Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമഭ്രാന്തിൽ കാഴ്‌ച്ച നഷ്ടപ്പെട്ട കൊടുംക്രിമിനലുകൾ പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ പിച്ചിച്ചീന്തി കൊന്നത് അതിമൃഗീയമായി; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷനേടാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് കൊലക്കയറും തയ്യാറായതോടെ നാൽവർ സംഘം കാട്ടിയത് അതിബുദ്ധിയും; വധശിക്ഷ നടപ്പാക്കുന്നതിനായി ഒരാഴ്‌ച്ചക്കുള്ളിൽ മുഴുവൻ നിയമനടപടികളും പൂർത്തിയാക്കണം എന്ന് നിർദ്ദേശിച്ചതോടെ നിർഭയ കേസ് പ്രതികളുടെ മുന്നിലെ വഴികളെല്ലാം അടഞ്ഞു

കാമഭ്രാന്തിൽ കാഴ്‌ച്ച നഷ്ടപ്പെട്ട കൊടുംക്രിമിനലുകൾ പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ പിച്ചിച്ചീന്തി കൊന്നത് അതിമൃഗീയമായി; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷനേടാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് കൊലക്കയറും തയ്യാറായതോടെ നാൽവർ സംഘം കാട്ടിയത് അതിബുദ്ധിയും; വധശിക്ഷ നടപ്പാക്കുന്നതിനായി ഒരാഴ്‌ച്ചക്കുള്ളിൽ മുഴുവൻ നിയമനടപടികളും പൂർത്തിയാക്കണം എന്ന് നിർദ്ദേശിച്ചതോടെ നിർഭയ കേസ് പ്രതികളുടെ മുന്നിലെ വഴികളെല്ലാം അടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാല് കൊടുംകുറ്റവാളികളെയും ഒരുമിച്ച് തന്നെ തൂക്കിലേറ്റുമെന്ന നീതിപീഠത്തിന്റെ പ്രഖ്യാപനത്തോടെ നീതിന്യായ സംവിധാനത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപെടാൻ നിർഭയ കേസിലെ പ്രതികൾക്ക് സാഹചര്യം ഒരുങ്ങില്ലെന്ന് ഉറപ്പായി. പ്രതികൾ വധശിക്ഷ വൈകിപ്പിക്കുന്നതിനായി പുനപരിശോധനാ ഹർജിയും ദയാഹർജിയും മറ്റുമായി നീതിന്യായ വ്യവസ്ഥയിലെ നടപടി ക്രമങ്ങളെ ദുരരുപയോഗം ചെയ്യുന്നതിനെ കുറിച്ചും ഡൽഹി ഹൈക്കോടതി പരാമർശിച്ചു. ഏഴ് ദിവസത്തിനകം എല്ലാ പ്രതികളും മുഴുവൻ നിയമനടപടികളും പൂർത്തിയാക്കണം എന്നാണ് കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. എത്രയും വേഗം നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ ഒരുമിച്ച് തന്നെ തൂക്കിലേറ്റാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നീണ്ടുപോകുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഹർജി പക്ഷേ, കോടതി തള്ളി. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തുള്ള വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ പ്രതികൾ മനപ്പൂർവ്വം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി ഏഴ് ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ പ്രതികൾക്ക് നിയമം നൽകുന്ന ഇളവുകളുടെ പിൻബലത്തിൽ അധികനാൾ ജീവൻ നിലനിർത്താനാകില്ല എന്നുറപ്പായി.

പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനിൽക്കില്ലെന്നും ഒരിക്കൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച കേസിൽ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. ദയാഹർജികൾ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിയെ എങ്കിലും തൂക്കിലേറ്റുന്നതിന്റെ സാധ്യതയും അവസാനിച്ചു. ജസ്റ്റിസ് സുരേഷ് കൈത്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

2012 ഡിസംബർ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ഡൽഹിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്‌നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

ഡൽഹിയിലും രാജ്യം മുഴുവനും തെരുവിലിറങ്ങി ജനങ്ങളുടെ രോഷപ്രകടനം. 2012 ഡിസംബർ 17ന് ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അക്ഷയ് താക്കൂറും പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായി. 2012 ഡിസംബർ 29നാണ് ഗുരുതര പരുക്കുകളേറ്റ നിർഭയ സിംഗപ്പൂർ ആശുപത്രിയിൽ വെച്ച് മരിക്കുന്നത്.

2013 ജനുവരി 3 ന് ആറു പ്രതികൾക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2013 ജനുവരി 17ന് അതിവേഗ കോടതി നടപടികൾ തുടങ്ങി. ഒരാളുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി. 2013 മാർച്ച് 11ന് തിഹാർ ജയിലിൽ വെച്ചു ഒന്നാംപ്രതി രാംസിങ് ആത്മഹത്യ ചെയ്തു. 2013 ഓഗസ്റ്റ് 31 ന് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ചു. 2013 സെപ്റ്റംബർ 13ന് മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ എന്നിവർക്ക് അതിവേഗ കോടതി വധശിക്ഷ വിധിച്ചു. 2014 മാർച്ച് 13ന് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. 2015 ഡിസംബർ 20ന് മൂന്നു വർഷത്തെ ശിക്ഷയ്ക്ക് ശേഷം ജുവനൈൽ പ്രതി പുറത്തിറങ്ങി.

2017 മെയ്‌ 5ന് സുപ്രീം കോടതി പ്രതികളുടെ വധശിക്ഷ ശരിവെച്ചു. പ്രതികളായ മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ സുപ്രീം കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജി 2018 ജൂലൈ 9ന് തള്ളി. 2019 ഡിസംബർ 18ന് അക്ഷയ് താക്കൂർ നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളി. 2020 ജനുവരി 7ന് നാലു പ്രതികളെയും ജനുവരി 22 ന് രാവിലെ തൂക്കിലേറ്റാൻ ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചു.

നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനായിരുന്നു ഡൽഹി പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണ വാറന്റ്. എന്നാൽ മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം പ്രതി മുകേഷ് സിങ് തിരുത്തൽ ഹർജിയും, പിന്നീട് രാഷ്ട്രപതിക്ക് ദയാഹർജിയും സമർപ്പിച്ചു. ദയാഹർജി രാഷ്ട്രപതി തള്ളിയെങ്കിലും ദയാഹർജി തള്ളപ്പെട്ട് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടം പ്രതികൾക്ക് ഗുണകരമായി, നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ എന്ന് കൂടി നിർദ്ദേശമുള്ളതിനാൽ ഇത് ഫലത്തിൽ എല്ലാ പ്രതികൾക്കും ഗുണം ചെയ്തു.

മുകേഷിന്റെ ദയാഹർജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാർ ദയാഹർജി സമർപ്പിച്ചു. ഇതും രാഷ്ട്രപതി തള്ളിയതോടെ അടുത്ത പ്രതിയായ വിനയ് കുമാർ ദയാർഹർജി സമർപ്പിച്ചു. ഇത് തള്ളപ്പെട്ടതോടെ, അക്ഷയ് താക്കൂർ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഇത് തള്ളിക്കഴിഞ്ഞാലും പവൻ ഗുപ്ത ദയാഹർജി സമർപ്പിച്ച് അത് രാഷ്ട്രപതി തള്ളി 14 ദിവസം കഴിഞ്ഞാൽ മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ. എന്നാൽ, ഇനിയും ദയാഹർജി സമർപ്പിക്കാൻ ബാക്കിയുള്ള പവൻ ഗുപ്ത ഈ വിധിയനുസരിച്ച് അടുത്ത ഏഴ് ദിവസങ്ങൾക്കകം രാഷ്ട്രപതിക്ക് ദയാഹർജിയും സുപ്രീം കോടതിയിൽ തിരുത്തൽ ഹർജിയും നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP