Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കേരളത്തിലെ ബിജെപിക്കാർക്ക് കനത്ത തിരിച്ചടി; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന റിപ്പോർട്ട് തള്ളി ഉദ്യോഗസ്ഥന് ക്ലീൻചിറ്റ് നൽകി കേന്ദ്രസർക്കാർ; തന്നോട് മോശമായി പെരുമാറിയെന്ന പൊൻരാധാകൃഷ്ണന്റെ പരാതി മുഖവിലയ്ക്കെടുത്തില്ല; യതീഷ് ഇടപെട്ടത് മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തെന്ന് വിലയിരുത്തൽ

യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കേരളത്തിലെ ബിജെപിക്കാർക്ക് കനത്ത തിരിച്ചടി; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന റിപ്പോർട്ട് തള്ളി ഉദ്യോഗസ്ഥന് ക്ലീൻചിറ്റ് നൽകി കേന്ദ്രസർക്കാർ; തന്നോട് മോശമായി പെരുമാറിയെന്ന പൊൻരാധാകൃഷ്ണന്റെ പരാതി മുഖവിലയ്ക്കെടുത്തില്ല; യതീഷ് ഇടപെട്ടത് മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ് പി യതീഷ് ചന്ദ്രയ്ക്ക് കേന്ദ്രസർക്കാറിന്റെ ക്ലീൻചിറ്റ്. ശബരിമല ദർശനത്തിനെത്തിയ വേളയിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന ആക്ഷേപത്തിലാണ് എസ്‌പിക്ക് ക്ലീൻചിറ്റ് ലഭിച്ചത്. യതീഷ് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഇടപെട്ടത് എന്നുമാണ് ഈ സംഭവത്തിലെ സംസ്ഥാന ആഭ്യന്തര മന്ത്രാലയം നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ ശരിവെച്ചു കൊണ്ടാണ് കേന്ദ്രസർക്കാർ വിഷയത്തിൽ എസ്‌പിക്ക് ക്ലീൻചിറ്റ് നൽകിയത്.

യതീഷ് ചന്ദ്രക്കെതിരായ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അന്വേഷിച്ചിരുന്നു എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയത്. ആ പരാതിയിൽ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് പരാതി സംസ്ഥാന സർക്കാരിന് കൈമാറിയെന്നും അത് അന്വേഷിച്ച ശേഷം സംസ്ഥാന സർക്കാർ നൽകിയ ശുപാർശ അനുസരിച്ച് പരാതിയിന്മേലുള്ള നടപടി അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.

കഴിഞ്ഞ വർഷം നവംബറിലെ സംഘർഷാത്മക സാഹചര്യത്തിൽ ശബരിമല സന്ദർശിക്കാനെത്തിയ പൊൻ രാധാകൃഷ്ണനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌പി: യതീഷ് ചന്ദ്ര തടഞ്ഞ സംഭവം വിവാദമായിരുന്നു. പാർലമെന്റിൽവരെയെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നൽകിയ റിപ്പോർട്ടിൽ എസ്‌പി. മാന്യമായ ഭാഷയിലാണു മന്ത്രിയോടു സംസാരിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്. 'ദാറ്റ് ഈസ് ദ് പോയിന്റ്' എന്നു യതീഷ് ചന്ദ്ര, പൊൻ രാധാകൃഷ്ണനോട് അംഗവിക്ഷേപങ്ങളോടെ അവതരിപ്പിച്ചത് ഏറെ വിവാദമുയർത്തിയിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു സംഘർഷഭരിത അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നതെങ്കിലും മന്ത്രി യാത്ര ചെയ്തിരുന്ന വാഹനം നിലയ്ക്കലിൽവച്ച് എസ്‌പി.തന്നെയാണു കടത്തിവിട്ടത്. പക്ഷേ, പരിവാരങ്ങളെ കടത്തിവിട്ടില്ല. മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തും എല്ലാ വാഹനങ്ങളും കടത്തിവിട്ടാൽ ഗതാഗതക്കുരുക്കുണ്ടാകുമെന്നു വ്യക്തമാക്കിയുമാണ് ഇങ്ങനെ ചെയ്തതെന്നു റിപ്പോർട്ടിൽ പറയുന്നു.

യതീഷ് ചന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു ബിജെപി. കേന്ദ്ര ആഭ്യന്തരവകുപ്പിനു പരാതി നൽകിയിരുന്നു. സംഭവം പൊൻ രാധാകൃഷ്ണൻതന്നെ അവകാശലംഘന പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി. ജനറൽ സെക്രട്ടറി കെ.എം. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിവാദ സംഭാഷണം. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഐ.ജി: എം.ആർ. അജിത്കുമാറാണ് അന്വേഷണം നടത്തിയത്. യതീഷ് ചന്ദ്രയുടെ മറുപടി കേട്ടശേഷം അതുകൂടി ഉൾപ്പെടുത്തിയാണ് ഡി.ജി.പി. റിപ്പോർട്ട് നൽകിയത്.

കഴിഞ്ഞ നവംബർ 21ന് നിലയ്ക്കലിൽ വച്ചായിരുന്നു സംഭവം ഉണ്ടായത്. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങൾ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തതും തുടർന്നുണ്ടായ വാക് തർക്കങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം. സംഭവം നാണക്കേടായി എടുത്ത ബിജെപി സംസ്ഥാന നേതൃത്വം യതീഷ് ചന്ദ്രക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഒപ്പം നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് പരാതിയും നൽകി. സംഭവത്തിൽ യതീഷ് ചന്ദ്രയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു. അതേസമയം, തൃശൂർ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനാദരവ് കാട്ടിയെന്ന മറ്റൊരു പരാതിയിൽ എസ്‌പി: യതീഷ് ചന്ദ്രക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP