Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വായു മലീനീകരണത്താൽ വീർപ്പുമുട്ടുന്ന ഡൽഹിയിൽ എന്തിന് വേറെ വധശിക്ഷ? ഇത് പല രാജ്യങ്ങളിലും റദ്ദാക്കിയ ശിക്ഷാ രീതി; തനിക്ക് ശിക്ഷ വിധിച്ചതിൽ തെറ്റുണ്ടെന്നും അക്ഷയ് സിംങ് ഠാക്കൂർ; തൂക്കാൻ വിധിച്ച പ്രതികളെ പാർപ്പിക്കാൻ കണ്ടംഡ് സെൽ ഒരുങ്ങുന്നതിനിടെ പുനഃപരിശോധനാ ഹർജിയുമായി നിർഭയ കേസ് പ്രതി; ശിക്ഷ നടപ്പാക്കാനുള്ള നാളുകൾ അടുത്തതോടെ പ്രതി നടത്തുന്നത് സ്വന്തം മരണം വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ

വായു മലീനീകരണത്താൽ വീർപ്പുമുട്ടുന്ന ഡൽഹിയിൽ എന്തിന് വേറെ വധശിക്ഷ? ഇത് പല രാജ്യങ്ങളിലും റദ്ദാക്കിയ ശിക്ഷാ രീതി; തനിക്ക് ശിക്ഷ വിധിച്ചതിൽ തെറ്റുണ്ടെന്നും അക്ഷയ് സിംങ് ഠാക്കൂർ; തൂക്കാൻ വിധിച്ച പ്രതികളെ പാർപ്പിക്കാൻ കണ്ടംഡ് സെൽ ഒരുങ്ങുന്നതിനിടെ പുനഃപരിശോധനാ ഹർജിയുമായി നിർഭയ കേസ് പ്രതി; ശിക്ഷ നടപ്പാക്കാനുള്ള നാളുകൾ അടുത്തതോടെ പ്രതി നടത്തുന്നത് സ്വന്തം മരണം വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുമ്പോൾ വിചിത്രമായ വാദങ്ങളുമായി പ്രതികളിൽ ഒരാളുടെ പുനഃപരിശോധനാ ഹർജി. വായു മലിനീകരണത്താൽ ഗ്യാസ് ചേമ്പറായി മാറിയ ഡൽഹിയിൽ എന്തിനാണ് മറ്റൊരു വധശിക്ഷ എന്നാണ് അക്ഷയ് സിങ് ഠാക്കൂർ ഹർജിയിൽ ചോദിക്കുന്നത്. നിർഭയ കേസിൽ തനിക്കെതിരെ ശിക്ഷ വിധിച്ചതിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി അക്ഷയ് സിംങ് ഠാക്കൂർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.

വായു മലിനീകരണം കാരണം ഡൽഹി ഒരു ഗ്യാസ് ചേമ്പറായി മാറിയിരിക്കുന്നു. ഇവിടുത്തെ വെള്ളം മുഴുവൻ വിഷാംശം നിറഞ്ഞതാണ്. ഡൽഹിയിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ഇതുകാരണം ആയുർദൈഘ്യം കുറഞ്ഞുവരികയാണ്. ഈ ചെറിയ ജീവിതം വീണ്ടും ചെറുതായിക്കൊണ്ടിരിക്കുന്നു. പിന്നെ എന്തിനാണ് വധശിക്ഷയെന്നും ഹർജിയിൽ ചോദിക്കുന്നു. വധശിക്ഷ പലരാജ്യങ്ങളും റദ്ദാക്കിയ ശിക്ഷാരീതിയാണെന്നും ഇയാൾ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പുനഃപരിശോധന ഹർജി നൽകുന്നതിലൂടെ നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള നീക്കമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. അക്ഷയ് സിങ് ഠാക്കൂർ, മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരാണ് നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രതികൾ. ഇവരിൽ അക്ഷയ് സിങ് ഒഴികെയുള്ള പ്രതികൾ നേരത്തെ പുനഃപരിശോധന ഹർജി നൽകിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു.

അതിനിടെ, ഡൽഹിയിലെ മൻഡോളി ജയിലിൽ പാർപ്പിച്ചിരുന്ന പവൻ ഗുപ്തയെ തീഹാർ ജയിലിലേക്ക് മാറ്റി്. കേസിലെ മറ്റുപ്രതികളായ മുകേഷ് സിങ്, വിനയ് ശർമ്മ, അക്ഷയ് എന്നിവർ തീഹാർ ജയിലിലാണുള്ളത്. പവൻ ഗുപ്തയെ തീഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് അടച്ചിട്ടുള്ളത്. പ്രതികളെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ആറ് സിസിടിവി ക്യാമറകൾക്കും തീഹാർ ജയിൽ അധികൃതർ ഓർഡർ നൽകിയിട്ടുണ്ട്. മറ്റു പ്രതികളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ പ്രതികൾക്ക് കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ പാർപ്പിക്കാനുള്ള കണ്ടംഡ് സെല്ലും തയ്യാറായി വരികയാണ്. സെല്ലുകളുടെ അറ്റകുറ്റപ്പണികൾ ധൃതഗതിയിൽ നടക്കുകയാണെന്ന് തീഹാർ ജയിൽ അധികൃതർ സൂചിപ്പിച്ചു.

രാഷ്ട്രപതി ദയാഹർജി തള്ളിയാൽ 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്നതാണ് പതിവ്. വധശിക്ഷയ്ക്ക് മുന്നോടിയായി ജയിൽ അധികൃതർ ഡമ്മി പരീക്ഷണം നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ശിക്ഷ നടപ്പാക്കുന്നതിനായി തീഹാർ ജയിൽ അധികൃതർ ബീഹാറിലെ ബുക്സർ ജയിൽ അധികൃതരോട് 10 തൂക്കുകയർ ലഭ്യമാക്കാൻ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്ത് ബലാൽസംഗകേസുകൾ വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ നിർഭയ കേസ് പ്രതികളുടെ വധശിക്ഷയിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ശിക്ഷ നടപ്പാക്കാൻ ആരാച്ചാർ ഇല്ല എന്നതാണ് തീഹാർ ജയിൽ അധികൃതർ നേരിടുന്ന തലവേദന. ആരാച്ചാരെ തേടി തീഹാർ ജയിൽ അധികൃതർ യുപിയിലെ അടക്കം ജയിലുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതിനിടെ വധശിക്ഷ നടപ്പാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി തമിഴ്‌നാട് പൊലീസ് കോൺസ്റ്റബിൾ രംഗത്തെത്തി. രാമനാഥപുരം ജില്ലയിലെ പൊലീസ് ഹെഡ്കോൺസ്റ്റബിൾ സുഭാഷ് ശ്രീനിവാസനാണ് സന്നദ്ധത അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തീഹാർ ജയിൽ ഡയറക്ടർ ജനറലിന് കത്തയച്ചു.

നേരത്തെ ഷിംല സ്വദേശിയായ പച്ചക്കറി വ്യാപാരി ശിക്ഷ നടപ്പാക്കാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. രവികുമാർ ദലിത് എന്നയാളാണ് പ്രതിഫലം ഇല്ലാതെ ശിക്ഷ നടപ്പാക്കാമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ചത്. പണം മോഹിച്ചല്ല താൻ ആരാച്ചാരാകാൻ തയ്യാരാകുന്നതെന്നും, ഇത്തരം ഹീനകൃത്യം ചെയ്യുന്നവർക്ക് ഒരു താക്കീത് എന്ന നിലയ്ക്കാണ് ഈ ജോലിക്ക് താൻ തയ്യാറാകുന്നതെന്നുമാണ് രവികുമാർ ദലിത് വ്യക്തമാക്കിയത്.

2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് 23 കാരിയായ പാരമെഡിക്കൽ വിദ്യാർത്ഥിനിയെ പ്രതികൾ അതിക്രൂരമായി ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയത്. ക്രൂരമായ ബലാത്സംഗത്തിനിരയായ യുവതി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്കുശേഷമാണ് മരിച്ചത്. കേസിലെ 6 പ്രതികളിലൊരാൾ ഡ്രൈവർ രാംസിംങ് ജയിലിൽ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ 4 പേരെയും വധശിക്ഷക്ക് വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP