Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മസാല ബോണ്ട് അടിപൊളിയാക്കാൻ മുഖ്യമന്ത്രിയുടെ കറക്കം ഖജനാവിൽ ചില്ലി കാശില്ലാത്തപ്പോഴോ? ചീഫ് സെക്രട്ടറിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ 60 ലക്ഷവും ചുമരിലെ പാനലിന് 6 ലക്ഷവും; മുഖ്യമന്ത്രിയുടെ ഓഫിസ് ഇടനാഴി മനോഹരമാക്കാൻ 12 ലക്ഷത്തിനും ടെൻഡർ വിളിക്കാത്ത പണി; സാമ്പത്തിക പ്രതിസന്ധിയിൽ ഡിഎ കുടിശ്ശിഖ നിഷേധിച്ച് മറ്റൊരു തീരുമാനവും; സാമൂഹിക പെൻഷൻ നൽകലും ഇനി വൈകും; വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പിണറായി സർക്കാർ നിറം മാറിയോ? പ്രതിഷേധവുമായി ജീവനക്കാരും

മസാല ബോണ്ട് അടിപൊളിയാക്കാൻ മുഖ്യമന്ത്രിയുടെ കറക്കം ഖജനാവിൽ ചില്ലി കാശില്ലാത്തപ്പോഴോ? ചീഫ് സെക്രട്ടറിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ 60 ലക്ഷവും ചുമരിലെ പാനലിന് 6 ലക്ഷവും; മുഖ്യമന്ത്രിയുടെ ഓഫിസ് ഇടനാഴി മനോഹരമാക്കാൻ 12 ലക്ഷത്തിനും ടെൻഡർ വിളിക്കാത്ത പണി; സാമ്പത്തിക പ്രതിസന്ധിയിൽ ഡിഎ കുടിശ്ശിഖ നിഷേധിച്ച് മറ്റൊരു തീരുമാനവും; സാമൂഹിക പെൻഷൻ നൽകലും ഇനി വൈകും; വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പിണറായി സർക്കാർ നിറം മാറിയോ? പ്രതിഷേധവുമായി ജീവനക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സുഗമമാക്കാനും വോട്ടി കിട്ടാനും സർക്കാർ ജീവനക്കാർ അതിനിർണ്ണായകമാണ്. അതുകൊണ്ട് വോട്ടെടുപ്പിന് മുമ്പ് അവരെ കൂടെ നിർത്താൻ പല വാഗ്ദാനവും നൽകി. എന്നാൽ സർക്കാർ ജീവനക്കാരോടും വോട്ടെടുപ്പു കഴിഞ്ഞതോടെ 'മാറി നിൽക്കങ്ങോട്ട്' നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്നത്.

വോട്ടെടുപ്പിന് പിന്നാലെ സർക്കാരും ജനോപകാര തീരുമാനങ്ങളിൽ സർക്കാർ മലക്കം മറിയുകയാണ്. വരുന്ന ഒന്നാം തീയതി ശമ്പളത്തിനൊപ്പം ഒരു വർഷത്തെ ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം നൽകുമെന്നറിയിച്ചു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ ജീവനക്കാർ ആവേശത്തിലായി. ആഘോഷവും തുടങ്ങി. വോട്ടെടുപ്പിന് മുമ്പ് 5 ലക്ഷം സർക്കാർ ജീവനക്കാരുടെ കുടുംബത്തെ കയ്യിലെടുക്കാനായിരുന്നു ഇത്. എങ്കിലും ഉത്തരവ് ഇറങ്ങിയതിനാൽ ജിവനക്കാരും എല്ലാം വിശ്വസിച്ചു. എന്നാൽ സർക്കാർ ഇന്നലെ പൊടുന്നനെ നിലപാടു മാറ്റി. 5% ഡിഎ വർധന മാത്രമേ ഈ മാസത്തെ ശമ്പളത്തിനൊപ്പം നൽകിത്തുടങ്ങൂവെന്നും 16 മാസത്തെ കുടിശികത്തുക തൽക്കാലമില്ലെന്നുമാണു പുതിയ ഉത്തരവ്.

കുടിശികയടക്കം ഡിഎ നൽകുമെന്നു ബജറ്റിലടക്കം വലിയ പ്രഖ്യാപനം നടത്തുകയാണ് സർക്കാർ ചെയ്തത്. കുടിശികയായി 10,000 രൂപ മുതൽ 50,000 രൂപ വരെയാണു ജീവനക്കാർക്കു വരുന്ന ഒന്നാം തീയതി മുതൽ കിട്ടേണ്ടിയിരുന്നത്. തടഞ്ഞുവച്ചവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനായിരുന്നു തിരഞ്ഞെടുപ്പിനു മുൻപുള്ള തീരുമാനം. വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, മുൻഗണനാ റേഷൻ കാർഡിൽപ്പെടാത്തവരെ അർഹരുടെ പട്ടികയിൽ നിന്നു നീക്കാൻ നിർദ്ദേശിച്ചു വോട്ടെടുപ്പു കഴിഞ്ഞു രണ്ടാം നാൾ ധനവകുപ്പ് ഉത്തരവിറക്കി.

പുതിയ ഉത്തരവു പ്രകാരം വെള്ള റേഷൻ കാർഡുള്ളവരുടെ സാമ്പത്തിക ശേഷി പരിശോധിച്ച ശേഷമേ ഇനി സാമൂഹിക സുരക്ഷാ പെൻഷൻ നൽകൂ. പെൻഷന്റെ പേരിൽ വലിയ വോട്ട് പിടിത്തമാണ് പിണറായി നടത്തിയത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാം മാറ്റുകയാണ്. സാമൂഹിക ക്ഷേമ പെൻഷനായി റേഷൻ ഡേറ്റാ ബേസിലുള്ള പെൻഷൻകാരുടെ സാമ്പത്തിക സ്ഥിതി തദ്ദേശ സെക്രട്ടറിമാർ നേരിട്ടെത്തി പരിശോധിച്ച ശേഷം പട്ടിക നവീകരിക്കും. ഭർത്താവ് മരിക്കുകയോ 7 വർഷത്തിലധികമായി ഭർത്താവിനെ കാണാതാവുകയോ ആയ സ്ത്രീകൾക്കു മാത്രമേ വിധവാ പെൻഷൻ നൽകൂ.

പണമില്ലാത്തതിനാലാണു രണ്ടു തീരുമാനങ്ങളിൽ നിന്നും പിന്നോട്ടു പോകുന്നതെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും ഐഎഎസുകാരും യൂറോപ്യൻ പര്യടനത്തിനുള്ള ഒരുക്കത്തിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിസന്ധിയുമില്ലെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി ചർച്ചയാക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അതായതുകൊടുക്കില്ലെന്ന് ഉറപ്പാക്കിയുള്ള ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നാണ് വ്യക്തമാകുന്നത്.

ചീഫ് സെക്രട്ടറിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയും ചുമരിൽ പാനൽ ഘടിപ്പിക്കാൻ 6 ലക്ഷവും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടനാഴി മനോഹരമാക്കാൻ 12 ലക്ഷവും അനുവദിച്ചു പൊതുഭരണ വകുപ്പ് ഉത്തരവും ചെലവ് ചുരുക്കൽ കാലത്ത് ചർച്ചയാകുന്നുണ്ട് . വേഗം നടപ്പാക്കേണ്ട കാര്യങ്ങളാണ് ഇവയെന്നതിനാൽ ടെൻഡർ വിളിക്കാതെ പൊതുമരാമത്തു മാന്വലിലെ പ്രത്യക വകുപ്പനുസരിച്ചു പണി തുടങ്ങാമെന്ന വിചിത്ര നിർദ്ദേശവും ഉത്തരവിലുണ്ട്.

2018 ജനുവരി ഒന്നു മുതൽ ജൂലായ് ഒന്നു വരെയുള്ള ക്ഷാമബത്ത കുടിശ്ശിക ഏപ്രിലിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ ഈ തീരുമാനം പറഞ്ഞത്. അതനുസരിച്ച് ഉത്തരവും ഇറക്കി. രൂക്ഷമായ ധനപ്രതിസന്ധി കണക്കിലെടുത്താണ് നിലപാട് മാറ്റിയത്. ഇന്നലെ വൈകിട്ട് ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരം, നിശ്ചയിച്ച നിരക്ക് പ്രകാരമുള്ള ക്ഷാമബത്ത ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്തുതുടങ്ങുമെന്നും കുടിശ്ശികയുടെ കാര്യത്തിൽ പിന്നീട് ഉത്തരവിറക്കുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.

അഞ്ച് ലക്ഷത്തോളം ജീവനക്കാർക്കാണ് ക്ഷാമബത്ത ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ജനുവരി ഒന്നുമുതൽ ജൂലായ് ഒന്നു വരെയുള്ള കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കേണ്ടതാണ്. ഇതിനാണ് കാത്തിരിക്കാൻ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP