Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ രാജ്യം കാത്തിരുന്ന നീതി വിധി പൂർത്തിയായി; ഡൽഹിയിലെ ബസിൽ ഒരു പാവം പെൺകുട്ടിയെ പാതിരാത്രിയിൽ പിച്ചി ചീന്തി കൊന്നു കളഞ്ഞ നാല് നരാധമന്മാരും തീഹാർ ജയിലിലെ കഴുമരത്തിൽ തൂങ്ങിയാടി; അവസാന നിമിഷവും വധശിക്ഷ തടയാൻ ഹർജികളുമായി എത്തിയ നരാധമന്മാരെ കണ്ടം വഴി ഓടിച്ച് മരണത്തിലേക്ക് ഒറ്റ തള്ള് കൊടുത്ത് നീതി പീഠം; നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല

ഒടുവിൽ രാജ്യം കാത്തിരുന്ന നീതി വിധി പൂർത്തിയായി; ഡൽഹിയിലെ ബസിൽ ഒരു പാവം പെൺകുട്ടിയെ പാതിരാത്രിയിൽ പിച്ചി ചീന്തി കൊന്നു കളഞ്ഞ നാല് നരാധമന്മാരും തീഹാർ ജയിലിലെ കഴുമരത്തിൽ തൂങ്ങിയാടി; അവസാന നിമിഷവും വധശിക്ഷ തടയാൻ ഹർജികളുമായി എത്തിയ നരാധമന്മാരെ കണ്ടം വഴി ഓടിച്ച് മരണത്തിലേക്ക് ഒറ്റ തള്ള് കൊടുത്ത് നീതി പീഠം; നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല

മറുനാടൻ മലയാളി ബ്യൂറോ

ഒടുവിൽ നീതി വിധി പൂർത്തിയായി. ഒരു പാവം പെൺകുട്ടിയെ ഒരു രാത്രി മുഴുവൻ പീഡിപ്പിച്ചു ചീന്തിയ നാലു നരാധമന്മാർക്കും തൂക്കു കയർ വീണു. മനുഷ്യ കുലത്തിന് നാണക്കേടായി തീർന്ന ആ നാലു നരാധമന്മാരുടെയും ഭൂമിക്ക് ബാധ്യതയായി തീർന്ന ശരീരങ്ങൾ ഇന്ന് കൃത്യം അഞ്ചരയ്ക്ക് തീഹാർ ജയിലിലെ കഴുമരത്തിൽ ഊഞ്ഞാലാടുക ആയിരുന്നു. നീതി വിധിയുടെ സന്തോഷത്തിൽ ഇന്ത്യൻ ജനത ആഹ്ലാദത്തോടെ കൈയടിച്ച അപൂർവ്വ നിമിഷമായിരുന്നു ഇത്. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർഭയ കേസിലെ പ്രതികൾ നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടതോടെയാണ് നാലു പേരും കഴുമരത്തിൽ തൂങ്ങിയാടിയത്.

പുലർച്ചെ 5.30ന് നാലു പേരെയും ഒരുമിച്ച് തൂക്കിലേറ്റിയതോടെ കഴിഞ്ഞ ഏഴു വർഷമായി ഇന്ത്യയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി നിന്ന നിർഭയ എന്ന പാവം പെൺകുട്ടിക്ക് നീതി ലഭിക്കുക ആയിരുന്നു. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാർ പവൻ ജല്ലാദാണ് നടപടികൾ പൂർത്തിയാക്കി നാലു പേരെയും കാലപുരിക്ക് അയച്ച് രാജ്യം ആഗ്രഹിച്ച ആ നീതി നടപ്പിലാക്കിയത്.

നാലുമണിയോടെ പ്രതികളെ ഉണർത്തി സുപ്രീം കോടതിയുടെ ഹർജി തള്ളിയ വിവരം അറിയിച്ചു. കുടുംബാംഗങ്ങളെ ഒരിക്കൽകൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാർ അധികൃതർ തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യ പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം പുലർച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുകയായിരുന്നു. വിധിനടപ്പാക്കിയ സമയം സുപ്രീം കോടതിയുടെ സമീപം നിർഭയയുടെ അമ്മ ആശാ ദേവിയും ഭർത്താവും ഉണ്ടായിരുന്നു.

തൂക്കു കയർ ഒഴിവാക്കാൻ അവസാന നിമിഷം വരെ പ്രതികൾ പതിനെട്ട് അടവും പയറ്റിയെങ്കിലും ആ നരാധമന്മാർക്ക് തൂക്കു കയർ എന്ന നിലപാടിൽ തന്നെ നീതി പീഠം ഉറച്ച് നിൽക്കുകയായിരുന്നു. ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നടപ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ ദയാഹർജികളും പുനഃപരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കി. എന്നാൽ ഒടുവിൽ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവിൽ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികൾ സമീപിച്ചു. എന്നാൽ ഈ നരാധമന്മാർക്ക് തൂക്കു കയർ എന്ന നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ കൃത്യം 5.30ന് തന്നെ ഇവരെ തൂക്കിലേറ്റി.

നീതിനടപ്പാക്കപ്പെട്ടെന്നും സംതൃപ്തി നൽകുന്ന സമയമാണിതെന്നും ആശാ ദേവി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കൃത്യം അഞ്ചരയ്ക്കു തന്നെ നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റിയതായി തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ അറിയിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാൻ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവഗണിച്ച് നൂറുകണക്കിനു പേരാണ് ജയിനു പുറത്തു കൂട്ടംകൂടിയത്. 2012 ൽ നിർഭയയ്ക്കു നീതി തേടി നടന്ന സമരത്തിൽ പങ്കെടുത്തവരായിരുന്നു ഇതിൽ ഏറെയും. 5.30 ആയതോടെ ആഹ്‌ളാദാരവങ്ങളോടെ ഇവർ ആർപ്പുവിളി മുഴക്കി.

പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെ വ്യാഴാഴ്ച പുലർച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല. ഒരു പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന നാലു പേരെയും തൂക്കി കൊല്ലണണെന്ന നിലപാടിൽ നീതി പീഠം ഉറച്ചു നിന്നു. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു.

വധശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷം വരെ പ്രതികൾ കോടതി കയറി ഇറങ്ങി. തൂക്കു കയർ ഒഴിവാക്കാൻ പ്രതികൾ പല നാടകങ്ങളും കളിച്ചപ്പോൾ അത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളേയും ഒരു പോലെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. എത്രയും പെട്ടെന്ന് ഈ നരാധമന്മാരെ തൂക്കി കൊല്ലണമേ എന്ന് ഒരു രാജ്യം മുഴുവനും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത്രമേൽ സമാനതകളില്ലാത്ത ക്രൂര പീഡനം ഏറ്റാണ് ആ പെൺകുട്ടി ഈ ലോകത്ത് നിന്നും വിടപറഞ്ഞ് പോയത്. കോടതികൾ ഹർജികൾ തള്ളിയതിന് പിന്നാലെ വധശിക്ഷ നടപ്പിലാക്കാൻ തിഹാർ ജയിൽ അധികൃതർ നടപടികൾ പൂർത്തിയാക്കിയിരുന്നു.

ഇന്ന് പുലർച്ചെ വധശിക്ഷ നടപ്പിലാക്കാനിരിക്കെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ മൂന്ന് പ്രതികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. രാത്രി 10 മണിയോടെ കോടതി വാദം കേൾക്കൽ ആരംഭിച്ചു. അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. തുടർന്ന് ഒന്നര മണിക്കൂറോളം വാദം കേട്ടതിന് ശേഷമാണ് കോടതി ഹർജി തള്ളിയത്. തങ്ങളുടെ പേരിൽ വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകളും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുന്നിൽ സമർപ്പിച്ച അപേക്ഷയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികൾ കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ കേസുകൾ തീർപ്പാകാതെ കിടക്കുമ്പോൾ വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് പ്രതികളുടെ അഭിഭാഷകർ വാദിച്ചത്.

മാത്രമല്ല പ്രതികളുടെ ഭാര്യമാരിൽ ഒരാളായ അക്ഷയ് ഠാക്കൂറിന്റെ ഭാര്യ വിവാഹ മോചനത്തിന് ഹർജി നൽകിയിട്ടുണ്ട്. ഈയൊരു കേസ് നിലനിൽക്കുന്നതിനാൽ വധശിക്ഷ നീട്ടിവെക്കണമെന്നായിരുന്നു അഭിഭാഷകനായ എ.പി സിങ് ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദങ്ങളെല്ലാം നിരസിച്ചാണ് പ്രതികളുടെ ഹർജി കോടതി തള്ളിയത്. മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടതില്ലെന്ന വിചാരക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

വിധിക്കെതിരെ സുപ്രീം കോടതിയിൽ അപേക്ഷ നൽകുമെന്ന് അഭിഭാഷകർ പറഞ്ഞു. അൽപസമയത്തിനകം ഹർജി നൽകി. നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല. ഇതൊടെയാണ് നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല.

കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തി ആയില്ലെന്നും ജയിലിൽ മർദനമേറ്റതിനെത്തുടർന്ന് നൽകിയ പരാതി കർക്കർദൂമ കോടതിയിൽ പരിഗണനയിലാണെന്നുമുള്ള വാദവും കോടതി തള്ളി. നിർഭയയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. രാജ്യാന്തര കോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകൾ പ്രസക്തമല്ലെന്നു നിരീക്ഷിച്ച് ഡൽഹി കോടതി ഹർജി തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം പുലർച്ചെ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്കു ദൈവത്തെ കണ്ടുമുട്ടാൻ സമയമായെന്നും ഡൽഹി കോടതി പറഞ്ഞു. രാജ്യത്തെ വ്യവസ്ഥകളുമായാണ് പ്രതികൾ കളിക്കുന്നത്. ദയാഹർജി സമർപ്പിക്കാൻ രണ്ടര വർഷം വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് മന്മോഹൻ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതികളായ അക്ഷയ് കുമാർ സിങ്, പവൻ ഗുപത്, വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

2012 ഡിസംബർ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. ഓടുന്ന ബസിൽ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തിൽ ആറു പ്രതികളാണ് പിടിയിലായിരുന്നത്. ചികിൽസയിലിരിക്കെ പെൺകുട്ടി മരിച്ചു. പ്രതികളിൽ ഒരാളായ രാംസിങ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി. മറ്റു നാലു പ്രതികൾക്കാണ് വധശിക്ഷ ലഭിച്ചത്. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി അതുവഴി വന്ന ബസിൽ കയറി. ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP