Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധയെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാ ഫലം; പൂണെ വൈറോളജി ലാബിൽ നടത്തിയ പരിശോധന ഫലം നിർണായകം; സംസ്ഥാനത്ത് 22 പേർ നിരീക്ഷണത്തിൽ; തൃശൂരിൽ മാത്രം ആറ് പേർ നിരീക്ഷണത്തിൽ; കോഴിക്കോട് നിന്നും വിദഗ്ധ ആരോഗ്യസംഘം കൊച്ചിയിലേക്ക് തിരിച്ചു; മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി; നിപയുടെ ഉറവിടം തൃശ്ശൂർ അല്ലെന്ന് ഡിഎംഒ

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധയെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാ ഫലം; പൂണെ വൈറോളജി ലാബിൽ നടത്തിയ പരിശോധന ഫലം നിർണായകം; സംസ്ഥാനത്ത് 22 പേർ നിരീക്ഷണത്തിൽ; തൃശൂരിൽ മാത്രം ആറ് പേർ നിരീക്ഷണത്തിൽ; കോഴിക്കോട് നിന്നും വിദഗ്ധ ആരോഗ്യസംഘം കൊച്ചിയിലേക്ക് തിരിച്ചു; മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി; നിപയുടെ ഉറവിടം  തൃശ്ശൂർ അല്ലെന്ന് ഡിഎംഒ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപബാധയെന്ന് സംശയം. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധയെന്ന് സംശയം ആരോഗ്യമന്ത്രി തന്നെ രേഖപ്പെടുത്തി. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ ബാധയാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ വ്യക്തമാകാത്ത സാഹചര്യത്തിലാണ് പൂനയിലേക്ക് സാമ്പിൾ അയച്ചത്.

പൂണെ ഇൻസ്റ്റിറ്റ്യൂട്ടിലെ അന്തിമ ഫലം നിർണായകമാണ്. എന്തായാലും നിലയെന്ന നിഗമനത്തിലാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ത്വരിതഗതിയിൽ നടപടികൾ സ്വീകരിക്കുന്നത്. മെഡിക്കൽ കോളേജുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 22 പേർ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. തൃശൂരിൽ മാത്രം ആറ് പേർ നിരീക്ഷണത്തിലാണ്. കോഴിക്കോട് നിന്നും വിദഗദ്ധരായ ടീം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നാകാം നിപ പടർന്നതെന്ന് തൃശൂർ ഡി.എം.ഒ പറഞ്ഞു. 

രോഗത്തിന്റെ ഉറവിടം തൃശൂരല്ലെന്ന് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. നാല് ദിവസം തൃശൂരിൽ താമസിച്ചിരുന്നു. 22 പേരും ഇയാളോട് ഒപ്പം താമസിച്ചിരുന്നു. ഇവരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് പരിശോധിച്ചു. ആർക്കും ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ ആശങ്ക വേണ്ട. യുവാവിന് തൊടുപുഴയിൽ നിന്ന് വരുമ്പോൾ പനിയുണ്ടായിരുന്നു. വൈറസ് ബാധിച്ചത് അവിടെ നിന്നാവാം വന്നത്. തൃശൂരിൽ ഒപ്പം താമസിച്ച 22 പേർക്കും പനിയില്ലെന്നും അവർ സ്ഥിരീകരിച്ചു. എങ്കിലും ഇവർ നിരീക്ഷണത്തിലാണെന്നാണ് ഡിഎംഒ പറയുന്നത്.

രോഗിയുടെ സ്വദേശമായ വടക്കൻ പറവൂരിലും ജാഗ്രതാ നിർദ്ദേശം നല്കി. ഓസ്‌ട്രേലിയയിൽനിന്ന് എത്തിച്ച മരുന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. നിപ സ്ഥിരീകരിച്ചാൽ അത് സംസ്ഥാന ആരോഗ്യവകുപ്പിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം കോഴിക്കോട് മെഡി. കോളജിൽ നിന്ന് നിപബാധിതരെ ചികിൽസിച്ച് പരിചയമുള്ള ഡോക്ടർമാർ കൊച്ചിയിലെത്തും. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഡോക്ടർമാർ കൊച്ചിയിലെത്തും. നിപബാധിതരെ ചികിൽസിച്ച് പരിചയമുള്ളവരാണ് എത്തുക.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രക്ത സാമ്പിൾ പരിശോധനക്കായി അയച്ചത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാമ്പിൾ പരിശോധനക്കായി അയച്ചത്. നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തിൽ ചികിത്സയിലുള്ള യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം തിങ്കളാഴ്ച ഉച്ചയോടെ ലഭിക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

ല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.കൊച്ചിയിൽ ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരും. യോഗത്തിൽ മന്ത്രിയും ആരോഗ്യ സെക്രട്ടറിയും ഡിഎച്ച്എസും യോഗത്തിൽ പങ്കെടുക്കും. ജനങ്ങൾ ഭയപ്പെടേണ്ട. എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ട് നിപയെന്ന സംശയം നിലനിർത്തുന്നു. കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപയാണെങ്കിൽ അത് ഉടൻ തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ വൈറസ് ബാധയുണ്ടെന്നാണ് സൂചനകൾ പുറത്തുവരുന്നത്. കഴിഞ്ഞ തവണ ജൂണിലാണ് നിപാ പൂർണമായി ഒഴിവായതായത്. അതുകൊണ്ട് തന്നെ ഇക്കാലയളവിനുള്ളിൽ വരാൻ സാധ്യതയില്ലെന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ തവണ സോഴ്സ് കണ്ടെത്തിയതുകൊണ്ട് പെട്ടെന്ന് മുൻകരുതൽ നടപടികൾ എടുക്കാൻ കഴിഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP