Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ നിയന്ത്രണവിധേയം: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില മെച്ചപ്പെട്ടു; യുവാവിന് ഇപ്പോൾ നേരിയ പനി മാത്രം; യുവാവിന് ബോധമുണ്ടെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ; നിരീക്ഷണത്തിൽ കഴിയുന്നത് 314 പേർ; എറണാകുളം ജില്ലയിൽ മൃഗങ്ങളിൽ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ്

നിപ നിയന്ത്രണവിധേയം: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില മെച്ചപ്പെട്ടു; യുവാവിന് ഇപ്പോൾ നേരിയ പനി മാത്രം; യുവാവിന് ബോധമുണ്ടെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ; നിരീക്ഷണത്തിൽ കഴിയുന്നത് 314 പേർ; എറണാകുളം ജില്ലയിൽ മൃഗങ്ങളിൽ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന നിപ ബാധിതനായ രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. യുവാവിന് ഇപ്പോൾ നേരിയ പനി മാത്രമാണുള്ളത്. യുവാവിന് ബോധമുണ്ടെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലായികണ്ടെത്തിയതിനെത്തുടർന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ മൂന്നുപേരെക്കൂടി ചേർത്തതോടെ എണ്ണം മൊത്തം 314 ആയി. പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴയിൽ നിന്ന് ഡോ.ബാലമുരളി, പൂന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവർ ഇന്ന് ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടർ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂർ വടക്കേക്കര പഞ്ചായത്തിൽ സന്ദർശനം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയിൽ നിന്നുള്ള ഡോ. തരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകി.

ജില്ലയിൽ ഇതുവരെ മൃഗങ്ങളിൽ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങൾ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപാ സമാനമായ രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹെൽത്ത് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

നിലവിൽ ഇത് സംബന്ധിച്ച് പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നെത്തിയ ഉന്നതസംഘം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതിനും ക്ലിനിക്കൽ സർവൈലൻസ് തുടരുന്നതിനും ഉന്നതസംഘം നിർദ്ദേശം നൽകി. വന്യജീവികളിലെ രോഗസാധ്യത സംബന്ധിച്ച് നിരീക്ഷണ നടപടികൾ തുടർന്നുവരികയാണ്.

തൃശൂർ, ഇടുക്കി ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇവിടെ ജാഗ്രത നടപടികൾക്ക് നിർദ്ദേശങ്ങൾ നൽകി. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി നിർദ്ദേശങ്ങൾ നൽകുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ഭോപ്പാൽ, സതേൺ റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി ബംഗളൂരു എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ വ്യാഴാഴ്ച ജില്ല സന്ദർശിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി വൃത്തിഹീനമായവയ്ക്ക് നോട്ടീസ് നൽകിയതായും പരിശോധന തുടരുന്നതായും ബുള്ളറ്റിനിൽ വ്യക്തമാക്കി. അതേസമയം തൃശൂരിൽ 35 പേർ നിരീക്ഷണത്തിലാണ്. 3 പേരുടെ പനി പൂർണമായും മാറിയതായി ഡിഎംഒ വ്യക്തമാക്കി. കൊല്ലത്ത് നാല് പേരുടെ നിരീക്ഷണം തുടരുകയാണ്. നിലവിൽ ഇവർക്ക് ഒരു ആരോഗ്യ പ്രശ്‌നങ്ങളുമില്ല. തൊടുപുഴയിൽ ആരും നിരീക്ഷണത്തിലില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP