Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും നേരുതന്നെ അമാന! ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡന്റെ കത്ത് വായിച്ച് ഞെട്ടി മലപ്പുറത്തെ പത്താം ക്ലാസുകാരി; ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിശയങ്ങൾ കാണാൻ ഒരുനാൾ വരും ഞാൻ; അമാനയുടെ കത്തിൽ കുശലം ചോദിച്ച മകൾ ഒരു വയസുകാരി നെവ് വളരുകയാണെന്നും എല്ലാവർക്കും ഹായ് പറയുന്നെന്നും ജസിൻഡ: അപൂർവ സൗഹൃദത്തിന്റെ കഥ

വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും നേരുതന്നെ അമാന! ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡന്റെ കത്ത് വായിച്ച് ഞെട്ടി മലപ്പുറത്തെ പത്താം ക്ലാസുകാരി; ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിശയങ്ങൾ കാണാൻ ഒരുനാൾ വരും ഞാൻ; അമാനയുടെ കത്തിൽ കുശലം ചോദിച്ച മകൾ ഒരു വയസുകാരി നെവ്  വളരുകയാണെന്നും എല്ലാവർക്കും ഹായ് പറയുന്നെന്നും ജസിൻഡ: അപൂർവ സൗഹൃദത്തിന്റെ കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: ന്യൂസിലൻഡ് പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് കത്തയച്ചപ്പോൾ പൊന്നാനിക്കാരി അമാന അഷറഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മറുപടി ലഭിക്കുമെന്ന്. ഇപ്പോൾ പ്രധാനമന്ത്രി അമാനക്ക് മറുപടിക്കത്തയച്ചതിന്റെ ആവേശത്തിലും ഞെട്ടലിലുമാണ് അമാന.

ലോകത്തെ വനിതാ പ്രധാനമന്ത്രിമാരിലൊരാളായ ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ജൂലൈയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമാന അഷറഫ് കത്തയച്ചത്. ജന്മദിന ആശംസകളോടൊപ്പം ന്യൂസിലൻഡിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ് ചർച്ചിലിലെ മുസ്ലിംപള്ളിയിൽ നടന്ന വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തെയും പ്രധാനമന്ത്രിയായ അവർക്ക് നേരിടേണ്ടി വന്ന സാഹചര്യത്തെയും, അവർ എടുത്ത ധീരമായ നടപടികളെ കുറിച്ചും, അവർ ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും, അവിടത്തെ മുസ്ലിം ജനവിഭാഗത്തെ ആശ്വസിപ്പിച്ചതിനെ കുറിച്ചുമൊക്കെ അമാന എഴുതിയിരുന്നു.

ന്യൂസിലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണെന്നതും, പ്രധാനമന്ത്രിയായിരിക്കെ ഒരുപെൺകുഞ്ഞിന് ജന്മം നൽകിയ ലോകത്തെ അത്യപൂർവ്വ സംഭവത്തെകുറിച്ചും, അവരുടെ മകൾ ഒരുവയസുകാരി നെവ് നെ കുറിച്ചും അമാന എഴുത്തിൽ പരമാർശിച്ചിരുന്നു.ലോകത്തെ പ്രകൃതിരമണീയമായ ന്യൂസിലൻഡിനെ കുറിച്ച് വായിച്ചറിഞ്ഞതും, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെകുറിച്ചും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും അമാന മറന്നില്ല .പ്രധാനമന്ത്രി ജസിൻഡ ആർഡ തന്റെ മറുപടി കത്തിൽ ലോകം മുഴുവൻ നൽകുന്ന പിന്തുണയെ കുറിച്ചും, ഐക്യദാർഡ്യത്തെകുറിച്ചും, ന്യൂസിലൻഡിലെ മുസ്ലിം ജനവിഭാഗത്തിന് ആത്മവിശ്വാസം നൽകുന്ന പിന്തുണക്ക് അമാനയെ അഭിനന്ദനങ്ങളറിയിച്ചു.

ഇത്തരം കത്തുകൾ ന്യൂസിലൻഡിനും, ഇവിടത്തെ ജനതക്കും വലിയശക്തിയാണ് നൽകുന്നത്. അമാനയുടെ കത്ത് വളരെ ഇഷ്ടപ്പെട്ടതായും പ്രധാനമന്ത്രി മറുപടിക്കത്തിൽ കുറിച്ചു. മാത്രമല്ല അമാനയെ അഭിനന്ദിക്കുകയും ചെയ്തു. കേരളം സന്ദർശിച്ചിട്ടില്ലെന്നും, കേരളം അതിശയകരമാണെന്ന് കേട്ടിട്ടുണ്ടെന്നും ഒരുദിവസം കാണണമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞു....

മകൾ ഒരു വയസുകാരി നെവ് വളരുകയാണെന്നും, സംസാരിക്കുന്നത് കേൾക്കാൻ ആശ്ചര്യകരമാണെന്നും,എല്ലാവരോടും ഹായ് പറയുന്നതായും പ്രധാനമന്ത്രി ജസിൻഡ ആർഡൻ എഴുതിയിട്ടുണ്ട്. മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് പൊന്നാനി യുടെയും ഒരുമനയൂർ കുറുപ്പത്ത് വഹീദ യുടെയും മകളാണ് അമാന അഷറഫ് തൃശൂർ ജില്ലയിലെ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർർത്ഥിയാണ് അമാന അഷറഫ്. മൂത്ത സഹോദരി ഹനീന ശുഹൈബ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP