്, ഹിന്ദുഭൂരിപക്ഷവാദം, പൊതുസ്ഥാപനങ്ങളുടെ തകർച്ച എന്നിവയും രാഹുലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. നോട്ടുനിരോധനം, ജിഎസ്ടി, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ തകർച്ച, കാർഷിക പ്രതിസന്ധി തൊഴിലില്ലായ്മ എന്നിവയും രാഹുലിന് അനുകൂല സാഹചര്യത്തിന് വിത്തിട്ടു.
.
രാജ്യത്തെ സാമൂഹികാന്തരീക്ഷം മോദിഭരണകാലത്ത് വിഷലിപ്തമായി. ബീഫ് വിവാദം, ആൾക്കൂട്ടക്കൊലപാതകം, നഗരങ്ങളിൽ മുസ്ലീങ്ങൾക്ക് വാടകവീട് നിഷേധിക്കൽ, സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ഒറ്റപ്പെടുത്തൽ, വിദ്വേഷ പ്രസംഗം എന്നിവയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പൊതുവെ ഭരണകൂടത്തോട് അനുസരണശീലമുള്ളവരായി മാറിയപ്പോൾ, എതിർശബ്ദമുയർത്തിയ സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങൾ, സർവകലാശാലകൾ, വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ എന്നിവരെ പീഡിപ്പിക്കുകയും ചെയ്തു.

ഇതിനെയൊക്കെ നേരിടാൻ വിവിധതന്ത്രങ്ങളാണ് രാഹുൽ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. മാസങ്ങളായി രാഹുൽ പ്രചാരണത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ മുടങ്ങാതെ സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു. ഐക്യവും, അഖണ്ഡതയും പ്രതീക്ഷയും, ഉയർത്തിപ്പിടിക്കുന്ന നയസമീപനമാണ് രാഹുൽ സ്വീകരിച്ചത്. മോദി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി നിൽക്കുമ്പോൾ, രാഹുലാകട്ടെ കാര്യങ്ങൾ പഠിച്ചെടുക്കാൻ താൻ സന്നദ്ധനാണെന്ന സന്ദേശം നൽകുന്നതിൽ വിജയിക്കുകയു ചെയതു. പാവങ്ങളെ സഹായിക്കാനുളംള ന്യായ് പദ്ധതി, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ കൂടുതൽ പണം ചെലവഴിക്കാനുള്ള തീരുമാനം ഇതിനെല്ലാം സ്വീകാര്യത കിട്ടി. ഹിന്ദു ദേശീയവാദത്തിന്റെ ആക്രമണാത്മകനയത്തോട് ശക്തമായ വിയോജിപ്പുള്ളവരെ കോൺഗ്രസിനോട് അടുപ്പിക്കുന്ന സമീപനമാണ് അദ്ധ്യക്ഷൻ സ്വീകരിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ നന്മയ്ക്കായി സാമൂഹിക ഐക്യവും സമാധാനവും, ഭരണഘടനാ മൂല്യങ്ങളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന സമീപനവും ശക്തമായ സാമൂഹിക ജനാധിപത്യ നയത്തിലുള്ള ഊന്നലും മോദിക്ക് ബദലൊരുക്കുമെന്ന് ലേഖനത്തിൽ പറയുന്നു.

ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്ന ബിജെപി സർക്കാരിന്റെ ഹിന്ദുത്വദേശീയവാദത്തേക്കാൾ, ഭരണഘടനാമൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രാഹുലിന്റെ നയമാണ് മെച്ചമെന്ന് വിമർശകർ പോലും തലകുലുക്കി സമ്മതിക്കുന്നതായി ലേഖനത്തിൽ പറയുന്നു. അതസമയം രാഹുലിനെ കാത്ത് നിരവധി വെല്ലുവിളികളുമുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. കോൺഗ്രസ് പാർട്ടിയോ പ്രതിപക്ഷ സഖ്യമോ ഈ ഘട്ടത്തിൽ ജയിച്ചുകയറുമെന്ന വിശ്വസിക്കുന്നവർ കുറവാണെങ്കിലും ഗ്രാമീണ ഇന്ത്യയുടെ മനസ്സറിയാൻ മാധ്യമങ്ങൾ അധികം മിനക്കെടാത്തതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രവചനം അസാധ്യമാണെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP