Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിറഞ്ഞ യൗവ്വനത്തിൽ സമപ്രായക്കാരനായ യുവാവുമൊത്തുള്ള പ്രണയവിവാഹം; ഭർത്യഗൃഹത്തിൽ നേരിട്ടത് കടുത്ത അവഗണകളും പീഡനങ്ങളും; ഗർഭിണിയായ ശേഷം വീടുവിട്ടിറങ്ങേണ്ടി വന്നു; അദ്ദേഹത്തോടൊത്ത് വീണ്ടും താമസിച്ചപ്പോൾ രണ്ടാമതും ഗർഭിണി; രണ്ട് കുട്ടികളുമായി പ്രാരാബ്ധത്തിൽ കഴിയുമ്പോൾ ഒരിക്കൽ പോലും അയാൾ തിരിഞ്ഞ് നോക്കിയില്ല; തന്റെ ഭർത്താവിനാൽ അനന്തരവൾ ഗർഭിണിയെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു; വൈറൽ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മംബൈ: നിറഞ്ഞ യൗവ്വനത്തിൽ സമപ്രായക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തു. പ്രതീക്ഷകളോടെ ഭർതൃ വീട്ടിലെത്തിയ 22കാരി നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങളായിരുന്നു. പലപ്പോഴും ഭർത്താവിൽ നിന്ന് പോലും പരിഗണന ലഭിച്ചില്ല. ഗർഭിണിയായ അവർക്ക് വീടുവിട്ടിറങ്ങി പോകേണ്ട അവസ്ഥ വരെയെത്തി. വീണ്ടും ഭർത്താവുമായി ജീവിക്കുന്നു. വീണ്ടും ഗർഭിണിയാകുന്നു. പക്ഷേ ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റമൊന്നുമില്ല. അതിനിടയിൽ മറ്റൊരു ദുരന്തം. തുടർന്ന് അവർ അനുഭവിക്കുന്ന യാതനകൾ, പോരാട്ടം, അതിജീവനത്തിന്റെ പാതയിലാണ് അവർ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്‌ബുക്ക് പേജിലാണ് ആ ജീവിതാനുഭവം പങ്കുവച്ചിരിക്കുന്നത്.

ഹ്യൂമൻസ് ഓഫ് ബോംബെയിൽ പങ്കുവച്ച കുറിപ്പ്:

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്കും ഭർത്താവിനും അന്ന് 22 വയസ്. ഭർതൃവീട്ടിലേക്കു മാറുന്നതു വരെ എല്ലാം സുഗമമായിരുന്നു. പക്ഷേ അവിടെ അവർ എന്നെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. വെറുതെ ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ഞാൻ നന്നായി പാചകം ചെയ്യും. പക്ഷേ അവർ എപ്പോഴും ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയും എന്നെ തരം താഴ്‌ത്തുകയും ചെയ്യും.

ഒരു വർഷത്തിനുശേഷം ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കാര്യങ്ങൾ ശരിക്കും വഷളായി. ഞാൻ സന്തോഷത്തോടെ കണ്ണുകൾ നിറഞ്ഞാണ് ആ വിവരം ഭർത്താവിനോട് പറഞ്ഞത്. പക്ഷേ അയാൾ ശരി എന്ന ഒറ്റവാക്ക് പറഞ്ഞ് നടന്നുപോയി. ഭർത്താവിന്റെ വീട്ടുകാർക്കും അതേ ഭാവം തന്നെ. എന്നെ അവർ ശ്രദ്ധിച്ചതേയില്ല. അവർ എന്നെ വെറുക്കുന്നുവെന്ന തോന്നൽ എന്നിൽ ഒറ്റപ്പെടൽ ഉണ്ടാക്കി. അതിനാൽ ഞാൻ അടുത്ത ദിവസം അവിടെ നിന്നും പോകാൻ തീരുമാനിച്ചു, ഒരു കുടുംബസുഹൃത്തിനൊപ്പം താമസിക്കാൻ തുടങ്ങി.

താമസിയാതെ, എനിക്ക് എന്റെ മകനുണ്ടായി. പക്ഷേ അവൻ മാസം തികയാതെയാണ് ജനിച്ചത്. 6 മാസം പ്രായമുള്ളപ്പോൾ അവന് ഫിക്‌സ് ഉണ്ടായി. ഞാൻ അവനെ എന്റെ ഭർത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയി, പക്ഷേ അദ്ദേഹം ചെയ്തത് അവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക മാത്രമാണ്. അദ്ദേഹം സാമ്പത്തിക സഹായമൊന്നും നൽകിയിട്ടില്ല, അപൂർവ്വമായി സന്ദർശനത്തിനെത്തി. അദ്ദേഹത്തിന് പണമുണ്ടായിരുന്നുവെങ്കിലും എല്ലാം സ്വയം ചെലവഴിച്ചു.

പ്രശ്‌നങ്ങൾ പരിഹരിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു. അങ്ങനെ ഞാൻ വീണ്ടും ഗർഭിണിയായി. മകളുണ്ടായി. എന്നാൽ കാര്യങ്ങൾ മെച്ചപ്പെടുമ്പോൾ, അയാൾ പഴയ രീതികളിലേക്ക് മടങ്ങും, ഞാൻ വീണ്ടും പോകും. അങ്ങനെ ആ ശ്രമങ്ങൾ അവസാനിപ്പിച്ചു. സാമ്പത്തികമായി, ഞാൻ വളരെയധികം കഷ്ടപ്പെട്ടു. കടത്തിലേക്കു പോകുമ്പോൾ ഞാൻ ചെറിയ വീടുകളിലേക്ക് മാറിക്കൊണ്ടിരുന്നു.

എന്റെ ഭർത്താവ് തന്റെ മക്കളെ കാണാനായി എല്ലായ്‌പ്പോഴും വരും. പക്ഷേ, ഞങ്ങൾക്ക് ഒരു പൈസ പോലും തന്നിരുന്നില്ല. ഒരു ദിവസം കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോയി. എന്റെ അനന്തരവൾ ഏഴ് മാസം ഗർഭിണിയാണെന്ന് അറിഞ്ഞു. പക്ഷേ അവൾ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ പിന്നീട് എന്റെ ഭർത്താവാണ് അവളെ ഗർഭിണിയാക്കിയതെന്ന് സമ്മതിച്ചു. അവൾക്ക് 17 വയസ്സുള്ളപ്പോൾ അയാൾ അവളെ ബലാത്സംഗം ചെയ്തു. ഞാൻ ഉടൻ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്തു, അയാൾ 17 മാസം ജയിലിൽ കിടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP