Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് മല്യയെ പോലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി വീട്ടിൽ പോകാൻ കാത്തിരുന്ന നീരവ് മോദിയെ കുടുക്കിയത് ബാങ്ക് ക്ലർക്ക്; റദ്ദാക്കിയ പാസ്പോർട്ടുമായി ബാങ്ക് അക്കൗണ്ട് എടുക്കാൻ ചെന്നപ്പോൾ പൊലീസ് പാഞ്ഞെത്തി; ആഡംബര ജീവിതം മറന്ന് ഒറ്റമുറി ഇടുങ്ങിയ സെല്ലിൽ ഇനി ഒമ്പത് ദിവസം കൂടി;വിജയ് മല്യയുടെ കാര്യത്തിൽ ഇല്ലാത്ത ധൃതി എങ്ങനെ നീരവ് മോദിയുടെ കാര്യത്തിൽ ഉണ്ടായി എന്നറിയാമോ?

വിജയ് മല്യയെ പോലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി വീട്ടിൽ പോകാൻ കാത്തിരുന്ന നീരവ് മോദിയെ കുടുക്കിയത് ബാങ്ക് ക്ലർക്ക്; റദ്ദാക്കിയ പാസ്പോർട്ടുമായി ബാങ്ക് അക്കൗണ്ട് എടുക്കാൻ ചെന്നപ്പോൾ പൊലീസ് പാഞ്ഞെത്തി; ആഡംബര ജീവിതം മറന്ന് ഒറ്റമുറി ഇടുങ്ങിയ സെല്ലിൽ ഇനി ഒമ്പത് ദിവസം കൂടി;വിജയ് മല്യയുടെ കാര്യത്തിൽ ഇല്ലാത്ത ധൃതി എങ്ങനെ നീരവ് മോദിയുടെ കാര്യത്തിൽ ഉണ്ടായി എന്നറിയാമോ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യൻ ബാങ്കുകളെ വെട്ടിച്ച് കോടികളുമായി യുകെയിലേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയെ കഴിഞ്ഞ ദിവസം ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്തത് അതി നാടകീയമായിട്ടാണെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതു പോലെ തന്നെ ഇന്ത്യയിൽ നിന്നും കോടികളുടെ വെട്ടിപ്പ് നടത്തി യുകെയിലേക്ക് മുങ്ങി അവിടുത്തെ പൊലീസ്റ്റ് സ്റ്റേഷനിൽ ഹാജരായി വീട്ടിൽ പോകാൻ കാത്തിരുന്ന മോദിയെ കുടുക്കിയത് ഒരു ബാങ്ക് ക്ലാർക്കാണെന്നാണ് പുതിയ റിപ്പോർട്ട്. ലണ്ടനിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാനിരിക്കുമ്പോഴാണ് മോദി പിടിയിലായിരിക്കുന്നത്.

റദ്ദാക്കിയ പാസ്പോർട്ടുമായിട്ടാണ് മോദി ബാങ്ക് അക്കൗണ്ട് തുറക്കാനെത്തിയതെന്ന് ഈ ബാങ്ക് ക്ലാർക്ക് കണ്ടെത്തുകയും അത് പൊലീസിൽ അറിയിക്കുകയും ചെയ്തോടെ മോദി കുരുക്കിലാവുകയായിരുന്നു. മോദിയെ മാർച്ച് 29വരെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതായതുകൊട്ടാര സദൃശമായ മണിമാളികകളിൽ ആഡംബര ജീവിതം നയിച്ച മോദി ഇനിയുള്ള ഒമ്പത് ദിവസങ്ങൾ ഒറ്റ മുറി ഇടുങ്ങിയ സെല്ലിൽ കഴിച്ച് കൂട്ടേണ്ടി വരുമെന്ന് ചുരുക്കം. വിജയ് മല്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തിലില്ലാത്ത ധൃതി മോദിയുടെ കാര്യത്തിലുണ്ടായതെങ്ങനെയെന്ന ചോദ്യവും ഇതെ തുടർന്ന് ശക്തമായിട്ടുണ്ട്.

പൊലീസിന്റെ ഈ തന്ത്രപരമായ നീക്കം നീരവ് മോദിയെയും അദ്ദേഹത്തിന്റെ ലോയർമാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം പൊലീസ് സെല്ലിൽ കഴിഞ്ഞതിനെ തുടർന്നാണ് മോദിയെ വെസ്റ്റ് മിൻസ്റ്റേർസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ ഹാജരാക്കിയത്. തുടർന്ന് നടന്ന വിചാരണയിൽ മോദിക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് ചെയ്യാനുള്ള ഗൂഢാലോചന , ക്രിമിനൽ പ്രോപ്പർട്ടി മറച്ച് വയ്ക്കാനുള്ള ഗൂഢാലോചന തുടങ്ങിയ രണ്ട് ചാർജുകളാണ് മോദിക്ക് മേൽ ചുമത്തിയിരിക്കുന്നത്.

ലണ്ടനിലെ ഒരു മെട്രോബാങ്കിൽ അക്കൗണ്ട് തുറക്കാൻ ചെന്ന മോദിയുടേത് റദ്ദാക്കിയ പാസ്പോർട്ടാണെന്ന് അവിടുത്തെ ഒരു ക്ലാർക്ക് മനസിലാക്കിയതിനെ തുടർന്നായിരുന്നു ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായത്. പൊലീസ് ഇതിനായി പദ്ധതി ആസൂത്രണം നടത്തുകയും ഈ പ്ലാൻ പ്രകാരമുള്ള ഷെഡ്യൂളിനേക്കാൾ അഞ്ച് ദിവസം മുമ്പാണ് മോദിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന റിപ്പോർട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. മാർച്ച് 25ന് മോദിയെ നാടകീയ രംഗങ്ങൾ ഒഴിവാക്കിക്കൊണ്ട് അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമായിരുന്നു അദ്ദേഹത്തിന്റെ ലോയർമാർ ഏർപ്പാടാക്കിയിരുന്നത്.

അതായത് അതിന് അഞ്ച് ദിവസം മുമ്പാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. മാർച്ച് 29 വരെ മോദിയെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കാൻ ഡിസ്ട്രിക്ട് ജഡ്ജ് മേരി മാല്ലൻ ഉത്തരവിട്ടിട്ടുമുണ്ട്. തുടർന്ന് പ്രീലിമിനറി ഹിയറിംഗിനായി അദ്ദേഹത്തെ ചീഫ് മജിസ്ട്രേറ്റ് എമ്മ ആർബുത്നോട്ടിന് മുന്നിൽ ഹാജരാക്കുകയും ചെയ്യും. വിജയ് മല്യയുടെ വിചാരണയും ഇതേ ജഡ്ജായിരുന്നു മേൽനോട്ടം നടത്തിയിരുന്നത്. മോദിയുടെ അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തെ നിയമനടപടികൾക്ക് വിധേയനാക്കുന്നതിന് വിട്ട് തരാൻ യുകെയോട് ആവശ്യപ്പെടാൻ ഇന്ത്യക്ക് വഴി തുറന്നിരിക്കുകയാണ്. എന്നാൽ ബ്രിട്ടനിലെ നിയമനടപടികൾ പൂർത്തിയാക്കി അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാൻ കാലമേറെയെടുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

തന്നെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടുണ്ടെന്ന് മനസിലാക്കിയ മോദി ഇതിലെ നാടകീയതകൾ ഒഴിവാക്കുന്നതിനായി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മാർച്ച് 25ന് കീഴടങ്ങുന്നതിനുള്ള പദ്ധതികളൊരുക്കിയിരുന്നു. 2017 ഏപ്രിൽ 18ന് ഇതേ പോലെ മല്യ പൊലീസിന് മുന്നിൽ കീഴടങ്ങി വീട്ടിലേക്ക് പോയത് പോലെ തനിക്കും സാധിക്കുമെന്നായിരുന്നു മോദി പ്രത്യാശിച്ചിരുന്നത്. നാടകീയമായ അറസ്റ്റിലൂടെ മോദിയുടെ ആ കുതന്ത്രമാണ് പൊളിഞ്ഞിരിക്കുന്നത്. അന്ന് മല്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ അദ്ദേഹത്തെ വിലങ്ങ് അണിയിക്കുക പോലും ചെയ്തിരുന്നില്ലെന്നത് ഈ രീതി പിന്തുടരാൻ മോദിയെയും പ്രേരിപ്പിക്കുകയായിരുന്നു.

തുടർന്ന് ഒരു പൊലീസ് കാറിൽ മല്യയെ വെസ്റ്റ്മിൻസ്റ്റൻ മജിസ്ട്രേറ്റിന്റെ കോടതിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. എന്നാൽ മോദിയുടെ അറസ്റ്റ് ഇത് പോലെ പ്ലാൻ ചെയ്ത പ്രകാരമല്ല നടന്നിരിക്കുന്നത്. മറിച്ച് യൂണിഫോമിട്ട പൊലീസുകാർ എത്തി ലണ്ടനിലെ ബാങ്കിൽ നിന്നും മോദിയ വാഹനത്തിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. ചൊവ്വാഴ്ച ഹോൽബോണിലെ മെട്രോ ബാങ്കിൽ തന്റെ റദ്ദാക്കിയ പാസ്പോർട്ടും കൗൺസിൽ ടാക്സ് ബില്ലുകളും ഐഡിയാക്കി അക്കൗണ്ടെടുക്കാൻ മോദി ശ്രമിച്ചപ്പോൾ ബാങ്ക് ജീവനക്കാരൻ പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നാണ് മോദിയുടെ ലോയറായ ജോർജ് ഹെപ്ബോൺ സ്‌കോട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഗവൺമെന്റ് റദ്ദാക്കിയ മോദിയുടെ പാസ്പോർട്ട് അറസ്റ്റിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP