Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പാ ഭീതിയിൽ ചിക്കൻ ഒഴിവാക്കേണ്ട; വില്ലൻ വവ്വാലാണ്; കിണർ വെള്ളം ചൂടാക്കി കുടിക്കാം; റോഡിലൂടെ മാസ്‌ക്ക് ധരിച്ച് നടന്ന് ഭീതി പരത്തേണ്ട കാര്യമില്ല; മാസ്‌ക് രോഗികളുമായി നേരിട്ട് ഇടപെടുന്നവർ ധരിച്ചാൽ മതി; പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുതെന്ന് അല്ലാതെ ഫലവർഗങ്ങൾ പൂർണമായി ഒഴിവാക്കേണ്ട; വളർത്തു മൃഗങ്ങളിലൂടെ രോഗം പകരുമെന്നതിനും സ്ഥിരീകരണമില്ല; നിപ്പക്കാലത്തെ വ്യാജ പ്രചാരണങ്ങളിലെ വസ്തുതകൾ ഇങ്ങനെ

നിപ്പാ ഭീതിയിൽ ചിക്കൻ ഒഴിവാക്കേണ്ട; വില്ലൻ വവ്വാലാണ്; കിണർ വെള്ളം ചൂടാക്കി കുടിക്കാം; റോഡിലൂടെ മാസ്‌ക്ക് ധരിച്ച് നടന്ന് ഭീതി പരത്തേണ്ട കാര്യമില്ല; മാസ്‌ക് രോഗികളുമായി നേരിട്ട് ഇടപെടുന്നവർ ധരിച്ചാൽ മതി; പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുതെന്ന് അല്ലാതെ ഫലവർഗങ്ങൾ പൂർണമായി ഒഴിവാക്കേണ്ട; വളർത്തു മൃഗങ്ങളിലൂടെ രോഗം പകരുമെന്നതിനും സ്ഥിരീകരണമില്ല; നിപ്പക്കാലത്തെ വ്യാജ പ്രചാരണങ്ങളിലെ വസ്തുതകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങളുടെ പ്രജനനകാലം കൂടിയാണ് നിപ്പാ ഭീതിക്കാലം. കഴിഞ്ഞ നിപ്പാഭീതിക്കാലത്ത് മലയാളികളിൽ ചിലർ വല്ലാതെ വ്യാജ പ്രചാരണങ്ങളിൽ പെട്ടിരുന്നു. എന്നാൽ അതിലൊന്നും ശാസ്ത്രീയതയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടർമാരും പറയുന്നത്. കഴിഞ്ഞ നിപ്പാക്കാലത്ത് പ്രചരിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നായിരുന്നു കോഴി ഭീതി. നിപ്പ ഭീതിനിലിനിൽക്കുന്നതിനാൽ ജനം കൂട്ടമായി ചിക്കൻ ഒഴിവാക്കുകയായിരുന്നു. എന്നാൽ കോഴിയും നിപ്പയുമായി ഒരു ബന്ധവുമില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

വവ്വാലിന്റെ വിസർജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗാണു വ്യാപിക്കുന്നു എന്നാണു കണ്ടെത്തൽ.അതിന് പാവം കോഴി എന്തു പിഴച്ചു. ചിക്കൻ വ്യാപാരികളുടെയും നട്ടെല്ല് ഒടിക്കുന്നതായിപ്പോയി കഴിഞ്ഞ നിപ്പാക്കാലം. അതുപോലെ ഫല വർഗ വിപണിയിലും വൻ ഇടിവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ജനം പേടിച്ച് പഴങ്ങളും ഫല വർഗങ്ങളും വർജ്ജിക്കയായിരുന്നു. പക്ഷേ പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുത് എന്നുമാത്രമാണ് ശരി. മറ്റു പഴങ്ങൾ നന്നായി തൊലി കളഞ്ഞു കഴിക്കാം. നിലത്തു വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം.

വിറ്റമിൻ സി അടങ്ങിയ പഴങ്ങൾ പനിയുള്ളവർ കഴിക്കുന്നതു നല്ലതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വവ്വാൽ മൂത്രം കാണും എന്ന ഭീതിയുള്ളതിനാൽ കിണർവെള്ളം പൂർണ്ണമായും ഒഴിവാക്കിയവർ ഉണ്ട്. ഇതിൽ ശരിയുമുണ്ട്. കിണറുകളിലും മറ്റു ജലസ്രോതസുകളിലും വവ്വാലുകളുടെ വിസർജ്യം വീഴുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്. എന്നാൽ, വെള്ളം തിളപ്പിച്ച ശേഷം ഉപയോഗിക്കുന്നതിൽ ഒരു തകരാറുമില്ല. നിപ്പാപേടിയിൽ നിങ്ങൾ മിനറൽ വാട്ടറിലേക്ക് തിരയേണ്ടാകാര്യമില്ല.

അതുപോലെതന്നെ കഴിഞ്ഞ നിപ്പാക്കാലത്ത് ഏറ്റവും ഭീതി ഉയർത്തിയ കാഴ്ചയായിരുന്നു കോഴിക്കോട് ടൗണിലടക്കം സകലരരും കൂട്ടത്തോടെ മാസ്‌ക്ക് ധരിച്ച് നടക്കുന്നത്. പക്ഷേ വായുവിലൂടെ പകരുന്ന രോഗമല്ല ഇതെന്ന പ്രാഥമിക പാഠം ഇവർ മറന്നുപോവുന്നു. രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാൽ മതിയെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. രോഗത്തിന്റെ ആദ്യഘട്ടത്തിൽ നിപ്പ വൈറസ് ബാധയാണെന്നു തിരിച്ചറിയാതെ പരിചരിക്കുന്നവരിൽ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളു. നിപ്പയുടെ ലക്ഷണങ്ങളാണെന്നു കണ്ടെത്തിയാൽ ചികിത്സകർ പിപിഇ (പേഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്) എന്ന ശരീര കവചം ധരിക്കും. ഇതു പകർച്ചാ സാധ്യത ഒഴിവാക്കും.

പിപിഇ ധരിക്കാതെ രോഗിയെ സന്ദർശിക്കൽ, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധനങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നിവയും വ്യാപന സാധ്യത സൃഷ്ടിക്കാം. അല്ലാതെ ഒരു കുഴപ്പവുമില്ലാത്തവർ മാസ്‌ക്ക്വെച്ച് ബസിലും ട്രെയിനിലും യാത്രചെയ്യേണ്ട കാര്യമില്ല. പശുവും പൂച്ചയും നായ്ക്കളും അടക്കം വീട്ടിൽ വളർത്തുന്ന ജീവികളെല്ലാം വൈറസ് വസിക്കാൻ സാധ്യത ഉള്ളവയായതിനാൽ അവയെ അകറ്റിനിർത്തണം എന്നു പറയുന്നതിലും കഥയില്ല.

എന്നാൽ, വളർത്തുമൃഗങ്ങൾ നിപ്പ പരത്തുന്നവയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. വളർത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങൾ ദേഹത്തു സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കണം എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. പനിയും തലവേദനയുമൊക്കെ നിപ്പയുടെ ലക്ഷണങ്ങൾ തന്നെ. പക്ഷേ, ഇവ പിടിപെട്ടവരെല്ലാം നിപ്പ ബാധിച്ചെന്നു പേടിക്കേണ്ട. പനി, തലവേദന, ശക്തിയായ ക്ഷീണം, ചുമ, ഛർദി, പേശീവേദന, വയറിളക്കം, മനോശക്തി ദുർബലമാകൽ, മസ്തിഷ്‌ക ജ്വരം എന്നീ ലക്ഷണങ്ങളും കാണുന്നുണ്ടെങ്കിൽ പേടിക്കണം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കുകയാണ് വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP