Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അസഹിഷ്ണുതയുടെ പട്ടികയിൽ ഒന്നാമത് പാക്കിസ്ഥാൻ; പിന്നാലെ ബ്രിട്ടനും അമേരിക്കയും; ഇന്ത്യ വേണ്ടാത്ത അമീർ എവിടെ ഒളിക്കും? വിവാദം ഏറ്റുപിടിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങളും; താരം ബ്രാൻഡ് അംബാസിഡറായ സ്‌നാപ് ഡീലിനും പണി കിട്ടി

അസഹിഷ്ണുതയുടെ പട്ടികയിൽ ഒന്നാമത് പാക്കിസ്ഥാൻ; പിന്നാലെ ബ്രിട്ടനും അമേരിക്കയും; ഇന്ത്യ വേണ്ടാത്ത അമീർ എവിടെ ഒളിക്കും? വിവാദം ഏറ്റുപിടിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങളും; താരം ബ്രാൻഡ് അംബാസിഡറായ സ്‌നാപ് ഡീലിനും പണി കിട്ടി

കെ ആർ ഷൈജുമോൻ

ലണ്ടൻ: ഇന്ത്യയിൽ അസഹിഷ്ണുത വളരുക ആണെന്നും ജീവിക്കാൻ വയ്യാതെ നാട് വിടേണ്ടി വന്നേക്കും എന്ന് ഭാര്യ പറഞ്ഞതായി ബോളിവുഡ് നടൻ അമീർ ഖാൻ നടത്തിയ വിവാദ പ്രസ്താവനയിൽ അപ്രതീക്ഷിതമായി ബ്രിട്ടനും കടന്നു വന്നിരിക്കുന്നു. അമീർ ഖാൻ ഇന്ത്യ വിടുക ആണെങ്കിൽ തീർച്ചയായും ലണ്ടൻ പരിഗണിക്കരുതെന്ന് ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമമായ ഇന്ത്യ ടുഡേ നൽകിയ ഉപദേശമാണ് മറ്റൊരു വിവാദമായി പരിണമിക്കപ്പെടാൻ പോകുന്നത്. ഇന്ത്യ ടുഡേ നൽകുന്ന ഉപദേശം അനുസരിച്ച് ഇന്ത്യയേക്കാൾ മത, വംശീയ തീവ്രത ഉള്ള 5 രാജ്യങ്ങൾ എങ്കിലും ചുരുങ്ങിയത് ഉണ്ടെന്നും അവ യഥാക്രമം പാക്കിസ്ഥാൻ, ബ്രിട്ടൺ, അമേരിക്ക, ഓസ്‌ട്രേലിയ, സ്വീഡൻ എന്നിവ ആണെന്നും ഓർമ്മിപ്പിക്കുന്നു. ഈ പട്ടികയിൽ ബ്രിട്ടൺ രണ്ടാം സ്ഥാനത്ത് എത്തിയതോടെ ബ്രിട്ടീഷ് മാദ്ധ്യമങ്ങളും സംഭവം കൊഴുപ്പിക്കാൻ സാധ്യതയുണ്ട്.

ഏറെക്കാലമായി മങ്ങിയും തെളിഞ്ഞും നിലനിന്ന ഇൻഡോ ബ്രിട്ടീഷ് സൗഹൃദം ഇയ്യിടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തോടെ മെച്ചപ്പെടാൻ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ വിവാദം ഉയർന്നു വരുന്നത്. സാധാരണ നിലയിൽ മാദ്ധ്യമങ്ങൾ ഉയർത്തുന്ന ഇത്തരം വിവാദങ്ങൾ നയതന്ത്ര തലത്തിൽ വലിയ പ്രശ്‌നം സൃഷ്ടിക്കപ്പെട്ടില്ലെങ്കിലും ഇരു രാജ്യങ്ങളെയും പറ്റി ജനങ്ങൾക്കിടയിൽ അഭിപ്രായ രൂപീകരണം ഉണ്ടാവുകയും ഇത് രാഷ്ട്രീയ പാർട്ടികളുടെയും അത് വഴി സർക്കരുകളുടെയും നയ രൂപീകരണത്തിൽ വിദൂര ഭാവിയിൽ സ്വാധീനം ചെലുത്താൻ കാരണമാവുകയും ചെയ്യും. അതിനിടെ ഷാരൂഖ് ഖാന് പിന്നാലെ അമീർ ഖാൻ പുതിയ സിനിമയുടെ വരവ് പ്രമാണിച്ച് ശ്രദ്ധ നേടാൻ മനഃപൂർവം നടത്തിയ ശ്രമം ആണെന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു.

വിവാദം അനുകൂലിച്ചും പ്രതികൂലിച്ചും സർവ്വരും ഏറ്റെടുത്തതോടെ അമീർ ഖാനെ ബ്രാന്റ് അംബാസിഡർ ആക്കിയ ഓൺ ലൈൻ ഷോപ്പിങ് സൈറ്റ് സ്‌നാപ് ഡീൽ ശരിക്കും പുലിവാൽ പിടിച്ചു. അമീർ ബ്രാന്റ് അംബാസിഡർ ആയി തുടരുന്നിടത്തോളം സ്‌നാപ് ഡീലുമായി ബന്ധം ഉപേക്ഷിക്കുകയാണ് എന്ന് കാട്ടി നൂറു കണക്കിന് ഉപയോക്താക്കൾ നടത്തുന്ന സോഷ്യൽ മീഡിയ പ്രതികരണം പുതിയ തരംഗമായി മാറുകയാണ്. ഷാരൂഖ് ഖാൻ പ്രസ്താവന നടത്തിയപ്പോൾ ഉണ്ടായതിനേക്കാൾ രൂക്ഷമായ പ്രതികാരണമാണ് അമീർ ഖാൻ നേരിടുന്നത്. രാമനാഥ് ഗോയങ്ക അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കവെയാണ് അമീർ ഖാൻ വിവാദ പ്രസ്താവം നടത്തിയത്.

അമീർഖാൻ പറയുന്ന കാര്യങ്ങളിൽ തർക്കം ഉയർത്താൻ ഇല്ലെന്നും എന്നാൽ അദ്ദേഹത്തിന് രാജ്യം വിടാൻ തയ്യാറാവുക ആണെങ്കിൽ ചില ഉപദേശം നന്നായിരിക്കും എന്ന മട്ടിൽ പരിഹാസം ഉയർത്തിയാണ് ഇന്ത്യ ടുഡേ ജീവിക്കാൻ ഇന്ത്യയേക്കാൾ ഭയക്കേണ്ട 5 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിൽ പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്തും ബ്രിട്ടൺ രണ്ടാം സ്ഥാനത്തും വന്നതാണ് ശ്രദ്ധേയം. പാക്കിസ്ഥാനെ ഇന്ത്യക്ക് സഹോദര രാഷ്ട്രം ആയി കാണാമെങ്കിലും അവിടത്തെ മത തീവ്രവാദികൾ ബോളിവുഡ് രംഗത്തെ അംഗീകരിക്കാൻ തയ്യാറല്ല എന്നതാണ് അമീറിന് ജീവിക്കാൻ കഴിയാത്ത രാഷ്ട്രമായി പാക്കിസ്ഥാനെ ഉയർത്തിക്കാട്ടുന്നത്. അഭിനയം ഇല്ലാതെ ജീവിക്കാൻ കഴിയുമെങ്കിൽ മാത്രം അമീറിന് പാക്കിസ്ഥാൻ പരിഗണിക്കാം എന്നും ഉപദേശ റിപ്പോർട്ടിൽ പറയുന്നു. ഒസാമ ബിൻ ലാദനും ദാവൂദ് ഇബ്രാഹിമും അഭയം തേടിയ പാക്കിസ്ഥാൻ എത്ര മാത്രം അസഹിഷ്ണുത സഹിക്കും എന്നും പത്രം സന്ദേഹം ഉയർത്തുന്നു.

ലോകത്ത് വിവിധ രാജ്യങ്ങളുടെ പ്രധിനിധികൾ വസിക്കുന്ന രാജ്യം എന്ന നിലയിൽ ബ്രിട്ടൺ ആദരിക്കപ്പെടേണ്ട രാഷ്ട്രം തന്നെ ആണെങ്കിലും അടുത്തിടെയായി ജനങ്ങളിൽ മൂന്നിൽ ഒന്നും വംശീയമായി വേർതിരിക്കപ്പെട്ട രാജ്യമായി പരിഗണിക്കപ്പെടുന്നു എന്നതാണ് ബ്രിട്ടൺ നേരിടുന്ന വെല്ലുവിളി. ഇംഗ്ലണ്ടിലും വെയിൽസിലും വളരുന്ന വംശീയ ആക്രമണങ്ങളിൽ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടണും ചർച്ച് ഓഫ് ഇംഗ്ലണ്ടും ഏറെ അസഹിഷ്ണുത പ്രകടിപ്പിച്ച കാര്യവും ഉപദേശമായി അമീർ ഖാന് മുന്നിൽ എത്തുന്നു. കഴിഞ്ഞ ദിവസം നടന്ന പാരീസ് ആക്രമണ ശേഷം മുസ്ലീങ്ങൾക്കെതിരെ വംശീയ ആക്രമണത്തിൽ 275 ശതമാനം വർദ്ധന ഉണ്ടായതും അമീറിന് ജീവിക്കാൻ കഴിയാത്ത രാജ്യമായി ബ്രിട്ടൺ പരിഗണിക്കപ്പെടാൻ മുഖ്യ കാരണമായി മാറുകയാണ്.

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ കുട്ടികൾക്കെതിരെ ഉള്ള അക്രമം വർദ്ധിക്കുന്നതും, ഇന്ത്യക്കാരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതിൽ കുപ്രസിദ്ധി നേടിയ രാജ്യം എന്ന നിലയിൽ ആസ്‌ട്രെളിയും പടിഞ്ഞാറിന്റെ റേപ് ക്യാപിറ്റൽ എന്ന കുപ്രസിദ്ധി നേടാൻ മുസ്ലിങ്ങൾ കാരണമായതിനാൽ ഒരു കാരണവശാലും സ്വീഡൻ അമീർ തിരഞ്ഞെടുക്കാൻ പാടില്ല എന്നും ഉപദേശം നൽകിയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. രാജ്യത്തെ പ്രധാന മന്ത്രിയെയും ഭൂരിപക്ഷ മതത്തെ വിമർശിക്കുന്ന പി കെ പോലെ അമീർ ഖാൻ നായകനായി കോടികൾ കൊയ്തു കൂട്ടിയ ബോളിവുഡ് ചിത്രം വിജയിപ്പിക്കാൻ കഴിയുന്നതും സഹിഷ്ണുത ഇല്ലാത്ത രാജ്യത്തു കഴിയുമോ എന്ന് ചോദിക്കാനും പത്രം മറക്കുന്നില്ല.

അതിനിടെ വിവാദം വഴി അമീർ ഖാനേക്കാൾ കുഴപ്പത്തിൽ ചാടിയത് അദ്ദേഹം ബ്രാന്റ് അംബാസിഡർ ആയ സ്‌നാപ് ഡീൽ ഷോപ്പിങ് സൈറ്റ് ആണ്. അമീറിനെ ബ്രാന്റ് അംബാസിഡർ പദവിയിൽ നില നിർത്തുന്നിടത്തോളം തങ്ങൾ വെബ് സൈറ്റ് ഉപേക്ഷിക്കുക ആണെന്ന് നൂറു കണക്കിനാളുകൾ ഇന്നലെ ഫേസ്‌ബുക്ക്, ട്വിറ്റർ വഴി പ്രതികരണം നടത്തിയത് സ്‌നാപ് ഡീലിന് തിരിച്ചടി ആയേക്കും. നോ റ്റു സ്‌നാപ് ഡീൽ എന്ന ഹാഷ് ടാഗുമായി പറക്കുന്ന പ്രതികരണങ്ങൾ ഇന്നലെ സോഷ്യൽ മീഡിയ ആഘോഷമാക്കുക ആയിരുന്നു. സ്‌നാപ് ഡീൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തു സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്താണ് പ്രതിഷേധത്തിൽ മുന്നിൽ നിന്നവർ വെറും പറച്ചിലല്ല നടത്തുന്നത് എന്ന് തെളിയിച്ചത്. വർഗ്ഗീയ, മത പരാമർശങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വരെ തകർക്കാൻ കരുത്തു നേടുന്നു എന്ന് കൂടി തെളിയിക്കുകയാണ് ഈ സംഭവം. പ്രതിഷേധത്തെ കുറിച്ച് പ്രസ്താവന നടത്തി കൂടുതൽ പുലിവാൽ പിടിക്കാൻ സ്‌നാപ് ഡീൽ തയ്യാറായില്ല എന്നതും ശ്രദ്ധ നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP