Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർഭയ കേസ് പ്രതികൾക്കായുള്ള കൊലക്കയർ ഒരുങ്ങുന്നു; ബുക്സർ ജയിലിലെ തടവുകാർ നിർമ്മിക്കുന്നത് പത്ത് മനില കയറുകൾ; രാജ്യത്തിന്റെ മനസാക്ഷിയെ നടുക്കിയ ക്രൂരത കാട്ടിയ പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത് വിനയ് ശർമ്മ ദയാഹർജി പിൻവലിച്ചതോടെ; ശിക്ഷ നടപ്പിലാക്കുന്നത് കുറ്റം ചെയ്ത് ഏഴു വർഷം തികയുന്ന വേളയിൽ

നിർഭയ കേസ് പ്രതികൾക്കായുള്ള കൊലക്കയർ ഒരുങ്ങുന്നു; ബുക്സർ ജയിലിലെ തടവുകാർ നിർമ്മിക്കുന്നത് പത്ത് മനില കയറുകൾ; രാജ്യത്തിന്റെ മനസാക്ഷിയെ നടുക്കിയ ക്രൂരത കാട്ടിയ പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത് വിനയ് ശർമ്മ ദയാഹർജി പിൻവലിച്ചതോടെ; ശിക്ഷ നടപ്പിലാക്കുന്നത് കുറ്റം ചെയ്ത് ഏഴു വർഷം തികയുന്ന വേളയിൽ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: രാജ്യത്തെ പിടിച്ചുലച്ച നിർഭയ കേസിലെ പ്രതികൾക്കായുള്ള തൂക്കുകയറുകൾ തയ്യാറാക്കുന്നതായി റിപ്പോർട്ടുകൾ. ബീഹാറിലെ ബുക്‌സാർ സെൻട്രൽ ജയിലിലെ തടവുകാരാണ് തൂക്കുകയറുകൾ തയ്യാറാക്കുന്നത്. പത്ത് കയറുകൾ നിർമ്മിക്കാനാണ് ജയിലധികൃതർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് തൂക്കുകയർ തയ്യാറാക്കാനുള്ള നിർദ്ദേശം ബുക്‌സാർ ജയിലിൽ ലഭിക്കുന്നത്.

തൂക്കുകയറുകളുണ്ടാക്കാൻ പ്രസിദ്ധമായ സെൻട്രൽ ജയിലാണ് ബിഹാറിലെ ബുക്‌സാറിലേത്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബുക്‌സാർ ജയിലിൽ തയ്യാറാക്കുന്ന തൂക്കുകയറുകൾ മനില കയറുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. നേരത്തേ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയർ തിഹാർ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്. 2013 ഫെബ്രുവരി 9-നാണ് അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊല്ലുന്നത്.

''എന്റെ മേലധികാരികൾ എന്നോട് പത്ത് തൂക്കുകയറുകൾ തയ്യാറാക്കണമെന്നാണ് നിർദ്ദേശം തന്നിരിക്കുന്നത്. ഏത് ജയിലിലേക്കാണ് ഈ കയറുകൾ നൽകേണ്ടത് എന്ന് എനിക്ക് വിവരം ലഭിച്ചിട്ടില്ല. പക്ഷേ കയറുകൾ നിർമ്മിക്കാനുള്ള ജോലി ഞാൻ തുടങ്ങിക്കഴിഞ്ഞു'', ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ വ്യക്തമാക്കി.

നിർഭയ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വിനയ് ശർമ ദയാഹർജി പിൻവലിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന.
താൻ ഇത്തരത്തിലൊരു ദയാഹർജി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശർമ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി പിൻവലിച്ചത്. ഇങ്ങനെയൊരു ഹർജിയിൽ താൻ ഒപ്പുവച്ചിട്ടില്ല. ആരെയും ഹർജി നൽകാൻ ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് വിനയ് ശർമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

തള്ളിക്കളയണമെന്ന ശുപാർശയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ ദയാഹർജി രാഷ്ട്രപതിഭവന് കൈമാറിയത്. ഹർജി ആദ്യം ലഭിച്ച ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലും ഹർജി തള്ളിക്കളയുന്നതായി ഫയലിൽ രേഖപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്. അതിനാൽത്തന്നെ വിനയ് ശർമയുടെ ദയാഹർജി പരിഗണിക്കപ്പെടാൻ സാധ്യതയില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്.

2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ഡൽഹിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്‌നയാക്കി യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തത്. പിന്നീട് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. 2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായത്.

2012 ഡിസംബർ 16നു രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറപ്പി വിദ്യാർത്ഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം സിംഗപ്പൂരിലേക്കു മാറ്റി. ഡിസംബർ 29ന് എലിസബത്ത് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ഒന്നാംപ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കി.

പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമം അനുസരിച്ച് മൂന്നു വർഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാൾ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങി. പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.

കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു വധശിക്ഷ ശരിവച്ചു കൊണ്ടു സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണമൊഴിയും പൊലീസ് നടത്തിയ സാങ്കേതിക, ശാസ്ത്രീയ പരിശോധനകളും ശക്തമായ തെളിവുകളാണെന്നും സുപ്രീം കോടതി വിലയിരുത്തി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ പ്രതികൾ ഒരു വിനോദോപാധിയായി മാത്രമാണു പരിഗണിച്ചതെന്നു നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP