Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഹാദില്ല, പ്രണയം മാത്രം; ഹാദിയയും ഷെഫീൻ ജെഹാനും വിവാഹം ചെയ്തത് കറകളഞ്ഞ സ്‌നേഹത്തിനൊടുവിൽ; വൈക്കംകാരി അഖില മതംമാറി ഹാദിയ ആയത് ഷെഫിനെ സ്വന്തമാക്കാൻ വേണ്ടി; മതംമാറ്റ കല്ല്യാണത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ കൈകൾ ഉണ്ടെങ്കിലും ലൗജിഹാദില്ലെന്ന് ഉറപ്പിച്ച് എൻഐഎ; മതം മാറ്റ കല്ല്യാണം ലൗജിഹാദെന്ന വാദം തള്ളിയ എൻഐഎ ഹാദിയ കേസിലെ അന്വേഷണം അവസാനിപ്പിച്ചു

ജിഹാദില്ല, പ്രണയം മാത്രം; ഹാദിയയും ഷെഫീൻ ജെഹാനും വിവാഹം ചെയ്തത് കറകളഞ്ഞ സ്‌നേഹത്തിനൊടുവിൽ; വൈക്കംകാരി അഖില മതംമാറി ഹാദിയ ആയത് ഷെഫിനെ സ്വന്തമാക്കാൻ വേണ്ടി; മതംമാറ്റ കല്ല്യാണത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ കൈകൾ ഉണ്ടെങ്കിലും ലൗജിഹാദില്ലെന്ന് ഉറപ്പിച്ച് എൻഐഎ; മതം മാറ്റ കല്ല്യാണം ലൗജിഹാദെന്ന വാദം തള്ളിയ എൻഐഎ ഹാദിയ കേസിലെ അന്വേഷണം അവസാനിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹാദിയയുടേയും ഷെഫീൻ ജഹാന്റേതും പ്രണയ വിവാഹം തന്നെ. വൈക്കംകാരി അഖില ലൗജിഹാദിന്റെ ഇരയല്ല. അഖില ഹാദിയ ആയി മാറിയത് സ്വന്തം ഇഷ്ടപ്രകാരം തന്നെ. ഹാദിയയുടെ മതം മാറ്റത്തിൽ നിർബന്ധിത മതപരിവർത്തനം നടന്നതിന് തെളിവില്ലെന്നും ലൗജിഹാദ് അല്ലെന്നും വ്യക്തമായ സാഹചര്യത്തിലാണ് കേസ് എൻഐഎ അവസാനിപ്പിച്ചത്. അഖില ഹാദിയ ആയി മാറിയതിൽ ലൗജിഹാദ് ഇല്ലെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ലൗജിഹാദ് ആരോപണത്തിൽ വിവാദമായ ഹാദിയ ഷെഫീൻ ജഹാൻ വിവാഹം പ്രണയിച്ചു തന്നെയാണെന്ന് കണ്ടെത്തിയ എൻഐഎ കേസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് സമാധാനപരമായി മതം പ്രചരിപ്പിക്കാനും മാറാനുമുള്ള അവകാശം മൗലിക അവകാശത്തിൽ പരാമർശിക്കുന്നുണ്ട്. അതുകൊണ്ട് ഹാദിയ മതം മാറിയതിൽ തെറ്റില്ലെന്നും പറഞ്ഞാണ് എൻഐഎ കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഹാദിയാ കേസിൽ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതിന്റേതായ യാതൊരു തെളിവുകളുമില്ലെന്നും എൻഐഎ കേസ് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. കേസ് സംബന്ധിച്ച് ഇനി കൂടുതൽ റിപ്പോർട്ടുകളൊന്നും എൻഐഎ സുപ്രീം കോടതിയിൽ ഫയൽ ചെയ്യാനും സാധ്യത ഇല്ല.

കേരളത്തിൽ നടന്ന ലൗജിഹാദ ്ആരോപിച്ച 11 വിവാഹ കേസുകൾ കൂടി പഠിച്ചാണ് എൻഐഎ ഈ കേസ് അവസാനിപ്പിച്ചത്. ഈ കേസുകളിലൊന്നും തന്നെ ലൗജിഹാദ് തെളിയിക്കാനായില്ലെന്നും പൊലീസ് പറയുന്നു. ലൗജിഹാദ് ആരോപിച്ച 89 കേസുകളിൽ നിന്നും തിരഞ്ഞെടുത്ത 11 കേസുകൾ പഠിച്ചാണ് ലൗജിഹാദിന് തെളിവില്ലെന്ന് എൻഐഎ കണ്ടെത്തിയത്. ഹാദിയാ കേസ് വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കേസുകളിലെല്ലാം അന്വേഷണം നടത്തിയത്.

അഖില എന്ന വൈക്കംകാരി ഇസ്ലാംമതം സ്വീകരിച്ച ശേഷം ഷെഫീൻ ജഹാനെ വിവാഹം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ഹാദിയയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി വിവാഹം റദ്ദാക്കുക ആയിരുന്നു. ലൗജിഹാദ് ആരോപണത്തെ തുടർന്ന് എൻഐഎ അന്വേഷിച്ച മിക്ക കേസുകളിലും മതംമാറുന്നതിന് പോപ്പുലർ ഫ്രണ്ടിന്റെ കൈ ഉള്ളതായി കണ്ടെത്തി. എന്നാൽ ഈ കേസുകളിലൊന്നും നിർബന്ധിച്ച് മതം മാറ്റിയതിന് യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നും എൻഐഎ വ്യക്തമാക്കി. നിയമപരമല്ലാത്ത യാതൊരു പ്രവർത്തനവും ഇതിന്റെ പിന്നിലില്ലെന്നുമാണ് എൻഐഎയുടെ കണ്ടെത്തൽ.

മതം തിരഞ്ഞെടുക്കുന്നതിനും സമാധാനപരമായ രീതിയിൽ മതം പ്രചരിപ്പിക്കുന്നതിനും ഇന്ത്യൻ ഭരണഘടന പ്രകാരം എല്ലാ പൗരന്മാരുടെയും മൗലിക അവകാശമാണ്. മതം മാറുന്നത് കേരളത്തിൽ ഒരു ക്രിമിനൽ കുറ്റമല്ല. ഈ പശ്ചാത്തലത്തിൽ ഹാദിയ മതംമാറിയതിൽ തെറ്റില്ലെന്നാണ് എൻഐഎ റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനാണ് അന്ത്യമാവുന്നത്.

ഹാദിയയുടെയും ഷെഫിന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എൻഐഎ കേസ് അവസാനിപ്പിച്ചത്. ഹാദിയയുടെ പിതാവ് അശോകൻ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഹാദിയ - ഷെഫിൻ വിവാഹം റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഇരുവരുടെയും വിവാഹ കാര്യത്തിൽ ഇടപെടാനാകില്ലെന്നും എന്നാൽ ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നത് സംബന്ധിച്ചും മതപരിവർത്തനം നടന്നിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടും എൻഐഎ അന്വേഷണം തുടരാമെന്നുമായിരുന്നു സുപ്രീം കോടതി വിധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP