Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വായ്‌പ്പ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് കേസ് കൊടുത്തു; ജപ്തി ചെയ്യുമെന്ന് കാനറാ ബാങ്ക് അധികൃതർ പറഞ്ഞെന്ന് ഗൃഹനാഥനായ ചന്ദ്രൻ; കുടിശ്ശിക തീർക്കാൻ വീടുവിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല; ബാങ്ക് നൽകിയ കാലാവധി അവസാനിക്കാനിരിക്കെ കടുംകൈ ചെയ്ത് അമ്മയും മകളും; വൈഷ്ണവി മരിച്ചത് വീട്ടിൽ വെച്ചു തന്നെ; ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയുടെ നിലയിലും ആശങ്ക; ഉടൻ ലോണടയ്ക്കാമെന്ന് ബാങ്കിന് എഴുതി നൽകിയത് ചന്ദ്രനും ലേഖയും വൈഷ്ണവിയും; ബാങ്ക് നടപടി ന്യായീകരിക്കാൻ കഴിയാത്തത് എന്ന് തോമസ് ഐസക്

വായ്‌പ്പ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് കേസ് കൊടുത്തു; ജപ്തി ചെയ്യുമെന്ന് കാനറാ ബാങ്ക് അധികൃതർ പറഞ്ഞെന്ന് ഗൃഹനാഥനായ ചന്ദ്രൻ; കുടിശ്ശിക തീർക്കാൻ വീടുവിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല; ബാങ്ക് നൽകിയ കാലാവധി അവസാനിക്കാനിരിക്കെ കടുംകൈ ചെയ്ത് അമ്മയും മകളും; വൈഷ്ണവി മരിച്ചത് വീട്ടിൽ വെച്ചു തന്നെ; ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയുടെ നിലയിലും ആശങ്ക; ഉടൻ ലോണടയ്ക്കാമെന്ന് ബാങ്കിന് എഴുതി നൽകിയത് ചന്ദ്രനും ലേഖയും വൈഷ്ണവിയും; ബാങ്ക് നടപടി ന്യായീകരിക്കാൻ കഴിയാത്തത് എന്ന് തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കാനറാ ബാങ്ക് അധികൃതരെ കുറ്റപ്പെടുത്തി ഗൃഹനാഥനായ ചന്ദ്രൻ. അമ്മയും മകളും സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ ബാങ്കിന്റെ സമ്മർദമെന്ന് ചന്ദ്രൻ പറഞ്ഞു. വായ്പ കുടിശിക വീട് വിറ്റ് തിരിച്ചടയ്ക്കാൻ ബാങ്ക് സമ്മതിച്ചില്ലെന്നും വീട്ടുടമ ആരോപിച്ചു. അഞ്ചുലക്ഷം രൂപ വായ്പയെടുത്തു. എട്ടുലക്ഷത്തിലേറെ തിരിച്ചടച്ചു. ഭാര്യയും മകളും ആത്മഹത്യക്ക് ശ്രമിക്കാൻ കാരണം ബാങ്കിന്റെ സമ്മർദമാണ്. ഇന്നലെ മുതൽ ഇരുവരും ദുഃഖിതരായിരുന്നുവെന്ന് ചന്ദ്രൻ പറഞ്ഞു

.

ദാരുണസംഭവത്തിൽ മകൾ മരിച്ചു. ഡിഗ്രി വിദ്യാർത്ഥി വൈഷ്ണവി (19) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. മാരായമുട്ടം മലയിക്കടയിലാണ് ദുരന്തം. കാനറ ബാങ്കിൽ നിന്ന് 7.80 ലക്ഷം രൂപ ഈ കുടുംബം വായ്പയെടുത്തിരുന്നു. ഭവന വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ബാങ്ക് അധികൃതർ സമീപിച്ചിരുന്നു. അതിനിടെ കുടുംബം ബാങ്കിന് എഴുതി നൽകിയ കത്തും പുറത്തുവന്നു. 6,80000 രൂപ ഉടൻ അടച്ചു തീർക്കാമെന്നാണ് കുടുംബം ബാങ്കിന് കത്തും എഴുതി നൽകിയിരുന്നു. അല്ലാത്ത പക്ഷം ജപ്തി നടപടിയുമായി മുന്നോട്ട് പോകാമെന്നും എഴുതി നൽകിയിട്ടുണ്ട്. കത്തിൽ ഒപ്പിട്ടിരിക്കുന്നത് അച്ഛൻ ചന്ദ്രനും അമ്മ ലേഖയും മകൾ വൈഷ്ണവിയുമാണ്.

തുക തിരിച്ചടയാക്കാനുള്ള ദിവസം ഇന്ന് തീരാനിരിക്കെയാണ് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ തൽക്ഷണം മരിച്ചു. അമ്മ ലേഖയെ തൊണ്ണൂറു ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം കുടുംബം എടുത്തത് ഭവന വായ്പയാണെന്നും തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കോടതിയിൽ കേസ് കൊടുത്തിരുന്നു എന്നുമാണ് കാനറാ ബാങ്ക് ശാഖയുടെ വിശദീകരണം. വായ്പ തിരിച്ചടവിന് കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നെന്നും അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു എന്നും ബാങ്ക് വിശദീകരിക്കുന്നുണ്ട്.

അതേസമയം ബാങ്ക് അധികൃതർ മനുഷ്യത്വപരമായി ഇടപെടേണ്ടതായിരുന്നുവെന്ന് സി.കെ.ഹരീന്ദ്രൻ എംഎൽഎ പ്രതികരിച്ചു. വായ്പ തിരിച്ചടയ്ക്കാൻ ചന്ദ്രന്റെ കുടുംബത്തിന് സാവകാശം നൽകാമായിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ ബാങ്കുകൾ മാനിക്കുന്നില്ല. ഇതേ പ്രശ്നത്തിൽ മാസങ്ങൾക്ക് മുമ്പ് താൻ ഇടപെട്ട് ബാങ്കിന് ഉറപ്പ് നൽകിയിരുന്നതാണെന്നും ഹരീന്ദ്രൻ പ്രതികരിച്ചു. ഷെഡ്യൂൾഡ് ബാങ്കായതുകൊണ്ട് സർക്കാരിനു പരിമിതിയുണ്ടെന്ന് നെയ്യാറ്റിൻകര എംഎൽഎ കെ.എ. ആൻസലൻ പറഞ്ഞു. അതോടൊപ്പം തന്നെ ബാങ്കിന്റഎ നടപടിക്കെതിരെ സർ്കകാരും രംഗത്ത് വന്നുകഴിഞ്ഞു. ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയാത്തത് എന്നാണ് ബാങ്ക് അധികൃതരുടെ നടപടിയെ ധനമന്ത്രി തോമസ് ഐസക് വിമർശിച്ചത്.

ലേഖയുടെ ഭർത്താവ് ചന്ദ്രൻ മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ്. വീട് വിൽപ്പന നടത്തി കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കിൽനിന്ന് രാവിലെ ഫോൺ കോൾ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു.

ആയിരക്കണക്കിന് കോടി രൂപ വെട്ടിക്കുന്നവർ സുരക്ഷിതാരായി നാടു വിടുമ്പോഴാണ് നിസാര തുക എടുക്കുന്ന പാവങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് ദാരുണ സംഭവം മനുഷ്യ മനസാക്ഷയിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ബാങ്കിന്റെ കടുത്ത ഭീഷണിയെയും സമ്മർദ്ദത്തെയും അമ്മയ്ക്കും മകൾക്കും ഈ കടുംകൈ ചെയ്യേണ്ടി വന്നത്. ഇക്കാര്യത്തിൽ കർശനമായ നിയമനടപടികൾ ഉണ്ടാവണം. ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളെ പറ്റിക്കുന്ന അതിസമ്പന്നർ സുരക്ഷിതരായി നാട് വിടുമ്പോഴാണ് തലചായ്ക്കാൻ ഒരു കൂര പണിയുന്നതിന് ചെറിയ തുക വായ്പ എടുക്കുന്നവർക്ക് ആത്മഹത്യയിൽ അഭയം തേടേണ്ടി വരുന്നത്.

പാവങ്ങളെ വേട്ടയാടാൻ ബാങ്കുകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയിരുക്കുകയാണ്. പതിനഞ്ചു വർഷം മുൻപാണ് വീടു പണിതീർക്കാനായി ഇവർ കാനാറാ ബാങ്ക് ശാഖയിൽ നിന്ന് 5 ലക്ഷം രൂപ വായ്പ എടുത്തത്. പലപ്പോഴായി വലിയ തുക തിരിച്ചടച്ചു. കടുംബനാഥനായ ചന്ദ്രന് ഗൾഫിലെ ജോലി നഷ്ടമായതോടെയാണ് ബാക്കി തുക തിരിച്ചടയ്ക്കാൻ കഴിയാതെ വന്നത്. വീട് വിൽക്കാൻ കുടംബം ശ്രമിച്ചു വരികായയിരുന്നു. ബാങ്ക് അല്പം സാവകാശം കൂടി നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.

ബാങ്കുകളുടെ കടുത്ത നടപടികൾ കാരണം കർഷകരും അല്ലാത്ത പാവങ്ങളും ആത്മഹത്യ ചെയ്യുന്നത് കേരളത്തിൽ നിത്യസംഭവം ആയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച മോറിട്ടോറിയമൊന്നും ബാങ്കുകൾ വില കല്പിച്ചിട്ടില്ല. ബാങ്കുകളുടെ ഭീഷണിയിൽ നിന്ന് സാധുക്കളെ രക്ഷിക്കുന്നതിന് സർക്കാരിന് കഴിയുന്നുമില്ല. ബാങ്കുകൽ ജപ്തി നടപടിയുമായി മുന്നോട്ട് പോവുമ്പോൾ സർക്കാർ ചർച്ചകളും നടത്തിയിരിക്കുകയാണ്. ഈ ദുരന്തത്തിലേക്ക് ഈ കുടുംബത്തെ നയിച്ചവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP